എനിക്ക് രണ്ടാമത്തെ പ്രസവം എന്ന് പറയാന്‍ ഇവനാരാണ്; എന്റെ ശരീരത്തെക്കുറിച്ച് ഇവനാണോ അറിയുന്നത്: രേണു
തനിക്കെതിരായി വിമർശനങ്ങള്‍ ഉന്നയിച്ച യൂട്യൂബർക്കെതിരെ ശക്തമായ ഭാഷയില്‍ മറുപടിയുമായി രേണു സുധി. അതുല്‍ എന്ന് യൂട്യൂബ് വ്ളോഗർക്കെതിരെയാണ് രേണുവിന്റെ പ്രതികരണം. ഇദ്ദേഹത്തിനെതിരെ പരാതിയുമായി നേരത്തെ രേണു പൊലീസ് സ്റ്റേഷനിലനും എത്തിയിരുന്നു. റിയാക്ഷന്‍ വീഡിയോ ചെയ്യുന്നവർക്ക് പരിഹസിക്കുകയും വിമർശിക്കുകയുമൊക്കെ ചെയ്യാം. പക്ഷെ എന്തിനും ഒരു പരിധി ഉണ്ടെന്നും രേണു സുധി പറയുന്നു.
എല്ലാവിധ പരിധികളും ലംഘിച്ചുകൊണ്ട് നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ കുത്തിപ്പൊക്കി പുറകെ നടക്കുന്ന ചിലരുണ്ട്. ഒരു ദിവസം മാത്രം നമ്മളെ കുറിച്ച് മൂന്നും നാലും വീഡിയോകള്‍ ഇടുന്നു. എന്നെക്കുറിച്ച് മാത്രമാണെങ്കില്‍ പ്രശ്നം ഇല്ല, എന്റെ പപ്പ, മക്കള്‍, കുടുംബക്കാർ എന്നിവരെയൊക്കെ കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് അതുല്‍ എന്ന വ്ളോഗർ പറയുന്നു.

അതുലിനെതിരെ എന്തായാലു ഒരു പരാതി കൊടുക്കണമെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നേരിട്ടാണ് പരാതി കൊടുത്തത്. ആ പരാതി പൊലീസ് സ്റ്റേഷനിലേക്ക് വന്നു. വിളിപ്പിച്ചപ്പോള്‍ ആദ്യത്തെ ദിവസം അവന്‍ വന്നു. അന്ന് എനിക്ക് പോകാനായിരുന്നില്ല. അത് അവനെ പേടിച്ചിട്ടൊന്നും അല്ല, എനിക്ക് അന്ന് ഷൂട്ട് ഉണ്ടായിരുന്നു. മറ്റൊരു ദിവസ ഞാനും എന്റെ നഴ്സായ എന്റെ ചേച്ചിയും സ്റ്റേഷനില്‍ ചെന്നപ്പോള്‍ അതുല്‍ വന്നില്ലായിരുന്നുവെന്നും രേണു പറയുന്നു. ഫെയിം സ്റ്റെപ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതുല്‍ മറുപടി തന്നു എന്നൊക്കെയായിരുന്നു സ്റ്റേഷനില്‍ നിന്നും പറഞ്ഞത്. കേസ് എടുക്കാനാകില്ലെന്ന് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ ഇറങ്ങിപ്പോകുന്നത്. എന്നാല്‍ കുറെ നേതാക്കളും പൊലീസുകാരും ഇടപെട്ടതോടെ അവിടെ ചെന്ന് വീണ്ടും പരാതി കൊടുത്തു. അതിന്റെ നടപടികള്‍ നടന്ന് വരികയാണ്. കേസ് ആയതിനാല്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ സാധിക്കില്ല. എന്തായാലും നല്ല ഉദ്യോഗസ്ഥരും ഉണ്ട്.
