ദിലീപിനായി നിലത്ത് കിടന്ന, കഞ്ഞിയും പയറും കഴിച്ച നടൻ, ദിലീപ് ഈ കടം എങ്ങനെ വീട്ടും? തുറന്നടിച്ച് ആലപ്പി അഷ്‌റഫ്
മലയാള സിനിമയിൽ നിന്ന് ഏറ്റവും ഒടുവിൽ വിവാദത്തിലായിരിക്കുന്ന രണ്ട് പേർ നടന്മാരായ വിനായകനും കൂട്ടിക്കൽ ജയചന്ദ്രനുമാണ്. മദ്യലഹരിയിൽ അയൽവാസിക്ക് നേരെ വിനായകൻ നടത്തിയ നഗ്നതാപ്രദർശനവും അസഭ്യം പറച്ചിലും കേരളമപ്പാടെ കണ്ടതാണ്. നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ആകട്ടെ പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നവരിൽ ഒരാളാണ് കൂട്ടിക്കൽ ജയചന്ദ്രനെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടുന്നു. വിനായകനും ജയചന്ദ്രനും എതിരെ തുറന്നടിക്കുകയാണ് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ.
മലയാള സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന തുണിപൊക്കിക്കളിയും ബാലികാപീഡനവുമൊക്കെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുകയെന്ന് ആലപ്പി അഷ്‌റഫ് ചോദിക്കുന്നു. എന്തുകൊണ്ടാണ് താരസംഘടനയിലെ അംഗങ്ങളില്‍ പലരും പീഡനക്കേസുകളിലും മദ്യം, മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെടുന്നത്. എന്നാല്‍ ഫെഫ്ക പോലുളള സംഘടനകളില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമേ ചൂണ്ടിക്കാണിക്കാനുളളൂ എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.

അമ്മ സംഘടനയിലേതിനേക്കാള്‍ അംഗങ്ങള്‍ ഫെഫ്കയിലുണ്ട്. നല്ല അച്ചടക്ക സംവിധാനവും മികച്ച നേതൃനിരയും ഉണ്ട്. ബി ഉണ്ണിക്കൃഷ്ണന്‍, രഞ്ജി പണിക്കര്‍, സിബി മലയില്‍ പോലെ അനുഭവസമ്പത്തും വിദ്യാഭ്യാസും ഉളളവരാണ് ആ സംഘടനയെ നയിക്കുന്നത്. ഇവരുടെ സ്ഥാനത്ത് ഇടവേള ബാബുവും ഇന്നസെന്റും ഒക്കെ ആയിരുന്നെങ്കില്‍ പൊതുസമൂഹത്തില്‍ ഒരു മതിപ്പും ഉണ്ടാകുമായിരുന്നില്ലെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടുന്നു.
ഫെഫ്കയില്‍ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. അമ്മയില്‍ തെറ്റ് ചെയ്യുന്നവരല്ല, ചൂണ്ടിക്കാണിക്കുന്നവരാണ് കുറ്റക്കാര്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് ഉന്നത പദവിയില്‍ എത്തിയ ആളാണ് വിനായകന്‍. നല്ല കഴിവുളള നടനാണ്. എന്നാല്‍ വിനായകന്‍ ഇപ്പോള്‍ പൊതുസമൂഹത്തില്‍ വിനയായി മാറി. എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുന്നത് മദ്യപിച്ചുളള അദ്ദേഹത്തിന്റെ തുണിപൊക്കിക്കളിയാണ്.
