വയനാടിന് താരങ്ങളുടെ കൈത്താങ്ങ്; മമ്മൂട്ടിയും ദുല്‍ഖറും 35 ലക്ഷം നല്‍കി, ഫഹദും നസ്രിയയും 25 ലക്ഷം
കൊച്ചി: ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് സഹായവുമായി മലയാളത്തിലെ മുന്‍നിര താരങ്ങള്‍. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും, ഫഹദ് ഫാസിലും, നസ്രിയയുമാണ് സഹായ ഹസ്തം നീട്ടിയിരിക്കുന്നത്. മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം രൂപയുമാണ് നല്‍കിയിരിക്കുന്നത്. തുക മന്ത്രി പി രാജീവാണ് ഏറ്റുവാങ്ങിയത്.
മമ്മൂട്ടി കെയര്‍ ഫൗണ്ടേഷന്റെ ഭാഗമായിട്ടാണ് തുക കൈമാറിയത്. അതേസമയം ദുരിതബാധിതരെ സഹായിക്കാനായി കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ ശേഖരിച്ച സാമഗ്രികള്‍ വഹിച്ച വാഹനവും മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടിയാണിത്.

അതേസമയം ഫഹദ് ഫാസിലും നസ്രിയ നസീമും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. നിര്‍മാണ കമ്പനിയായ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ലെ്‌റര്‍പാഡില്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച് കൊണ്ട് ഫഹദ് ഫാസില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നിരവധി ചലച്ചിത്ര താരങ്ങല്‍ വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയിട്ടുണ്ട്. സൂര്യ, ജ്യോതിക, കാര്‍ത്തിക എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം രൂപയാണ് നല്‍കിയത്. രശ്മിക മന്ദാന പത്ത് ലക്ഷവും, നടന്‍ വിക്രം 20 ലക്ഷം നല്‍കിയിട്ടുണ്ട്. കമല്‍ഹാസന്‍ 25 ലക്ഷവും വയനാടിന് കൈത്താങ്ങായി നല്‍കിയിട്ടുണ്ട്.
അതേസമയം വയനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍, ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും, 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.
നേരത്തെ കനത്ത മഴയെ തുടര്‍ന്ന് കല്‍പ്പറ്റ നഗര മധ്യത്തിലെ കെട്ടിടം തകര്‍ന്നുവീണിരുന്നു. കെട്ടിടത്തിന്റെ മുന്‍ഭാഗവും മേല്‍ക്കൂരയും ഉള്‍പ്പെടെയാണ് റോഡിലേക്ക് തകര്‍ന്ന് വീണത്. തിരക്കേറിയ സമയത്താണ് കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്നുവീണത്. ആളപായം ഉണ്ടായിട്ടില്ല. കോഴിക്കോട്-കൊല്ലെഗല്‍ ദേശീയപാതയിലേക്കാണ് കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണത്. റോഡില്‍ ഗതാഗത തടസ്സവുമുണ്ടായി.
അതേസമയം ഉരുള്‍പ്പൊട്ടല്‍ ദുരന്തമേഖലയില്‍ ശാസ്ത്രജ്ഞര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ ഒരു ശാസ്ത്രസാങ്കേതിക സ്ഥാപനവും ദുരന്തമേഖലയായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുതെന്നാണ് നിര്‍ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്. മാധ്യമങ്ങളോട് സംസാരിക്കുന്നതെന്നും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications