'ഇഷ്ടത്തിന് ഒരാളുടെ കൂടെ പോയിട്ട് ഇഷ്ടക്കേടുണ്ടാകുമ്പോള്‍ ബലാല്‍സംഗം ആരോപിക്കരുത്; തുറന്നടിച്ച് ഷീലു എബ്രഹാം
കാര്യസാധ്യത്തിനായി ഒരു ബന്ധത്തിലേക്കും പോകരുതെന്ന് നടി ഷീലു എബ്രഹാം. സ്വന്തം ഇഷ്ടപ്രകാരം ഒരാളുടെ കൂടെ പോയിട്ട് പിന്നീട് ഇഷ്ടക്കേടുണ്ടാകുമ്പോള്‍ ബലാല്‍സംഗം ആരോപിക്കരുതെന്ന് ശരിയല്ലെന്നും താരം പറഞ്ഞു. വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒരിക്കലും കുറ്റം പറയാനാകില്ല. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളാകും ചിലപ്പോൾ വിവാഹേതര ബന്ധങ്ങളിലേക്ക് ചെന്നെത്തിക്കുന്നത്.. അവയെല്ലാം വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കേണ്ട വിഷയമല്ലെന്നും അവർ പറഞ്ഞു. സംവിധായകൻ ഒമർ ലുലുവിനെതിരായ ലൈംഗികാരോപണ വിഷയത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഷീലുവിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രമായ ബാഡ് ബോയ്സിന്റെ സംവിധായകനാണ് ഒമർ. നടിയുടെ വാക്കുകളിലേക്ക്
'ഒമർ ലുലുവിനെതിരായ ആരോപണം വരുന്നതിന് മുൻപാണ് ഞങ്ങൾ സിനിമ ആരംഭിച്ചത്. കോടതി നടപടികൾ ഒരു വഴിക്ക് നടക്കുന്നുണ്ട്. മറുവശത്ത് കൂടി സിനിമയും. അദ്ദേഹവുമായി വളരെ സൗഹൃദമുള്ള ആളാണ് ഞാൻ. രോപണം വന്നപ്പോൾ അദ്ദേഹത്തിന് ജാമ്യം കിട്ടിയില്ലെങ്കിൽ സിനിമയെ ബാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇത്തവണ ആരപോണം ഉണ്ടായപ്പോൾ അതിനെ ചൊല്ലി വലിയ ചർച്ച കണ്ടില്ല. കാരണം ഇതൊക്കെ സിനിമ മേഖലയിൽ സാധാരണമാണ്. മീടു ആയിക്കോട്ടെ എന്തായാലും സ്ത്രീകൾ സംസാരിക്കുന്നുണ്ട്.

ഒമർ ലുലു ശരിയാണോ തെറ്റാണോ എന്നൊന്നും ഞാൻ ആലോചിച്ചിട്ടില്ല. സ്ത്രീകളും പുരുഷൻമാരും തമ്മിലുള്ള ബന്ധമൊക്കെ വളരെ സാധാരണമാണ്. ചലച്ചിത്രമേഖലയിലെ സ്ത്രീപുരുഷ ബന്ധങ്ങള്‍ ആളുകൾ അറിയുന്നതല്ല, അറിയിക്കുന്നതാണ്. വര്‍ഷങ്ങളോളം പരസ്പരം അറിയുന്നവര്‍ ഇഷ്ടക്കേടുണ്ടാകുമ്പോഴോ ചതിച്ചെന്നു തോന്നുമ്പോഴോ മുന്നോട്ട് വരുന്നത് പകപോക്കലിന്റെയൊക്കെ ഭാഗമായിട്ടാണെന്നാണ് തോന്നുന്നത്.
ഒരു ബന്ധത്തിലേക്ക് പോകുമ്പോൾ അതിനെ എത്രത്തോളം സീരിയസ് ആയി കൊണ്ടുപോകണമെന്നും ഒരു അകൽച്ച ഉണ്ടാകുമ്പോൾ അതിനെ നേരിടാനുള്ള മാനസിക ശക്തിയൊക്കെ ഉണ്ടാകണം. യാതൊരു അഭിപ്രായ വ്യത്യാസവും പ്രശ്നങ്ങളുമില്ലാതെ ഒരു ബന്ധം ജീവിതാവസാനം വരെ മുന്നോട്ട് പോകുമെന്ന് കരുതരുത്. കാര്യസാധ്യത്തിനായി ഒരു ബന്ധത്തിലേക്ക് പോകരുത്. അങ്ങന പോകുമ്പോൾ നമ്മുടെ വ്യക്തിത്വത്തെ തന്നെ കളഞ്ഞുകൊണ്ട് ജനങ്ങൾക്ക് മുന്നിൽ നിൽക്കേണ്ടതായി വരും. ജനങ്ങൾ തന്നെ നമ്മളെ ചളി വാരിയെറും. ജനങ്ങൾക്ക് സംസാരിക്കാനുള്ള ഒരു അവസരമാണ് ഉണ്ടാകുന്നത്.
നിയമം സ്ത്രീകളുടെ പക്ഷത്താണെന്നൊക്കെ പറയും. എന്നിരുന്നാലും മോശക്കാരിയാക്കപ്പെടുന്നത് ഇരയാണ്. . ആണുങ്ങള്‍ രക്ഷപെട്ടുപോകും. അവര്‍ അങ്ങനെയാണ്. അതുകൊണ്ട് സ്ത്രീകള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. വിവാഹേതര ബന്ധങ്ങൾ ശരിയാണോയെന്ന് ചോദിച്ചാൽ അല്ലെന്നാണ് അഭിപ്രായം. ഇപ്പോൾ എനിക്ക് അങ്ങനെയൊരു ബന്ധമില്ലെന്ന് കരുതി 10 വർഷം കഴിഞ്ഞ് അങ്ങനെ ഉണ്ടാകില്ലെന്ന് പറയാൻ സാധിക്കില്ല. നമ്മുടെ സാഹചര്യങ്ങളാണ്. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണമാകും പലരും വിവാഹേതര ബന്ധത്തിലേക്ക് പോകുന്നത്. അതൊക്കെ വ്യക്തി സ്വാതന്ത്ര്യമാണ്.
ബലാല്സംഗം ചെയ്യുന്നത് തെറ്റാണ്. എന്നാല്‍ പറയാനാകില്ല. ഒരു പത്തുനൂറു തവണ പോയിക്കഴിഞ്ഞ ശേഷം ബലാല്സംഗം ചെയ്തുവെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. ബലാത്സംഗം ചെയ്താൽ അവനെ അപ്പോഴേ കൊല്ലണം', ഷീലു പറഞ്ഞു.
അടുത്തിടൊണ് സംവിധായകൻ ഒമർ ലുലുവിനെതിരെ യുവ നടി ബലാത്സംഗ പരാതി ഉയർത്തിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഒട്ടേറെ തവണ തന്നെ ബലാത്സംഗം ചെയ്തതെന്നായിരുന്നു നടിയുടെ പരാതി. എന്നാൽ പരാതിക്ക് പിന്നിൽ വ്യക്തി വിരോധമാണെന്നായിരുന്നു ഒമർ ലുലു പറഞ്ഞത്. നേരത്തെ പരാതികാരിയായ നടിയുമായി സൗഹൃദം ഉണ്ടായിരുന്നുവെന്നും പിന്നീട് ഈ ബന്ധം അവസാനിച്ചപ്പോഴാണ് പരാതിയുമായി രംഗത്തെത്തിയതെന്നും ഒമർ ആരോപിച്ചിരുന്നു.












Click it and Unblock the Notifications