Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് അണ്ണനെ കണ്ടു, ഞാൻ കള്ളം പറയില്ല, മമിതയെ വിളിച്ച് ചോദിച്ചുനോക്ക്; സങ്കടപ്പെടുത്തരുതെന്ന് ഉണ്ണിക്കണ്ണൻ

നടൻ വിജയിയുടെ കടുത്ത ആരാധകനാണ് ഉണ്ണിക്കണ്ണൻ മം​ഗലം ഡാം. വിജയിയെ കാണാൻ നടന്നുപോയ ഉണ്ണിക്കണ്ണന്റെ വീഡിയോ വൈറലായിരുന്നു. ഏറെ നാളത്തെ പ്രയത്നത്തിനൊടുവിൽ ഉണ്ണിക്കണ്ണൻ വിജയിയെ കാണുകയും ചെയ്തിരുന്നു. തന്റെ ഇഷ്ട താരത്തെ കണ്ടകാര്യം ഉണ്ണിക്കണ്ണൻ തന്നെയാണ് പറഞ്ഞത്. എന്നാൽ ഫോട്ടോസൊന്നും പുറത്ത് വരാത്തത് കാരണം ഉണ്ണിക്കണ്ണൻ വിജയിയെ കണ്ടകാര്യം പലരും വിശ്വസിച്ചിട്ടില്ല. വെറുതെ പറയുകയാണെന്നാണ് അവർ പറയുന്നത്. പരിഹാസങ്ങളും വിമർശനങ്ങളും വർദ്ധിച്ചതോടെ ഉണ്ണിക്കണ്ണൻ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.

Unni

വിജയിയെ താൻ കണ്ടത് സത്യമാണെന്നും അവിട വെച്ച് മമിത ബൈജു അടക്കമുള്ള മലയാളികൾ തന്നെ കണ്ടതാണെന്നും ഉണ്ണിക്കണ്ണൻ പറയുന്നു. തന്റെ മകൻ പോയ കാര്യം നിറവേറ്റിയെന്ന് ഉണ്ണിക്കണ്ണന്റെ അമ്മ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

' വിജയിയെ കണ്ടെന്ന് പറഞ്ഞത് നുണയാണ് അല്ലേ എന്ന് ചോദിച്ച് നിരവധിപേർ എന്നെ വിളിക്കുന്നുണ്ട്. ഞാൻ കള്ളം പറയില്ല. ഞാൻ ഈ എനർ‍ജിയിൽ ഇപ്പോൾ സംസാരിക്കുന്നുണ്ടെങ്കിൽ കേരളത്തിലെയും തമിഴ്നാട്ടിലേയും ആളുകൾ എനിക്ക് തന്ന പിന്തുണയാണ്. ഉണ്ണിക്കണ്ണൻ വിജയ് അണ്ണനെ കണ്ടു. അത് സത്യമായ കാര്യമാണ്. അന്ന് മമിത ബൈജു ഉൾപ്പെടെയുള്ള മലയാളികൾ ഉണ്ടായിരുന്നു. ഞാൻ നുണ പറയില്ല. എന്റെ അമ്മയാണേ സത്യം. ഞാൻ വിജയ് സാറിനെ കണ്ടു. മമിത എന്നെ നോക്കിചിരിച്ചു. നിങ്ങളൊന്ന് അവരെ വിളിച്ച് ചോദിച്ചുനോക്കൂ. എന്നെ ഇങ്ങനെ സങ്കടപ്പെടുത്തരുത് . എന്നാണ് ഉണ്ണിക്കണ്ണൻ പറഞ്ഞു.

എന്റെ മകൻ പോയ കാര്യം നിറവേറ്റി. ആ ഫോട്ടോ പുറത്തുവരും. അവൻ ഒരിക്കലും ആരോണു നുണ പറയാറില്ല. ആരും അവനെ കുറ്റപ്പെടുത്തേണ്ട, എന്നാണ് ഉണ്ണിക്കണ്ണന്റെ അമ്മ പറഞ്ഞത്. ഉണ്ണിക്കണ്ണന്റെ പോസ്റ്റിന് പിന്നാലെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആ ഫോട്ടോ ഒന്ന് കാണിച്ചുടെ, പുച്ഛിച്ച സമൂഹത്തിന് മുന്നിൽ ഉയർന്ന് വാ, അപ്പൊ ചാൻസ് വേണ്ടി വിജയ് എടുത്ത് ഇട്ട് റീച് ഉണക്കുന്നെ നിറുത്തി പോടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ

പാലക്കാട് നിന്നും ചെന്നൈയിലേക്ക് കാൽനട യാത്ര നടത്തിയാണ് ഉണ്ണിക്കണ്ണൻ മം​ഗലം വിജയിയെ കാണാൻ പോയത്. യാത്രയ്ക്കൊടുവിൽ വിജയിയെ കണ്ടെന്നാണ് ഉണ്ണിക്കണ്ണൻ പറയുന്നത്. യാത്ര ആരംഭിച്ച് 35 ാം ദിവസം വിജയിയെ കണ്ടും എന്ന വിവരം ഇൻസ്റ്റ വീഡിയോയിലൂടെയാണ് ഉണ്ണിക്കണ്ണൻ പറഞ്ഞത്. ' വിജയ് സാറിനെ കണ്ടു ലൊക്കേഷനിൽ ആയതിനാൽ കോസ്റ്റുമായതിനാൽ ഫോൺ കൊണ്ടുപോകാൻ പറ്റിയില്ല. അവർ ഫോട്ടോ എടുത്തിട്ടുണ്ട്. അയച്ചുതരും എന്നാണ് ഉണ്ണിക്കണ്ണൻ വീ‍ഡിയോയിൽ പറഞ്ഞത്.

വിജയ് അണ്ണൻ‌ തോളിൽ കയ്യിട്ട് കാരവാനിലേക്ക് കൊണ്ടുപോയി. കുറേ നേരെ സംസാരിച്ചു എന്നും ഉണ്ണിക്കണ്ണൻ പറഞ്ഞിരുന്നു. എന്തിന് ഇങ്ങനെ കാണാൻ വന്നു വേറെ എത്രയോ വഴിയുണ്ട് എന്നാണ് വിജയ് ചോദിച്ചത്. 10 മിനിട്ട് സംസാരിച്ചു. ആപ്പിളും ബിസ്ക്കറ്റും തന്നു എന്നും ഉണ്ണിക്കണ്ണൻ പറഞ്ഞിരുന്നു.

' രണ്ട് ദിവസം മുൻപ് ഫോൺ വിളി വന്നിരുന്നു. വീഡിയോകൾ കാണിച്ചു. ഓഫീസിലേക്ക് വിളിപ്പിച്ചു, അങ്ങനെയാണ് ലൊക്കേഷനിലേക്ക് എത്തിയതെന്ന് ഉണ്ണിക്കണ്ണൻ പറഞ്ഞു. പ്രൊഡ്യൂസർ ആദ്യം വന്ന് സംസാരിച്ചു. ഇപ്പോ കാണാമെന്ന് പറഞ്ഞു. എട്ടനെ പോലെ തോളിൽ കയ്യിട്ടാണ് വിജയ് അണ്ണൻ സംസാരിച്ചത്. അദ്ദേഹം എന്തിനാണ് കരയുന്നതെന്ന് ചോദിച്ചു എന്നും ഉണ്ണിക്കണ്ണൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+