Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിനെടുക്കുന്നവർ 2 വർഷത്തിനകം മരിക്കുമെന്ന് പ്രചാരണം, സത്യാവസ്ഥ എന്ത്?

ദില്ലി: കൊവിഡ് പ്രതിദിന കേസുകള്‍ പതുക്കെ കുറയുന്നത് രാജ്യത്തിന് ആശ്വാസമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ കൊവിഡുമായി ബന്ധപ്പെട്ടുളള വ്യാജ പ്രചാരണങ്ങള്‍ക്ക് യാതൊരു കുറവും ഇല്ല. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി അടിസ്ഥാനരഹിതമായ പല പ്രചാരണങ്ങളും കൊവിഡ് രോഗത്തെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചും നടക്കുന്നുണ്ട്.

ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടക്കുന്ന ഒരു പ്രചാരണം ആണ് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്നവര്‍ മരണപ്പെടും എന്നുളളത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ആളുകള്‍ രണ്ട് വര്‍ഷത്തിനുളളില്‍ മരണപ്പെടും എന്നാണ് പ്രചാരണം. ഈ പ്രചാരണം തള്ളി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് രംഗത്ത് വന്നിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നാണ് പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കുന്നത്.

covid

പിഐബി ഫാക്ട് ചെക്കിന്റെ ട്വീറ്റ് ഇങ്ങനെ: ഫ്രഞ്ച് നോബല്‍ സമ്മാന ജേതാവിന്റെ പേരില്‍ ഉള്ള ഒരു സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജമാണ് കൊവിഡ് വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണ്. ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത്.

നോബല്‍ സമ്മാന ജേതാവായ ലൂക്ക് മൊണ്ടെയ്‌നറിന്റെ പേരില്‍ ആണ് വ്യാജ പ്രചാരണം നടക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴിയും ഇല്ലെന്നും രണ്ട് വര്‍ഷത്തിനുളളില്‍ ഇവര്‍ മരണപ്പെടും എന്നും ലൂക്ക് മൊണ്ടെയ്‌നര്‍ പറഞ്ഞതായാണ് പ്രചാരണം നടക്കുന്നത്. കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതം ആണെന്ന് നേരത്തെ ലൂക്ക് മൊണ്ടെയ്‌നര്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    son shared photo of illnesses mother working with oxygen mask | Oneindia Malayalam

    Fact Check

    വാദം

    കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്നവര്‍ 2വർഷത്തിനകം മരണപ്പെടും

    നിജസ്ഥിതി

    കൊവിഡ് വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണ്

    റേറ്റിങ്

    Misleading
    വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+