ഇതിന് മുന്‍പ് അദ്ദേഹത്തിന്റെ ചെയ്തികള്‍ കണ്ടില്ലെന്ന് നടിച്ചതും ക്ഷമിച്ചും അദ്ദേഹം തന്നെ സൃഷ്ടിച്ച ഇരവാദത്തിലൂടെയാണ്. തന്റെ നിറവും ജാതിയുമൊക്കെ നോക്കിയാണ് തന്നെ എതിര്‍ക്കുന്നത് എന്നുളള അദ്ദേഹത്തിന്റെ വാദം ആദ്യമൊക്കെ ഞാനും വിശ്വസിച്ചു. ഉമ്മന്‍ചാണ്ടിയുടെ മരണവാര്‍ത്തയില്‍ കേരളം ദുഖമാചരിക്കുന്ന വേളയില്‍ അദ്ദേഹത്തിനെതിരെ ഒരേയൊരു എതിര്‍ ശബ്ദമേ കേരളത്തില്‍ ഉയര്‍ന്നിട്ടുളളൂ. അത് ഈ മഹാന്റേതാണ്. സംസ്‌ക്കാരം തൊട്ട് തീണ്ടിയിട്ടില്ലാത്ത വാക്കുകളാണ് അദ്ദേഹത്തിന്റെ വായില്‍ നിന്ന് വന്നത്.
ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചവരെല്ലാം അനുഭവിക്കുന്നത് ഇന്ന് കേരളം കാണുന്നു. ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് പോലും പൊറുക്കാത്ത കല്ല് വെച്ച നുണകള്‍ പടച്ച് വിട്ട പിസി ജോര്‍ജിന്റെ ഇന്നത്തെ സ്ഥിതി പെറ്റ തളള പോലും സഹിക്കില്ല. വളരെ പരിതാപകരമായ അവസ്ഥ. വിനായകന്‍ തന്റെ സമുദായത്തിന് അഭിമാനമാകേണ്ട വ്യക്തിയാണ്. എന്നാല്‍ വിനായകന്റെ ചെയ്തികള്‍ ആ സമുദായത്തിന് നാണക്കേട് വരുത്തി വെച്ചുവെന്ന് പിന്തുണ നല്‍കിയവര്‍ തന്നെ പറയുന്നു.
മറ്റൊന്ന് കുട്ടിക്കല്‍ ജയചന്ദ്രന്‍ ഒരു പിഞ്ചുകുട്ടിയെ പിച്ചിച്ചീന്തിയ കാര്യമാണ്. പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാളെ പോലീസ് സഹായിക്കുന്നുവെന്നും ആക്ഷേപം ഉണ്ട്. ഹൈക്കോടതിയും കൈവിട്ടതോടെ ഇനി അയാള്‍ക്ക് സുപ്രീം കോടതിയാണ് ഏക അഭയം. അത് വരെ പോലീസ് അയാളെ സംരക്ഷിക്കും എന്നാണ് പൊതുജനവിശ്വാസം.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയായി ജയിലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ദിലീപ് പുറത്തിറങ്ങും വരെ ഞാനും നിലത്ത് കിടക്കുമെന്ന് ഭീഷ്മശപഥമെടുത്ത് അത് നിറവേറ്റിയ മഹാവ്യക്തിയാണ് എന്നത് കൂടി ഓര്‍ക്കണം. കൂടാതെ കഞ്ഞിയും പയറും മാത്രമേ കഴിക്കൂ എന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞതാണ്. ദിലീപ് ഈ കടം എങ്ങനെ വീട്ടും എന്നറിയാന്‍ കാത്തിരിക്കാം. കൂട്ടിക്കല്‍ ജയചന്ദ്രന് വേണ്ടി പുതിയ സംഘടനകളൊന്നും രംഗത്ത് വന്നിട്ടില്ല. അദ്ദേഹത്തിന്റെ പണത്തിന്റെ പരിമിതി കൊണ്ടാവാം. സിനിമാക്കാരന്‍ ആയത് കൊണ്ട് അദ്ദേഹത്തെ പ്രതിയെന്ന് വിളിക്കില്ല കുറ്റാരോപിതന്‍ എന്നേ വിളിക്കൂ. അതാണ് നടിയെ ആക്രമിച്ച കേസിന് ശേഷം പീഡനക്കേസില്‍പ്പെട്ട സിനിമാക്കാര്‍ക്ക് ലഭിച്ച പ്രിവിലേജ് എന്നും ആലപ്പി അഷ്‌റഫ് തുറന്നടിച്ചു.












Click it and Unblock the Notifications