ടൊവിനോ തോമസിന് ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ എത്ര കോടി നല്‍കണം? അറിയാം ആകെ സ്വത്തും കാറുകളും
മലയാളത്തിന്റെ സ്വന്തം ടൊവിനോ തോമസിന് ഇന്ന് പിറന്നാള്‍. ചെറിയ വേഷങ്ങളും വില്ലന്‍ കഥാപാത്രങ്ങളും ചെയ്ത് ആരംഭിച്ച ടൊവിനോ തോമസ് ഇന്ന് തമിഴ് ഉള്‍പ്പെടേയുള്ള ഭാഷകളില്‍ അഭിനയിച്ച് കഴിഞ്ഞു. മിന്നല്‍ മുരളിയെന്ന സൂപ്പർ ഹീറോ ചിത്രത്തിലൂടെ ഇന്ത്യക്ക് പുറത്ത് അടക്കം താരം ശ്രദ്ധിക്കപ്പെട്ടു.
സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കളായിരുന്നു ടൊവിനോ തോമസിന്റെ ആദ്യം ചിത്രം. എബിസിഡി, സെവന്‍ത്ത് ഡെ, കൂതറ, എന്ന് നിന്റെ മൊയ്തീന്‍, ചാർലീ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ താരതമ്യേന ചെറുതായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.

2016 ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രം താരത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി. തിയേറ്റർ വിട്ട് ഡിവിഡി പുറത്തിറങ്ങിയപ്പോഴായിരുന്നു ഗപ്പി ആളുകള്‍ക്കിടയില്‍ തരംഗമായി മാറിയത്. 2017 ല്‍ പുറത്തിറങ്ങിയ മെക്സിക്കന്‍ അപാരത, ഗോദ, തരംഗം, മായാനദി എന്നീ ചിത്രങ്ങളിലൂടെ ടൊവിനോ തോമസ് നായകസ്ഥാനം ഉറപ്പിച്ചു.
പിന്നീട് ആമി, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, മാരി 2, ലൂസിഫർ, ഉയരെ, വൈറസ്, ഫോറന്‍സിക്, കള തുടങ്ങിയ ഒട്ടനവധി ചിത്രങ്ങള്‍. 2021 ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ വഴിത്തിരിവായി. തുടർന്നും ഒട്ടനവധി വിജയ ചിത്രങ്ങള്‍. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 2018 മലയാളം സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രവുമായി. അന്വേഷിപ്പിന്‍ കണ്ടെത്തും എന്നതാണ് ടൊവിനോയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള പ്രധാന ചിത്രം.
പല താരങ്ങളേടതും പോലെ ടൊവിനോ തോമസിന്റെ പ്രതിഫലം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. 2023 ല്‍ ഫില്‍മിബീറ്റ് റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രകാരം 1 കോടി രൂപയാണ് ടൊവിനോ ഒരു ചിത്രത്തിനായി വാങ്ങുന്നത്. അതല്ല 1 മുതല്‍ 2.5 കോടിവരെ വാങ്ങിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളുമുണ്ട്. നടന്റെ ആകെ ആസ്തി 40 കോടിയിലേറെയാണെന്ന് ഫില്‍മിബീറ്റ് അവകാശപ്പെടുന്നു.
വലിയ വാഹന പ്രേമി കൂടിയാണ് ടൊവിനോ തോമസ്. ഹോണ്ട സിറ്റി, ഔഡി ക്യൂ 7, ബിഎംഡബ്ല്യു 7 സീരീസ് എന്നിവ ഉൾപ്പെടുന്ന നിരവധി വാഹനങ്ങൾ താരത്തിന്റെ ഗാരേജിലുണ്ട്. അടുത്തിടെ, 1.71 കോടി രൂപ വിലയുള്ള ഓജസ് ഓട്ടോമൊബൈൽസിന്റെ ശേഖരത്തിൽ നിന്ന് കസ്റ്റം-ബിൽറ്റ് ആഡംബര കാരവനും താരം വാങ്ങി. തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന കോടികൾ വിലമതിക്കുന്ന വീടും താരത്തിന് സ്വന്തമായിട്ടുണ്ട്.












Click it and Unblock the Notifications