ഞാനോ സുധി ചേട്ടനോ, അല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ മുന്നേയുണ്ടായ ആരെങ്കിലും ആയികൊള്ളട്ടെ, അവർ ആരും പറയാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യം ഇവനെന്തിനാണ് പറയുന്നത്. അയല്‍പക്കക്കാരുടേയും മറ്റും കുറെ വോയിസ് ഇട്ടാണ് വീഡിയോ ചെയ്യുന്നത്. ഇവനെന്താണ് സി ബി ഐ ആണോ. ഞാനെന്തെങ്കിലും രാജ്യദ്രോഹം ചെയ്ത പ്രതിയെങ്കിലുമാണോ. അതുകൊണ്ടാണ് ഞാന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
ഞാന്‍ മുമ്പ് വിവാഹം ചെയ്തുവെന്ന് പറയപ്പെടുന്ന ആളിന്റെ അടുത്തേക്ക് അതുല്‍ ചെന്നുവെന്നാണ് ഞാന്‍ അറിയുന്നത്. എന്നാല്‍ അയാള്‍ ഓടിച്ചുവിട്ടു. ഞാന്‍ മുമ്പ് കല്യാണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്താലും എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സുധി ചേട്ടനെ അറിയിച്ചുകൊണ്ടാണ് പുതിയ ജീവിതത്തിലേക്ക് കടന്നത്. സുധിച്ചേട്ടന് പോലും എന്റെ മുന്‍ ജീവിതത്തെക്കുറിച്ച് പറയാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എന്നെ വിവാഹം കഴിച്ചെന്ന് പറയുന്ന ആള്‍ക്കുമില്ല. പിന്നെ എന്തിനാണ് അതുല്‍ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നത്.
എനിക്ക് സുധിച്ചേട്ടന്റെ ഇന്‍ഷൂറന്‍സ് തുകയൊന്നും വേണ്ട. ആ തുകയില്‍ അമ്മക്കും മക്കള്‍ക്കും അവകാശമുണ്ട്. പിന്നെ നിയമപരമായി വിവാഹം ചെയ്ത എന്ന നിലയില്‍ എനിക്കും ഒരു ഭാഗം ഉണ്ടെന്നാണ വക്കീല്‍ പറഞ്ഞത്. എന്റെ കയ്യില്‍ കൃത്യമായ വിവാഹ സർട്ടിഫിക്കറ്റുണ്ട്. അതില്‍ സംശയമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ എന്റെ വീട്ടില്‍ വരട്ടെ. എനിക്ക് ആരേയും ഒരു ഭയവുമില്ല.
പല ആരോപണങ്ങളും ഞാന്‍ കാണുകയും കേള്‍ക്കാറുമില്ല. അതുകൊണ്ട് തന്നെ പ്രതികരിക്കാറുമില്ല. എന്നാല്‍ എന്റെ കുടുംബക്കാരെക്കൂടി ഇതിലേക്ക് വലിച്ചിഴച്ചപ്പോഴാണ് എനിക്ക് പ്രതികരിക്കേണ്ടി വന്നത്. അതുല്‍ എല്ലാ പരിധികളും ലംഘിച്ചു. ഇവനാണോ എന്നെ രണ്ടാമത്തെ പ്രവസിപ്പിക്കാന്‍ നടന്നത്. ഞാന്‍ ഒന്നേ പ്രസവിച്ചുള്ളുവെന്ന് എനിക്കും എന്റെ വീട്ടുകാർക്കും അറിയാം. എന്റെ രണ്ടാമത്തെ പ്രസവം എന്നൊക്കെ പറയാന്‍ ഇവന് നാണമുണ്ടോ. ഒരു സ്ത്രീയേ പറ്റിയല്ലേ ഇവന്‍ ഈ അപകീർത്തിപരമായ കാര്യം പറയുന്നത്. എന്റെ ശരീരത്തെക്കുറിച്ച് ഈ അതുലിനാണോ അറിയുന്നത്. ഒരു യൂട്യൂബ് ചാനല്‍ ഉണ്ടെന്നും കരുതി എന്തും വിളിച്ച് പറയാനുള്ള അവകാശം ഉണ്ടോയെന്നു രേണു സുധി ചോദിക്കുന്നു.












Click it and Unblock the Notifications