സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഒരാളെന്നെ പിടിച്ചു, ഓടിച്ചിട്ട് തല്ലി; മോശം അനുഭവം പറഞ്ഞ് ശ്വേത മേനോന്‍
കൊച്ചി: നടി ശ്വേത മേനോന്‍ മലയാളികളുടെ പ്രിയ നായികയാണ്. മികച്ച പ്രകടനങ്ങളിലൂടെ പുരസ്‌കാരങ്ങള്‍ അടക്കം നടിയെ തേടിയെത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായ അനശ്വരത്തിലൂടെ സിനിമയിലെത്തിയ ശ്വേത പിന്നീട് നിരവധി അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ചെയ്തിരുന്നു. മമ്മൂട്ടിയുടെ പാലേരി മാണിക്യത്തിലും മികച്ച പ്രകടനമായിരുന്നു ശ്വേതയുടേത്.
അതുപോലെ കളിമണ്ണില്‍ യഥാര്‍ത്ഥ പ്രസവം ചിത്രീകരിച്ചതുമൊക്കെയായി ശ്വേത നിരവധി തവണ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോള്‍ ചാനല്‍ പരിപാടികളില്‍ അടക്കം സജീവമാണ് ശ്വേത. നടിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരിക്കുന്നത്.

തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് ശ്വേത തുറന്നുപറഞ്ഞിരിക്കുന്നത്. ചെറുപ്പത്തില്‍ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചയാളെ ഓടിച്ചിട്ട് തല്ലിയതിനെ കുറിച്ചാണ് ശ്വേത വെളിപ്പെടുത്തിയത്. കോഴിക്കോട് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നടന്ന സംഭവമാണെന്ന് ശ്വേത പറയുന്നു.
ആദ്യ സിനിമയായ അനശ്വരത്തില്‍ അഭിനയിച്ചിട്ടേയുള്ള ആ സമയത്ത്. അവധിക്കാലത്താണ് സുരേഷ് ഗോപിയും അമലയും ശ്രീവിദ്യം അഭിനയിച്ച എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ കാണാനായി തിയേറ്ററിലേക്ക് പോയത്. അതിനിടയിലാണ് മോശം അനുഭവമുണ്ടായത്. കോഴിക്കോട് ബ്ലൂഡയമണ്ട് തിയേറ്ററിലേക്കായിരുന്നു സിനിമ കാണാനായി പോയത്. രാത്രി 9 മണിയുടെ ഷോയായിരുന്നു. അമ്മയും കൂടെയുണ്ടായിരുന്നുവെന്ന് നടി പറയുന്നു.
രാത്രി 12.30 ആയപ്പോഴായിരുന്നു സിനിമ തീര്‍ന്നത്. തിയേറ്ററില്‍ നിന്നും ഞാന്‍ പുറത്തിറങ്ങി നില്‍ക്കുകയാണ്. ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയാണ്. ജീന്‍സും ടീഷര്‍ട്ടും ഒക്കെയാണ് അന്ന് ധരിച്ചിരുന്നതെന്നും ശ്വേത വെളിപ്പെടുത്തി.
സിനിമ കഴിഞ്ഞതിന് ശേഷം ഇറങ്ങി വരുന്നതിനിടെ ഒരു യുവാവ് എന്റെ പുറകില്‍ സ്പര്‍ശിച്ചു. ഷൂ വലിച്ചെറിഞ്ഞ് ഞാന്‍ അയാളുടെ പിന്നാലെ ഓടുകയായിരുന്നു. കുറേ സമയം ഞാന്‍ അവനെ ഓടിച്ചിരുന്നു. ബ്ലൂഡമയണ്ടും കഴിഞ്ഞ് കൈരളി-ശ്രീ തിയേറ്റര്‍ വരെയെല്ലാം അവനോടിയിരുന്നു. അതിന് ശേഷമാണ് ഉന്നം വെച്ച് വലിയൊരു കല്ലെടുത്ത് എറിഞ്ഞത്. അത് കൊണ്ടതോടെ അയാള്‍ നിലത്ത് വീഴുകയായിരുന്നുവെന്നും ശ്വേത പറഞ്ഞു.
കല്ലേറ് കൊണ്ടതോടെ അയാള്‍ നിലത്ത് വീഴുകയായിരുന്നു. അതിനിടയില്‍ ഞാനും വീഴുകയും ചെയ്തു. ഓടിപ്പോയി ചവിട്ടുകയായിരുന്നു പിന്നീട് ചെയ്തത്. അയാളുടെ പാന്റ് വലിച്ചൂരിയാണ് ചവിട്ടിയത്. പിന്നീടെന്താണ് നടന്നതെന്ന് അയാള്‍ക്കോ എനിക്കോ ഓര്‍മയില്ല. ഞാന്‍ നാഷണല്‍ ഷോര്‍ട്ട് പുട്ട് ഡിസ്‌കസ് ആന്‍ഡ് ജംപറായിരുന്നു സ്‌കൂളില്‍. അതില്‍ മെഡലുകളൊക്കെ ലഭിച്ചിരുന്നുവെന്ന് ശ്വേത പറയുന്നു.
എന്റെ ആദ്യ സിനിമ ഓപ്പോളായിരുന്നു. അതെനിക്ക് ഓര്‍മയില്ല. എനിക്ക് അങ്ങനെ മോശം അനുഭവങ്ങളൊന്നും ഉണ്ടായില്ല. തിയേറ്ററില്‍ അടി കിട്ടിയിട്ടില്ല, കൊടുത്തിട്ടാണ് ഉള്ളതെന്നും ശ്വേത മേനോന്‍ പറഞ്ഞു.












Click it and Unblock the Notifications