Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനോട് ചെയ്തത് അപരാധം; ബിഗ് ബോസില്‍ ഇത് പറയാനിരിക്കുകയായിുന്നു: ഭാര്യ ഇപ്പോള്‍ കൂടെയില്ല

ബിഗ് ബോസ് സീസണ്‍ ഏഴില്‍ ഏറ്റവും പ്രായമുള്ള മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു
മുന്‍ഷി രഞ്ജിത്ത്. ബിഗ് ബോസ് ഹൗസില്‍ നിന്ന് ആദ്യം പുറത്തായതും ഇദ്ദേഹമായിരുന്നു. ഹൗസിനുള്ളില്‍ ആരുമായും തര്‍ക്കത്തിന് പോകാതെയും മറ്റുള്ളവരുടെ തര്‍ക്കങ്ങളില്‍ പക്വമായ നിലപാട് സ്വീകരിച്ചുമാണ് മുന്‍ഷി രഞ്ജിത്ത് മുന്നോട്ടു പോയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ സ്വഭാവം തന്നെയാണ് പുറത്താകാന്‍ കാരണം. ബിഗ് ബോസ് ഹൗസിനു വേണ്ട കണ്ടന്റുകള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

പൊതുവേ ആരോടും ദേഷ്യപ്പെടാതെ മൃദുവായ സമീപമാണ് മുന്‍ഷി രഞ്ജിത്ത് സ്വീകരിച്ചിരുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ആദ്യ വാരത്തില്‍ തന്നെ ഇദ്ദേഹം പുറത്തായത്. തനിക്കിനിയും ബിഗ് ബോസിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്ന് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിരുന്നു.

big boss

അതേസമയം ഏറ്റവും പുതിയ അഭിമുഖത്തില്‍ തന്റെ കുടുംബ ജീവിതത്തെ കുറിച്ചാണ് മുന്‍ഷി രഞ്ജിത്ത് പറയുന്നത്. വിവാഹ ജീവിതത്തെക്കുറിച്ച് ഒഴിക്കാന്‍ മട്ടിലുള്ള മറുപടിയാണ് രഞ്ജിത്ത് അഭിമുഖത്തില്‍ നല്‍കിയത്.

രഞ്ജിത്തിന്റെ വാക്കുകള്‍: കൊല്ലം കരുനാഗപ്പള്ളിയാണ് സ്വദേശമെങ്കിലും വളര്‍ന്നത് തഴവയിലാണ്. വിവാഹം കഴിച്ച് രണ്ടു കുട്ടികള്‍ ഉണ്ടായി. വിവാഹ ജീവിതത്തില്‍ പ്രണയം ഉണ്ടായിരുന്നോ എന്ന് അറിയില്ലെങ്കിലും കുറേ പണയം ഉണ്ടായിരുന്നു എന്നറിയാം. ഭാര്യ എന്ത് ചെയ്യുന്നു എന്ന് അറിയില്ല. തല്‍ക്കാലം അവര്‍ എന്റെ കൂടെ ഇല്ല. വിവാഹം കഴിഞ്ഞ് കുറേ വര്‍ഷങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അവര്‍ അവരുടെ ശരികള്‍ക്കൊപ്പം ആണ്. ഞാന്‍ എന്ത് ശരികള്‍ക്ക് ഒപ്പമാണ്. ആരുടെ ശരിയാണ് യഥാര്‍ത്ഥ ശരിയെന്ന് അറിയില്ല.

അച്ഛന്‍ പട്ടാളത്തിലായിരുന്നതു കൊണ്ട് വലിയ സ്ട്രിക്റ്റായിരുന്നു. പട്ടാളച്ചിട്ടയിലാണ് വളര്‍ന്നത്. ബാല്യ കൗമാരങ്ങളില്‍ കിട്ടേണ്ട സ്‌നേഹം എനിക്ക് ലഭിച്ചിട്ടില്ല. ബാല്യം നഷ്ടപ്പെട്ട ഒരു മനുഷ്യനാണ് ഞാന്‍. 19 വയസ് മുതല്‍ വീടു വീട്ടിറങ്ങി. പിന്നീട് സ്വന്തമായി ജോലി ചെയ്തു. വീട്ടില്‍ വല്ലപ്പോഴും പോവും. എന്നാല്‍ ഇപ്പോള്‍ ജീവിതത്തിലുള്ള ഡിസിപ്ലിന് കാരണം അച്ഛന്റെ അന്നത്തെ സ്വഭാവമാണ്. ഇപ്പോഴും അച്ഛന്റെ മുഖത്തു നോക്കി സംസാരിക്കാന്‍ പേടിയാണ്.

പ്രീഡിഗ്രി തോറ്റുപോയത് വീട്ടില്‍ പറഞ്ഞില്ല. അന്ന് പത്രത്തില്‍ രജിസ്റ്റര്‍ നമ്പര്‍ വരും. ഞാന്‍ വേറൊരു നമ്പര്‍ കാണിച്ചാണ് ജയിച്ചെന്ന് അച്ഛനെ വിശ്വസിപ്പിച്ചത്. എന്നെ എംബിബിഎസിന് വിടാനായിരുന്നു അച്ഛന്റെ പദ്ധതി. ഒരു ഘട്ടത്തില്‍ നിവൃത്തിയില്ലാതെ തോറ്റു പോയെന്ന് അച്ഛനോട് പറയേണ്ടി വന്നു. അന്ന് എന്തൊക്കെ കൊണ്ടാണ് അച്ഛന്‍ എന്നെ അടിച്ചത് എന്ന് പോലും ഓര്‍മ്മയില്ല. വലിയ വിദ്യാഭ്യാസം കിട്ടാത്ത മനുഷ്യനാണ്. അദ്ദേഹത്തിന് കിട്ടാത്ത സൗഭാഗ്യങ്ങള്‍ എനിക്ക് കിട്ടണം എന്ന് ആഗ്രഹിച്ച ഒരു പിതാവാണ്. ആ സമയത്ത് ഇതൊന്നും നമുക്ക് മനസിലാകത്തില്ല.

ഞാന്‍ ഒരു അച്ഛനായി കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചെയ്തത് വലിയ അപരാധമാണ്. എന്തെല്ലാം സ്വപ്‌നങ്ങളാണ് ഞാന്‍ തകര്‍ത്തത്. ബിഗ് ബോസില്‍ സംസാരിക്കാന്‍ എനിക്ക് അവസരം കിട്ടുമായിരുന്നെങ്കില്‍ ഇക്കാര്യം ഞാന്‍ പറഞ്ഞേനെ. എനിക്ക് പനി വരുമ്പോഴാണ് അമ്മ മോനെ എന്ന് വിളിക്കുന്നത്. അതുകൊണ്ട് മഴ നനഞ്ഞ് മനപ്പൂര്‍വം പനി വരുത്താന്‍ ശ്രമിക്കുമായിരുന്നു - പലപ്പോഴും വാക്കുകള്‍ ഇടറിയാണ് മുന്‍ഷി രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+