കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ ചിത്രത്തിലുള്ളത് ഞാനാണ്, മരിച്ച വ്യക്തിയല്ല'; വ്യാജ പ്രചരണത്തില്‍ പ്രതികരിച്ച് സിനിമാ നടി

Google Oneindia Malayalam News

അഹമ്മദാബാദ്: കൊവിഡിനെതിരായ പോരാട്ടത്തിനിടെ മരണപ്പെട്ട ഡോക്ടര്‍ എന്ന പേരില്‍ പ്രചരിക്കുന്നത് നടിയുടെ ചിത്രം. "ഗുജറാത്തിൽ നിന്നുള്ള ദുഃഖകരമായ വാർത്ത. #RIP_CORONA_WARRIOR. വളരെ ഞെട്ടിപ്പിക്കുന്ന സംഭവം !! അഹമ്മദാബാദില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ. വിധി കൊവിഡ് 19 ന് കീഴടങ്ങിയിരിക്കുന്നു. ഈ പോരട്ടത്തില്‍ നമുക്കൊരു യുവരത്നത്തെ കൂടി നഷ്ടമായിരിക്കുന്നു'- എന്ന സന്ദേശത്തോട് കൂടിയായിരുന്നു നടിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വളരെ അധികം പ്രൊഫൈലുകളില്‍ നിന്നും ഈ സന്ദേശം ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രചാരണം

പ്രചാരണം

വിധിയുടെ വിയോഗം കുടുംബത്തിനും നമുക്കും വലിയ നഷ്ടമാണ്. ഈ വലിയ നഷ്ടം ഉള്‍ക്കൊള്ളാന്‍ ദുഃഖാതിരരായ കുടുംബത്തിന് ദൈവം ശക്തി നൽകട്ടെ. ആർഐപി. ഇപ്പോൾ ദിവസേന ഇന്ത്യയില്‍ യുവ ഡോക്ടർമാരെ മരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനെ ആരും ഗൗരവമായി എടുക്കുന്നില്ല. ദയവായി ഡോകടര്‍മാരും പൊതുജനങ്ങളും സുരക്ഷിതരായി ഇരിക്കണമെന്ന സന്ദേശവും ഇതോടൊപ്പം പ്രചരിച്ചിരുന്നു.

യാഥാര്‍ത്ഥ്യം എന്ത്

യാഥാര്‍ത്ഥ്യം എന്ത്

എന്നാല്‍ യഥാര്‍ത്ഥതില്‍ ഡോക്ടറുടേതെന്ന പേരില്‍ പ്രചരിക്കുന്നത് മലയാളി നടിയും മോഡലുമായ സംസ്കൃതി ഷേണായിയുടേതാണ്. അനാര്‍ക്കലി, മൈഫാന്‍ രാമു, വേഗം തുടങ്ങിയ ഒട്ടേറ ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് സംസ്കൃതി ഷേണായി. അനാര്‍ക്കലിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എടുത്ത ചിത്രമാണ് ഇപ്പോള്‍ വ്യാജ സന്ദേശത്തോടൊപ്പം പ്രചരിപ്പിക്കുന്നത്.

ചിത്രത്തിലുള്ളത് ഞാനാണ്

ചിത്രത്തിലുള്ളത് ഞാനാണ്

വ്യാജ പ്രചാരണത്തില്‍ പ്രതികരിച്ചു കൊണ്ട് താരവും രംഗത്ത് എത്തിയിട്ടുണ്ട്. 'ഈ ചിത്രത്തിലുള്ളത് ഞാനാണ്. കൊച്ചിയില്‍ നിന്നുള്ള 22 വയസുള്ള സംസ്കൃതി ഷേണായി. കൊവിഡ് ബാധിച്ച് മരണപ്പെട്ട ഡോക്ടര്‍ വിധിയുടേതെന്ന പേരില്‍ ഈ ചിത്രം ചിലര്‍ ഫേസ്ബുക്കിലും വാട്സാപ്പിലും ഷെയര്‍ ചെയ്യുന്നതായി കണ്ടു.'-നടി ഫേസ്ബുക്കില്‍ കുറിച്ചു.

വിധിയെക്കുറിച്ച് എനിക്കറിയില്ല

വിധിയെക്കുറിച്ച് എനിക്കറിയില്ല

ഡോ. വിധിയെക്കുറിച്ച് എനിക്കറിയില്ല. അത്തരമൊരു വ്യക്തി കൊറോണ കാരണം ശരിക്കും അന്തരിച്ചുവെങ്കിൽ, എന്റെ പ്രാണാമം അര്‍പ്പിക്കുന്നു. എന്നാൽ ഫോട്ടോയിലുള്ള വ്യക്തി ഞാനാണ്. അതിനാൽ എന്റെ ഫോട്ടോ ഉപയോഗിച്ച് ഇത്തരം സന്ദേശങ്ങൾ പങ്കുവെക്കുന്നത് ദയവായി ഒഴിവാക്കുക കൂടാതെ സന്ദേശം കൈമാറുന്നുന്നതിന് മുമ്പ് വസ്തുത പരിശോധിക്കണെന്നും നടി അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 9 ന്

സെപ്റ്റംബര്‍ 9 ന്

അതേസമയം, സെപ്റ്റംബര്‍ 9 ന് വിധിയെന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊവിഡ് ബാധിച്ച് അന്തരിച്ചിരുന്നു. ബീഹാറിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു വിധി ഇന്റേൺഷിപ്പിനായി അഹമ്മദാബാദിൽ പോയിരുന്നു. കൊവിഡ് ബാധിതയായ വിദ്യാര്‍ത്ഥി സെപ്റ്റംബര്‍ 9 ന് മരിക്കുകയും ചെയ്തു. ഈ സംഭവത്തോടൊപ്പം നടിയുടെ ചിത്രം ചേര്‍ത്തുവെച്ചണ് ഇപ്പോഴത്തെ പ്രചാരണം.

 ഐപിഎല്‍ 2020: ആര്‍സിബിയെ തോല്‍പ്പിച്ചത് കോലിയുടെ തെറ്റായ തീരുമാനങ്ങള്‍; തുറന്ന് പറഞ്ഞ് മുന്‍ കോച്ച് ഐപിഎല്‍ 2020: ആര്‍സിബിയെ തോല്‍പ്പിച്ചത് കോലിയുടെ തെറ്റായ തീരുമാനങ്ങള്‍; തുറന്ന് പറഞ്ഞ് മുന്‍ കോച്ച്

 ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ കമ്മ്യൂണിസ്റ്റാവന്‍ കഴിയും; മറുപടിയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ കമ്മ്യൂണിസ്റ്റാവന്‍ കഴിയും; മറുപടിയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Fact Check

വാദം

അഹമ്മദാബാദില് കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍ വിധി

നിജസ്ഥിതി

പ്രചരിക്കുന്നത് മലയാളി നടി സംസ്കൃതി ഷേണായിയുടെ ചിത്രം

റേറ്റിങ്

Half True
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact check; Image of actress shared falsy as doctor who was died of covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X