'ആദ്യ വിവാഹത്തിൽ നിന്ന് പിരിഞ്ഞതിന്റെ ഷോക്കും വിഷമവും.., ആൽബിയുമായുള്ള വിവാഹം'; അപ്സര പറയുന്നു
കൊച്ചി: ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ സാന്ത്വനം അവസാനിച്ചെങ്കിലും സീരിയയിലെ 'വില്ലത്തി' കഥാപാത്രമായ ജയന്തിയെ അത്ര എളുപ്പമെന്നും പ്രേക്ഷകർ മറക്കില്ല. കുശുമ്പും അസൂയയും പോരും നിറഞ്ഞ ജയന്തിയെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതിന്റെ തെളിവാണ് തന്നെ കാണുമ്പോൾ അമ്മമാർ അടക്കമുള്ളവർ ഓടിയെത്തി ഇപ്പോഴും വിശേഷങ്ങൾ തിരക്കുന്നതെന്ന് പറയുകയാണ് ജയന്തിയായ തകർത്താടിയ നടി അപ്സര. പലപ്പോഴും എന്തിനാണ് നീ സാന്ത്വനം കുടുംബത്തെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതോടെ തമാശയോടെയും സ്നേഹത്തോടെയും പലരും ചോദിക്കാറുണ്ടെന്നും അപ്സര പറയുന്നു.
സീരിയലിൽ കൊടും വില്ലത്തിയാണെങ്കിലും പക്ഷേ ജീവിതത്തിൽ താൻ അങ്ങനെയല്ലെന്നും നടി. തന്റേടം കൊണ്ട് ജീവിതത്തെ തിരികെ പിടിച്ചവളാണ് താനെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അപ്സര പറഞ്ഞു.

തിരുവനന്തപുരത്ത് നന്ദിയോട്ടെ ഗ്രാമത്തിലാണ് അപ്സര ജനിച്ചത്. അച്ഛൻ പോലീസുകാരനായിരുന്നു. അമ്മ കെപിസിസിയിൽ അഭിനേതാവും. വിവാഹം കഴിഞ്ഞതോടെ അമ്മയെ അച്ഛൻ അഭിനയിക്കാൻ വിട്ടില്ല. 8ാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ ഒരു അപകടത്തിൽ മരിച്ചു. ഡിഗ്രിക്ക് എംജി കോളേിൽ പഠിക്കുമ്പോഴാണ് സീരിയയിലേക്ക് അവസരം ലഭിക്കുന്നത്. 10 വർഷമായി സീരിയയിൽ പ്രവർത്തിക്കുന്നു. ഇതുവരെ 23 ഓളം സീരിയയലിൽ', അപ്സര പറയുന്നു.
സംവിധായകനായ ആൽബി ഫ്രാൻസിസിനെ വിവാഹം കഴിച്ചതിനെ കുറിച്ചും നടി മനസ് തുറന്നു. 'കൈരളി ടിവിയിൽ പ്രോഗ്രാം ഹെഡ് ആയ ഉണ്ണി ചെറിയാൻ സാറ് പറഞ്ഞതനുസരിച്ചാണ് 'ഉള്ളതു പറഞ്ഞാൽ' എന്ന വർക്കിൽ എത്തുന്നത്. സംവിധായകനായ ആൽബിയെ മുൻപേ അറിയാമായിരുന്നു. ലൈവ് റെക്കോഡിങ് അവിടെ ആയിരുന്നു വേണ്ട്. എന്നാൽ അതിന് കുറെ ടേക്ക് പോയി മടുത്തു. ഇതോടെ ഡയറക്ടർ സ്ക്രിപ്റ്റ് വായിക്കാൻ സമയം തരുന്നില്ല എന്ന് പരാതി പറഞ്ഞ് ഞാൻ ഉണ്ണി സാറിനെ വീണ്ടും വിളിച്ചു. മെല്ലെ കഥാപാത്രത്തെ കിട്ടിയെനിക്ക്. പരാതികൾ ഇല്ലാതായി. ഇതിനിടയിൽ ഒരിക്കെ സംസാരിക്കുമ്പോൾ ആൽബി എനിക്ക് മനസിൽ വരുന്നത് പോലെ ഡയലോഗ് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. സീരിയൽ ഷൂട്ടിങ് അവസാനിച്ചിട്ടും സൗഹൃദം തുടർന്നു. അങ്ങനെയാണ് എന്നോട് നമ്മുക്ക് വിവാഹം കഴിച്ചാലോയെന്ന് ആൽബി ചോദിക്കുന്നത്.
എന്നാൽ ആദ്യവിവാഹം പിരിഞ്ഞതിന്റെ വിഷമത്തിലും ഷോക്കിലും ആയിരുന്നു ഞാൻ. അതുകൊണ്ടു വീണ്ടും കല്യാണത്തെ കുറിച്ചു ചിന്തിക്കാൻ പേടിയായിരുന്നു. അതുകൊണ്ട് ഇപ്പോൾ ആ ചിന്തയൊന്നും വേണ്ടെന്ന് പറഞ്ഞു. വീട്ടിൽ പറഞ്ഞപ്പോൾ അതിനെക്കാൾ വലിയ പൊട്ടിത്തെറി. മതമായിരുന്നു പ്രശ്നം. അങ്ങനെ ആ ആലോചന അവിടെ നിന്നു. പിന്നീട് രണ്ട് വർഷം കഴിഞ്ഞ് വീണ്ടും വീട്ടിൽ പറഞ്ഞപ്പോൾ വീട്ടുകാർ സമ്മതിച്ചു.
ഒരു വിവാഹം കഴിച്ചുപോയി, ഇനി എല്ലാം സഹിച്ച് ജീവിക്കാമെന്ന് കരുതുന്നവർ ഉണ്ട്. അത് പാടില്ല. അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കാമെന്ന ധൈര്യമാണ് മുന്നോട്ട് നയിച്ചത്. ആത്മഹത്യ ചെയ്യാതെ വിവാഹത്തിൽ നിന്ന് ഇറങ്ങി വന്നതാണ് ഞാൻ. നഷ്ടം നമ്മുക്ക് മാത്രമാണ്. നാട്ടുകാർ കുറ്റം പറയും. അതൊന്നും കാര്യമാക്കേണ്ടതേ ഇല്ല, നടി പറഞ്ഞു.












Click it and Unblock the Notifications