ധ്യാനെ ബ്രദറിനെ പോലെ കണ്ടതാണ്; പള്‍സര്‍ സുനിയെ വച്ച് കംപയര്‍ ചെയ്തത് ശരിയായില്ല: ഞങ്ങളെ കരിവാരിതേച്ചു
കഴിഞ്ഞ ദിവസം ധ്യാന്‍ ശ്രീനിവാസന്‍ മുഖ്യാതിഥിയായ ഒരു വിദേശ പരിപാടി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. യുകെയില്‍ നടന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡ്‌സ് എന്ന പരിപാടിയില്‍ ആയിരുന്നു വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ ബിഗ് ബോസ് താരം ശോഭാ വിശ്വനാഥും അവതാരകയായ ലക്ഷ്മി നക്ഷത്രയും ആയിരുന്നു ഷോയിലെ പ്രധാന താരങ്ങള്‍.
അവാര്‍ഡ് ഷോയ്ക്ക് മുന്നോടിയായി നടന്ന ഫാഷന്‍ ഷോയില്‍ ജഡ്ജസ് ആയിരുന്നു ശോഭാ വിശ്വനാഥും ലക്ഷ്മി നക്ഷത്രയും. ഇതിലെ ഒരു മത്സരാര്‍ത്ഥിയോട് ശോഭാ വിശ്വനാഥ് ചോദിച്ച ചോദ്യമാണ് ധ്യാന്‍ ശ്രീനിവാസന്‍ പിന്നീട് പരിഹസിച്ചതും വലിയ വിവാദമായതും. ഇഷ്ടമുള്ള താരം കാവ്യാ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍ എന്നായിരുന്നു ശോഭ ചോദിച്ച ചോദ്യം.

ഈ ചോദ്യത്തെ ട്രോളി ധ്യാന്‍ പറഞ്ഞതിങ്ങനെ - കാവ്യാ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍ എന്നുള്ള ചോദ്യത്തിന് ശേഷം ഞാന്‍ പ്രതീക്ഷിച്ച ചോദ്യം ദിലീപ് ഓര്‍ പള്‍സര്‍ സുനി എന്ന് ചോദ്യമാണ്. ധ്യാന്റെ പരിഹാസം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ വിമര്‍ശനങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങിയത് ശോഭയും ലക്ഷ്മി നക്ഷത്രയും ആണ്. ചോദ്യങ്ങള്‍ താനല്ല ഉണ്ടാക്കിയതെന്നും അത് സ്‌ക്രിപ്റ്റഡ് ആയിരുന്നുവെന്നും ശോഭ സോഷ്യല്‍ മീഡിയയിലൂടെ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും വിമര്‍ശനങ്ങള്‍ക്ക് കുറവൊന്നും വന്നില്ല.
ഇപ്പോഴിതാ ആ പരിപാടിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ കൂടുതല്‍ വിശദീകരിക്കുകയാണ് ശോഭ വിശ്വനാഥ്. 'ഫാഷന്‍ ഷോയിലെ ക്വസ്റ്റ്യന്‍സ് നേരത്തെ തയ്യാറാക്കിയതായിരുന്നു. അത് വിവാദം ഉണ്ടാക്കുന്ന ചോദ്യമാണെന്ന് ഞാന്‍ സംഘാടകരോട് പറഞ്ഞതുമാണ്. എന്നാല്‍ മനപൂര്‍വം വിവാദം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആ ചോദ്യം ഉള്‍പ്പെടുത്തിയത്.
പൈസ തന്നാല്‍ എന്ത് ചോദ്യവും ചോദിക്കുമോ എന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. ഞങ്ങള്‍ അഞ്ചിന്റെ രൂപ വാങ്ങാതെയാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ഒരു ചാരിറ്റി ഇവന്റ് ആയിരുന്നു അത്. അത്രയും ബഹുമാനവും സ്‌നേഹവും ആ സംഘാടകരോട് ഉണ്ടായിട്ടാണ് ഞങ്ങള്‍ അവിടെ പോയത്.
