Get Updates
Get notified of breaking news, exclusive insights, and must-see stories!

മാപ്പ് പറഞ്ഞ് ആര്‍ജെ അഞ്ജലി; അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; ന്യായീകരിക്കരുതെന്ന് വിമര്‍ശനം

ആര്‍ജെ അഞ്ജലി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ അഞ്ജലിക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് കാരണം അഞ്ജലിയും സുഹൃത്തായ നിരഞ്ജനയും കൂടി നടത്തിയ ഒരു പ്രാങ്ക് കോളാണ്. കല്യാണത്തിന് ബുക്ക് ചെയ്യാന്‍ എന്ന പേരില്‍ മെഹന്തി ആര്‍ട്ടിസിനെ വിളിച്ച് സ്വകാര്യ ഭാഗത്ത് മെഹന്ദി ഇടുമോ എന്നായിരുന്നു നിരഞ്ജന ചോദിച്ചത്.

സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രാങ്ക് വീഡിയോ അഞ്ജലിക്ക് തന്നെ വിനയായിരിക്കുകയാണ്. കൈയിലും കാലിലും മെഹന്ദി ഇടുന്നതിന് എത്രയാകും റേറ്റ് എന്ന് ചോദിച്ചതിനു ശേഷമാണ് സ്വകാര്യ ഭാഗത്ത് ടാറ്റൂ ഇടുമോ എന്ന് പച്ചയായി ചോദിക്കുന്നത്. അത് കേള്‍ക്കുന്ന മെഹന്ദി ആര്‍ട്ടിസ്റ്റ് ഉടനെ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. പിന്നാലെ ഇരുവരും പൊട്ടിച്ചിരിക്കുകയാണ്. ഈ വീഡിയോ വലിയ വിവാദമായി മാറി.

anjali

പറ്റിക്കലിന് ഇരയാക്കപ്പെടുന്ന ആളുകളുടെ നമ്പര്‍ അവരുടെ തന്നെ സുഹൃത്തുക്കള്‍ വഴിയാണ് സംഘടിപ്പിക്കുന്നത്. സ്വകാര്യ എഫ്.എം റേഡിയോയിലിരുന്ന് ഇതിന് മുന്‍പും നിരവധി പേരെ പ്രാങ്ക് കോളിന്റെ പേരില്‍ കബളിപ്പിക്കാറുണ്ട്. എന്നാല്‍ ഇക്കുറി ചെയ്ത പ്രാങ്ക് വീഡിയോ സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്ന രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

അന്തസായി ജോലി ചെയ്യുന്നവരെ അപമാനിക്കുന്നതാണ് അഞ്ജലിയുടെയും സുഹൃത്തിന്റെയും പ്രവൃത്തി എന്നാണ് നിരവധി പേര്‍ വിമര്‍ശിച്ചത്. ഇപ്പോഴിതാ പ്രാങ്ക് കോള്‍ അതിരുവിട്ടു എന്ന് തിരിച്ചറിഞ്ഞതോടെ മാപ്പ് ചോദിച്ച് സമൂഹ മാധ്യമങ്ങളില്‍ അഞ്ജലി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലാണ് മാപ്പ് ചോദിച്ചു കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.

'ക്ഷമിക്കണം, ഇത് നിങ്ങള്‍ക്ക് കാത്തിരുന്ന വീഡിയോയാണ്' എന്നു പറഞ്ഞാണ് അഞ്ജലി വീഡിയോ തുടങ്ങുന്നത്. അഞ്ജലിയുടെ വാക്കുകള്‍: 'ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല, ഇങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുന്നതില്‍ ഇനി അര്‍ത്ഥമില്ല. ആ വാക്ക് പൊതുസമൂഹത്തെ മുറിവേല്‍പ്പിച്ചു എന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മീശമാധവന്‍ എന്ന ചിത്രത്തിലെ വിഷുക്കണിയുമായി ബന്ധപ്പെട്ട വിഷ്വല്‍സിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ പ്രാങ്ക് വീഡിയോ ചെയ്യുന്നത്.

വീഡിയോ പബ്ലിഷ് ചെയ്ത് കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഞങ്ങള്‍ വിചാരിച്ചത് ആ വാക്കിനോടുള്ള പ്രതിഷേധം ആയിരിക്കും നിങ്ങള്‍ രേഖപ്പെടുത്തുന്നത് എന്നാണ്. എന്നാല്‍ ഒരു വ്യക്തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇന്‍സള്‍ട്ട് ചെയ്യണമെന്നോ ഞങ്ങള്‍ ഒരു രീതിയിലും വിചാരിച്ചിട്ടില്ല. ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മാത്രമാണ് പ്രാങ്ക് കോള്‍ വിളിക്കേണ്ട ആളുകളെ സെലക്ട് ചെയ്യുന്നത്. വിളിക്കുന്ന ആളുടെ പേരോ ഐഡന്റിറ്റിയോ ഒരിക്കലും വെളിപ്പെടുത്താറില്ല

ഇവിടെ യാതൊരു ന്യായീകരണങ്ങള്‍ക്കും പ്രസക്തിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ തെറ്റുകള്‍ എന്റെ ഭാഗത്ത് നിന്ന് ഇനി മേല്‍ വരാതിരിക്കാന്‍ പൂര്‍ണമായ പരിശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് ഉറപ്പു നല്‍കുകയാണ്.

തെറ്റ് ചൂണ്ടിക്കാണിച്ച് എന്നെ തിരുത്താന്‍ ശ്രമിച്ച എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. എന്നാല്‍ അഞ്ജലിയുടെ ക്ഷമാപണ വീഡിയോയ്ക്ക് താഴെയും നിരവധി പേരാണ് അഞ്ജലിയെ വിമര്‍ശിക്കുന്നത്. സ്വകാര്യ എഫ്എം റേഡിയോയില്‍ നിന്ന് പുറത്താക്കിയോ എന്ന് പലരും ചോദിക്കുന്നുണ്ട്. നിരവധി പേര്‍ അഞ്ജലിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തിട്ടുണ്ട്.

ക്ഷമ ചോദിക്കേണ്ടത് ജനങ്ങളോട് അല്ലെന്നും ആ മെഹന്ദി ആര്‍ട്ടിസ്റ്റിനോട് ആണെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്. ആ സ്ത്രീയോട് പരസ്യമായി ക്ഷമ പറഞ്ഞ് ഒരു വീഡിയോ കൂടി ചെയ്യണമെന്നും ചിലര്‍ നിര്‍ദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+