Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലെനയ്ക്ക് വട്ടാണെന്ന് പറയുന്നവരുടെ കിളിയാണ് പോയത്,അവർക്ക് അസൂയയാണ്'; സുരേഷ് ഗോപി

lസമൂഹമാധ്യമങ്ങളിലൂടെ നടി ലെനയ്ക്കെതിരെ നടക്കുന്ന പരിഹാസങ്ങൾക്കെതിരെ ബി ജെ പി നേതാവും നടനുമായ സുരേഷ് ഗോപി. ലെനയ്ക്ക് വട്ടാണെന്ന് പറയുന്നവർക്കാണ് യഥാർത്ഥത്തിൽ പ്രശ്നമല്ലെന്നും വലിയ വലിയ കാര്യങ്ങൾ പറയുമ്പോൾ ചിലർക്ക് സഹിക്കില്ലെന്നും ഇതെല്ലാം അസൂയ കൊണ്ടാണെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രജ്യോതി നികേതന്‍ കോളജില്‍ നടന്ന പരിപാടിയിലാണ് താരത്തിന്റെ പരാമർശം.

'ലെന ആധ്യാത്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട് എന്നാണ്. ലെനയെ ഒന്ന് വിളിച്ച് വരുത്തി. ഒരു മതത്തിന്റെ പ്രവര്‍ത്തനമായിട്ടല്ല, മതം ലെനയ്ക്ക് ഇല്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മള്‍ ഒന്ന് അടിമപ്പെടണം.

 lena1

അതിന് സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. ലെനയ്ക്ക് എപ്പോളാണ് വരാൻ പറ്റുന്നതെന്ന് നോക്കി ഒരു ഇന്ററാക്‌ഷൻ സെക്‌ഷൻ ഇവിടെ വയ്ക്കണം. നാട്ടുകാര് പലതും പറയും. വട്ടാണെന്ന് പറയും, ഇത് കിളി പോയെന്ന് പറയും.ആ ആൾക്കാരുടെ കിളിയാണ് പോയത്, അവർക്കാണ് വട്ട്, വലിയ കാര്യങ്ങൾ പറയുന്നവരോടുള്ള അസൂയയാണ്. രാഷ്ട്രീയത്തിൽ അതിനെ കുരുപൊട്ടുക എന്ന് പറയും. കുരുവോ കിണ്ടിയോ എന്തുവേണമെങ്കിലും പൊട്ടട്ടെ. നമുക്ക് അതിലൊരു കാര്യവുമില്ല. നല്ല ജീവിതം നമുക്ക് ഉണ്ടാകണം.അതിന് നല്ല സൃഷ്ടി വേണം. മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഒരുക്കണം.

ഇവരൊന്നും മതത്തിന്റെ വക്താക്കളല്ല. ഇങ്ങനെയുളള അൻപത് പേരുടെ പേര് പറയാം. ഇവരെയൊക്കെ വിളിച്ച് കുട്ടികളുമായി ഇന്ററാക്‌ഷൻ സെഷൻസ് നടത്തണം. എല്ലാ കുഞ്ഞുങ്ങളും രാജ്യത്തിന്റെ സമ്പത്തായി തീരട്ടെ. ഒരാളേയും പാഴായി പോകാതെ. ഇക്കാര്യം ഞാൻ തന്നെ ലെനയെ വിളിച്ചു പറയാം.''-സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നെന്നും 63 വയസ്സുവരെ ജീവിച്ചിരുന്നുവെന്നുമുള്ള ലെനയുടെ വാക്കുകൾ വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. ലെന പറഞ്ഞ മെഡിക്കൽ പരാമർശങ്ങൾ വിവാദമായതോടെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് സംഘടനയും നടിക്കെതിരെ രംഗത്തെത്തുക'.

മാനസിക ആരോഗ്യത്തെ കുറിച്ചും കഴിഞ്ഞ ജൻമത്തെ കുറിച്ചുമെല്ലാം നടി ലെന നടത്തിയ പ്രതികരണങ്ങൾ വലിയ പരിഹാസങ്ങൾക്ക് കാരണമായിരുന്നു.
കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നെന്നും 63ാം വയസിൽ ഹിമാലയത്തിൽ വെച്ചാണ് താൻ മരിച്ച് പോയതെന്നുമായിരുന്നു ലെന പറഞ്ഞത്. താൻ തന്നെയായിരുന്നു തന്റെ സൈക്കോളജിസ്റ്റെന്നും 2017-ൽ സ്വയം തീരുമാനിച്ചതുപ്രകാരം മരുന്നുനിർത്തുകയായിരുന്നുവെന്നും ലെന പറഞ്ഞിരുന്നു. അതേസമയം മെഡിക്കൽ പരാമർശങ്ങൾ വിവാദമായതോടെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് സംഘടനയും നടിക്കെതിരെ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+