ജോൺ സീന കൊവിഡ് ബാധിച്ച് മരണപ്പെട്ടോ? ചിത്രങ്ങൾ പ്രചരിക്കുന്നു, സത്യാവസ്ഥ ഇങ്ങനെ
പ്രശസ്ത അമേരിക്കന്‍ റസ്ലറും നടനുമായ ജോണ്‍ സീന കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി പ്രചാരണം. ഓഗസ്റ്റ് 11 ന് ജോണ്‍ സീന മരിച്ചതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏറ്റവും കരുത്തരായിരിക്കുന്നവര്‍ പോലും കൊവിഡ് ബാധിച്ച് മരിക്കാം എന്നുളള കുറിപ്പാണ് ജോണ്‍ സീനയുടെ മരണവാര്‍ത്തയ്ക്ക് ഒപ്പം പ്രചരിക്കുന്നത്. കഴിഞ്ഞ ആഴ്ച ജോണ്‍സീനയ്ക്ക് കൊവിഡ് ബാധിച്ചുവെന്നും ന്യൂയോര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 11 വൈകിട്ട് 6 മണിക്ക് ജോണ്‍ സീന മരണമടഞ്ഞു എന്നുമാണ് പ്രചാരണം.
ആറായിരത്തിലേറെ തവണയാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ജോണ്‍ സീന കൊവിഡ് ബാധിച്ച് മരിച്ചു എന്നത് വ്യാജ പ്രചാരണമാണ് എന്നാണ് വ്യക്തമായിരിക്കുന്നത്. ഓഗസ്റ്റ് 21ന് ജോണ്‍ സീന ഡബ്ല്യൂഡബ്ല്യൂഇയുടെ സമ്മര്‍ സ്ലാം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. മത്സരത്തില്‍ യൂണിവേഴ്‌സല്‍ ചാമ്പ്യന്‍ റോമന്‍ റെയിന്‍സിനോട് ജോണ്‍ സീന പരാജയപ്പെട്ടു. മാത്രമല്ല സോഷ്യല്‍ മീഡിയയിലും ജോണ്‍ സീന സജീവമാണ്. 17 തവണ സമ്മര്‍ സ്ലാം ചാമ്പ്യന്‍ പട്ടം ജോണ്‍ സീന സ്വന്തമാക്കിയിട്ടുണ്ട്.
നാടൻ വേണോ മോഡേൺ വേണോ, രഞ്ജിനി ഹരിദാസിന് ഏതും പെർഫെക്ട് ഓകെ, ക്യൂട്ട് ചിത്രങ്ങൾ

ലോകമെമ്പാടുമുളള ഡബ്ല്യൂഡബ്ല്യൂഇ ആരാധകരുടെ പ്രിയ താരമാണ് ജോണ്‍ സീന. ബംഗ്ലാദേശിലും കംബോഡിയയിലും മ്യാന്‍മറിലുമടക്കം ജോണ്‍ സീന കൊവിഡ് ബാധിച്ച് മരിച്ചതായുളള വ്യാജ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നതായാണ് എഎഫ്പിയുടെ കണ്ടെത്തല്‍. ഇന്തോനേഷ്യയിലാകട്ടെ ടിക് ടോകിലാണ് ഈ വ്യാജ പ്രചാരണം. ജോണ്‍ സീനയ്ക്ക് കൊവിഡ് ബാധിച്ചതായോ മരണം സംഭവിച്ചതായോ ഒരു പ്രധാന മാധ്യമവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മരണവാര്‍ത്ത പുറത്ത് വന്നതിന് ശേഷവും 44കാരനായ ജോണ്‍ സീന തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പതിവ് പോലെ തന്നെ പോസ്റ്റുകള്‍ ഇടുന്നുണ്ട്. ജോണ്‍ സീന ശവപ്പെട്ടിയില്‍ കിടക്കുന്നതായുളള ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹോളിവുഡ് സൂപ്പര്‍ മാന്‍ ക്രിസ്റ്റഫര്‍ ഡെന്നിസിന്റെ മൃതദേഹത്തിന്റെ ചിത്രമാണ് ജോണ്‍ സീനയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത്.
''എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം..'' അമൃതയുടെ വാക്കുകൾ ബാലയെ ഉന്നം വെച്ചോ എന്ന് ആരാധകർ

Fact Check
വാദം
ജോണ്‍ സീന കൊവിഡ് ബാധിച്ച് മരിച്ചു
നിജസ്ഥിതി
ജോൺ സീന കൊവിഡ് ബാധിച്ച് മരിച്ചു എന്നത് വ്യാജ വാർത്തയാണ്












Click it and Unblock the Notifications