Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ റെയില്‍വേയെ കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് വിറ്റതായി പ്രചാരണം; സത്യാവസ്ഥ ഇങ്ങനെ

ദില്ലി: ഇന്ത്യന്‍ റെയില്‍വേയെ കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് വിറ്റതായി വ്യാജ പ്രചാരണം. അദാനി റെയിൽ‌വേ എന്ന് രേഖപ്പെടുത്തിയ റെയിൽ‌വേ പ്ലാറ്റ്ഫോം ടിക്കറ്റിന്‍റെ ചിത്രം ഉപയോഗിച്ചാണ് ഇത്തരമൊരു പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പൂനെ റെയിൽ‌വേ സ്റ്റേഷനിൽ നിന്നുള്ള ടിക്കറ്റിൽ തീയതി, സമയം, ടിക്കറ്റ് നമ്പർ, 50 രൂപ വില തുടങ്ങിയ മറ്റ് വിവരങ്ങളോടൊപ്പം റെയിൽവേ ഞങ്ങളുടെ സ്വകാര്യ സ്വത്തല്ലെന്നും പരാമര്‍ശിക്കുന്നുണ്ട്. ഈ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയതിന് പിന്നാലെ 'റെയില്‍ വേ യെ അദാനി ഗ്രൂപ്പിന് വിറ്റ' കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവും ശക്തമായി തുടങ്ങി.

എന്നാല്‍ ഗൂഗിളിലെ റിവേഴ്സ് സെര്‍ച്ച് വഴി പരിശോധിക്കുമ്പോള്‍ ഓഗസ്റ്റില്‍ ഈ ചിത്രം പലരും പങ്കിട്ടതായി കാണാന്‍ കഴിയും. പ്ലാറ്റ്ഫോം ടിക്കറ്റ് വില 5 രൂപയിൽ നിന്ന് 50 രൂപയായി ഉയർത്തിയതിന് സർക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു അന്നത്തെ പോസ്റ്റ്. കൊറോണ വൈറസ് കാരണം തിരക്ക് ഒഴിവാക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമാണ് വില ഉയർത്തിയതെന്ന് ഓഗസ്റ്റിൽ തന്നെ റെയിൽവേ വ്യക്തമാക്കിയിരുന്നു. വൈറസ് വ്യാപനം അവസാനിച്ചതിന് ശേഷം തുക അവലോകനം ചെയ്യുമെന്നും റെയിൽവേ അറിയിച്ചു.

rail

ഇന്ത്യൻ റെയിൽ‌വേയുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് വ്യവസായി ഗൗതം അദാനിയെ ഇത്തരം പ്രചാരണങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഇതാദ്യമല്ല. സെപ്റ്റംബറിൽ സമാനമായ ഒരു ആരോപണം ഉയര്‍ന്നിരുന്നു. അദാനി എന്ന് ഏഴുതിയ ഒരു ട്രെയിനിന്‍റെ പേരിലായിരുന്നു അന്നത്തെ ആരോപണം. ട്രെയിനിൽ ഫോർച്യൂൺ പ്രൊഡക്ട്സ്, അദാനി വിൽമാർ എന്നിവരുടെ പരസ്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോ വൈറലായതിന് പിന്നാലെയാണ്. ഇന്ത്യൻ സർക്കാർ റെയിൽ‌വേയെ അദാനിക്ക് വിറ്റതായി ആരോപണം ഉയര്‍ന്നത്. ഇതും വ്യാജമായിരുന്നു.

Fact Check

വാദം

ഇന്ത്യന്‍ റെയില്‍വേയെ കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് വിറ്റതായി വ്യാജ പ്രചാരണം

നിജസ്ഥിതി

പ്രചരിക്കുന്നത് ആഗസ്റ്റിലെ പ്ലാറ്റ് ഫോം ടിക്കറ്റ് വര്‍ധനവ്

റേറ്റിങ്

Misleading
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+