ഇതൊക്കെ ഒരു വലിയ സംഭവം ആണോ എന്ന് ചോദിച്ചാൽ.. എന്നാണോ ലാലേട്ടൻ ഫ്ളാറ്റിലേക്ക് ഒന്ന് വിളിക്കുക': വീണാ നായർ
മോഹൻലാൽ ദൈവതുല്യനാണെന്ന് നടിയും ബിഗ് ബോസ് താരവുമായ വീണാ നായർ. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കാത്തിരിക്കുകയാണ്. തന്റെ ഫ്ളാറ്റിൽ നിന്ന് നോക്കിയാൽ ലാലേട്ടന്റെ ഫ്ളാറ്റ് കാണാം. ലാലേട്ടൻ ഒരു ദിവസം തന്നെ വീട്ടിലേക്ക് കോഫി കുടിക്കാൻ വിളിക്കുന്നത് കാത്തിരിക്കുകയാണെന്നും വീണാ നായർ പറയുന്നു. ലാലേട്ടൻ ഒരു പെർഫക്ഷനിസ്റ്റ് ആണെന്ന് നടൻ ജയൻ ചേർത്തല പറയുന്നു. പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഫിലിമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മോഹൻലാലിനെ കുറിച്ച് സംസാരിച്ചത്.
വീണാ നായരുടെ വാക്കുകൾ ഇങ്ങനെ: ''അമ്മയില്‍ താന്‍ അംഗമല്ല. വൈകാതെ അംഗമാവും. അമ്മ എന്ന സംഘടനയോട് തനിക്ക് ആകെയുളള ആകര്‍ഷണം വര്‍ഷത്തില്‍ ഒരിക്കല്‍ ലാലേട്ടനേയും മമ്മൂക്കയേയും കാണാന്‍ പറ്റുമല്ലോ എന്നതാണ്. ഡൊമിനിക്കില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സീന്‍ അഭിനയിച്ചു. ലാലേട്ടനെ ബിഗ് ബോസില്‍ വെച്ച് കണ്ടത് കൂടാതെ രണ്ട് വട്ടം കണ്ടിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ എന്റെ ഫ്‌ളാറ്റിന്റെ ജനല്‍ തുറക്കുന്നത് ലാലേട്ടന്റെ ഫ്‌ളാറ്റ് കണ്ടിട്ടാണ്.

എല്ലാ ദിവസവും അവിടെ നിന്ന് നോക്കും. എന്നാണ് ലാലേട്ടനെ ഒന്ന് പോയി കാണാനാവുക എന്നോര്‍ക്കും. ഒരു ഫോട്ടോ എടുക്കാനാണ് അദ്ദേഹത്തെ മുഖാമുഖം കണ്ടിട്ടുളളത്. അല്ലാതെ മിണ്ടിയിട്ടൊന്നും ഇല്ല. താന്‍ താമസിക്കുന്നത് ക്രൗണ്‍ പ്ലാസയുടെ പിറകിലാണ്. ലാലേട്ടന്റെ ഫ്‌ളാറ്റ് ആണ് തനിക്ക് വ്യൂ. താന്‍ കര്‍ട്ടന്‍ ഉയര്‍ത്തി ലാലേട്ടന്റെ ഫ്‌ളാറ്റ് നോക്കി വിചാരിക്കും, ഈശ്വരാ എന്നാണോ ലാലേട്ടന്‍, വീണാ, സുഖമാണോ, വരൂ ഒരു കോഫി കുടിക്കാം എന്നൊക്കെ പറഞ്ഞ് ഒന്ന് വിളിക്കുക എന്ന്. ചുമ്മാ നമുക്ക് ആഗ്രഹിക്കാമല്ലോ അങ്ങനെയൊക്കെ.
ലാലേട്ടന്റെ പിറന്നാളിന്റെ അന്ന് തന്നെയാണ് തന്റെയും ജന്മദിനം. ലാലേട്ടന്റെ കൂടെ തന്റെ ഫോട്ടോ വെച്ചിട്ട് എല്ലാ വര്‍ഷവും ഭയങ്കര അഹങ്കാരത്തോടെ താന്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യും. അങ്ങനെ പോസ്റ്റ് ചെയ്യാന്‍ പറ്റുന്ന വളരെ കുറച്ച് പേരെ സിനിമയില്‍ ഉണ്ടാകൂ. അതൊരു വലിയ സംഭവം ആണോ എന്ന് ചോദിച്ചാല്‍ തനിക്കത് വലിയ സംഭവം ആണ്.
ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ലാലേട്ടന്‍ എന്ന് പറയുന്ന വ്യക്തി ദൈവതുല്യന്‍ തന്നെയാണ്. അങ്ങനെയുളള കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്ത് വെച്ചിരിക്കുന്നത്. എല്ലാ ആര്‍ട്ടിസ്റ്റുകളുടേയും ആഗ്രഹം ആണ് ലാലേട്ടന്റെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യുക എന്നത്. മമ്മൂക്കയുടെ കൂടെയും ആഗ്രഹമാണ്. തനിക്ക് അതിനുളള അവസരം കിട്ടി. ഈ വര്‍ഷം എന്തായാലും ലാലേട്ടനൊപ്പം അഭിനയിക്കാന്‍ ഒരു അവസരം കിട്ടണം എന്ന് മാനിഫെസ്റ്റ് ചെയ്തിട്ടുണ്ട്''.
ജീവിതത്തില്‍ മോഹന്‍ലാലിനെ പോലെ ആകണം എന്നൊന്നും ആഗ്രഹിക്കാനാകില്ലെന്ന് ജയൻ ചേർത്തല പറയുന്നു. '' അദ്ദേഹം സ്വയം മോള്‍ഡ് ചെയ്ത് കൊണ്ട് പോകുന്നത് അങ്ങനെയാണ്. ഒരിക്കലും പുള്ളി നിരാശനായോ മൂഡ് മാറിയോ കാണില്ല. എപ്പോഴും സന്തോഷത്തോടെ ഒരു ടെന്‍ഷനും ഇല്ലാതെ ഇരിക്കാനാണ് ഇഷ്ടം. അമ്മയുടെ ഭാരവാഹിത്വം ഏറ്റെടുക്കുമ്പോള്‍ പുളളി പറഞ്ഞത്, ടെന്‍ഷന്‍ ഉണ്ടാക്കരുത് എന്നാണ്. അതാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യം എന്നാണ് തനിക്ക് തോന്നുന്നത്.
അദ്ദേഹം ഏത് കഥാപാത്രം ചെയ്താലും അതിനോട് നമുക്ക് ഒരു ഇഷ്ടവും താല്‍പര്യവും അഭിനന്ദനവും ഒക്കെ തോന്നുന്നത് അദ്ദേഹം അതങ്ങനെ ചെയ്യുന്നത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ കുറിച്ച് എടുത്ത് പറയേണ്ടതാണ്. അമ്മ ഷോയുടെ റിഹേഴ്‌സലിനിടെയാണ് താനത് അടുത്ത് കണ്ടത്. ഒരു പാട്ട് പാടുന്നതിന് മുന്‍പേ പുള്ളി ഓരോരുത്തരോടും ചെന്ന് ചോദിക്കും, നീയത് പാടില്ലേ, നീയിത് പാടില്ലേ എന്നൊക്കെ. പുള്ളി അക്കാര്യത്തില്‍ വളരെ ശ്രദ്ധാലുവാണ്. പെര്‍ഫക്ഷനിസ്റ്റ് ആണ്. തനിക്ക് വളരെ ബഹുമാനം തോന്നി.
ഒരു ഷോയില്‍ പത്ത് പേര്‍ നിന്ന് പാടുന്ന പാട്ടില്‍ പുളളി ഓരോരുത്തരും പെര്‍ഫെക്ട് ആണോ എന്ന് ഉറപ്പാക്കും. അദ്ദേഹത്തിന് ഒരു വരിപോലും തെറ്റില്ല. അത് സമ്മതിക്കണം. 47 വര്‍ഷമായി അദ്ദേഹം സിനിമയില്‍. ഇപ്പോഴും പുളളിയുടെ ആ ഡെഡിക്കേഷനും ആഗ്രഹവും സന്തോഷത്തോടെ ഇരിക്കുന്നതും ഒക്കെ സമ്മതിക്കണം. അധികം സിനിമകളൊന്നും അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടില്ല. ചന്ദ്രോത്സവത്തില്‍ അഭിനയിച്ചപ്പോഴും അദ്ദേഹത്തോട് അടുത്ത് ഇടപഴകാനുളള സ്ഥാനമൊന്നും അന്നില്ല.
ഇപ്പോള്‍ അദ്ദേഹത്തെ അടുത്ത് നിന്ന് കാണുന്നുണ്ട്. അതുകൊണ്ട് ഭയങ്കര അത്ഭുതമാണ്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് മനസ്സിലാക്കാനുണ്ട്. ഒരു കലാകാരന്‍ എന്ത് വേണം എന്നത് അദ്ദേഹം കാണിച്ച് തരുന്നുണ്ട്. സന്തോഷമായിട്ടിരിക്കുക. ആവശ്യമില്ലാത്ത ടെന്‍ഷന്‍ ഒന്നും തലയില്‍ കയറ്റി വെക്കാതിരിക്കുക''.












Click it and Unblock the Notifications