രാവിലെ മുതല്‍ രാത്രി വരെ രണ്ടു ഫാഷന്‍ ഷോ ആണ് ഞങ്ങള്‍ ജഡ്ജ് ചെയ്തത്. എന്നിട്ടും അവരുടെ ചാനലിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഞങ്ങളുടെ മുഖത്ത് കരിവാരി തേയ്ക്കുകയാണ് ഉണ്ടായത്. ഞങ്ങളുടെ തലയില്‍ കൊണ്ടിട്ടത് ശരിയായില്ല എന്ന് സംഘാടകരോട് നേരിട്ട് വിളിച്ച് അറിയിക്കുകയും ചെയ്തു. എന്റെ കാര്യം എനിക്ക് നേരിട്ട് പറയാം. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. എന്റെ വിയോജിപ്പ് ഞാന്‍ അറിയിച്ചു കഴിഞ്ഞു.
മഞ്ജു ചേച്ചി ആണെങ്കിലും കാവ്യാ മാധവന്‍ ആണെങ്കിലും രണ്ടു പേരും ശക്തരായ വനിതകളാണ്. രണ്ടു പേരും ജീവിതത്തില്‍ സ്‌ട്രോങ് ഡിസിഷന്‍സ് എടുത്തവരാണ്. പള്‍സര്‍ സുനിയെയോ അല്ലെങ്കില്‍ അതിനകത്തുള്ള വിക്ടിമിന്റെ പേരോ വെച്ച് ഒരിക്കലും കംപയര്‍ ചെയ്യാന്‍ പാടില്ലായിരുന്നു. വളരെ സെന്‍സിറ്റീവായ വിഷയമാണത്. അങ്ങനെയൊരു വിഷമം എനിക്ക് പറയാനുണ്ട്. അവിടെ നടന്ന കാര്യങ്ങള്‍ കളിയായിട്ടേ ഞാനും ലക്ഷ്മിയും കണ്ടിട്ടുള്ളൂ.
ധ്യാനെ ഞാന്‍ സഹോദരനെപ്പോലെ കണ്ട ആളാണ്. അങ്ങനെയൊരു ബ്രദറിന്റെ കയ്യില്‍ നിന്ന് ഇവന്റിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഞങ്ങളെ ഇങ്ങനെ ആക്കിയതിനോട് ഭയങ്കര വിഷമം ഉണ്ടായിട്ടുണ്ട്. 21 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. നാല് ജഡ്ജസില്‍ ആരു വേണമെങ്കിലും ആ ചോദ്യം ചോദിക്കുമായിരുന്നു. എഡിറ്റഡ് ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവന്നത്.
15 വര്‍ഷമായി ഞാന്‍ ജഡ്ജ് ആയി ഇരിക്കുന്നുണ്ട്. വിവാദത്തിനു വേണ്ടിയാണ് മനപ്പൂര്‍വം അവരാ ചോദ്യം ഉള്‍പ്പെടുത്തിയത്. ഒരിക്കലും അത് ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു. എല്ലാം സ്‌ക്രിപ്റ്റഡ് ആയിട്ടാണ് എനിക്ക് തോന്നിയത്. ആ ചോദ്യം എടുത്തു മാറ്റേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമായിരുന്നു. എനിക്കിപ്പോഴും ധ്യാനോട് ദേഷ്യമില്ല. അവന്‍ പോലും വിചാരിച്ചില്ല ഇത് ഇത്രത്തോളം വൈറല്‍ ആകുമെന്ന്. ക്വസ്റ്റ്യന്‍സ് നേരത്തെ തയ്യാറാക്കിയതാണ് എന്നുള്ളതിന്റെ തെളിവുകളും ശോഭ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു.












Click it and Unblock the Notifications