ബെംഗളൂരു തെരുവിലെ വെള്ളക്കെട്ടില്‍ മുതല വന്നുവോ? വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
ന്യൂഡൽഹി: ബെംഗളൂരുവിൽ ഞായറാഴ്ച രാത്രി പെയ്ത മഴയെ കുറിച്ചാണ് ഇന്നത്തെ പ്രധാന ചർച്ച. കനത്ത മഴയിൽ ബെംഗളൂരു നഗരം മുഴുവൻ വെള്ളത്തിനടിയിലായതിനാൽ വെള്ളം നീക്കി നഗരം വൃത്തിയാക്കുന്നത് അധികൃതർക്ക് വെല്ലുവിളിയാണ്. തുടർച്ചയായി പെയ്യുന്ന മഴയിൽ നഗരത്തിലെ ജലവിതരണം രണ്ടു ദിവസം കൂടി തടസ്സപ്പെടും.
നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലായിരിക്കുകയാണ്. ബെംഗളൂരുവിൽ കനത്ത മഴ തുടരുന്നതിനിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു പ്രചരണമായിരുന്നു ഒരു മുതല നഗരത്തിലേക്ക് പ്രവേശിച്ചു എന്നത്. മുതല നഗരത്തിലേക്ക് കടന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്യുന്നുണ്ട്.

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വെള്ളക്കെട്ടുള്ള ഒരു തെരുവിൽ ഒരു മുതല ഇഴയുന്നത് കാണാം. മുതല തെരുവുകളിലൂടെ കടന്നുപോകുന്നത് വീക്ഷിക്കുന്ന നിരവധി ആളുകൾ മേൽക്കൂരയിൽ നിൽക്കുന്നതായി കാണാം.

സംഭവം സത്യമാണെങ്കിലും തെരുവിലൂടെ മുതലപോകുന്ന വീഡിയോ ബംഗളൂരുവിൽ നടന്ന സംഭവം അല്ലെന്നാണ് വൺ ഇന്ത്യ മനസ്സിലാക്കിയ കാര്യം. ഞങ്ങൾ ഗൂഗിളിൽ വീഡിയോ റിവേഴ്‌സ് സെർച്ച് ചെയ്തു, ഈ വീഡിയോ മധ്യപ്രദേശിലെ ശിവപുരിയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. റിവേഴ്‌സ് ഇമേജ് സെർച്ച്, ഷെയർ ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിലേക്ക് ഞങ്ങൾ എത്തി.

പങ്കജ് അറോറ എന്ന ഉപയോക്താവ് 2022 ഓഗസ്റ്റ് 14-ന് ഇത് പോസ്റ്റ് ചെയ്‌തതാണ്. മധ്യപ്രദേശിലെ ശിവപുരിയിൽ മുതല എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മധ്യപ്രദേശിൽ കനത്ത മഴ പെയ്തപ്പോൾ ചിത്രീകരിച്ച വീഡിയോയാണിത്.

ബെംഗളൂരുവിൽ കനത്ത മഴ പെയ്യുകയും മിക്ക റോഡുകളും വെള്ളക്കെട്ടിലായിരിക്കുകയും ചെയ്യുമ്പോൾ, ഒരു മുതല നഗരത്തിൽ പ്രവേശിച്ചുവെന്ന അവകാശവാദവുമായി ഷെയർ ചെയ്യുന്ന വീഡിയോ വ്യാജമാണ്. വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളതാണ്, അവകാശപ്പെടുന്നത് പോലെ ബംഗളൂരുവിൽ നിന്നുള്ളതല്ല.
ഇതാണ് ഞങ്ങളുടെ ഡോക്ടര്‍, എവിടെ ചെന്നാലും ക്ലാസ് ആന്റ് മാസ്; റോബിന്റെ പുതിയ ചിത്രം വൈറല്‍

Fact Check
വാദം
ബെംഗളൂരുവിലെ തെരുവിലെ വെള്ളക്കെട്ടിലൂടെ മുതല നീങ്ങുന്നുവെന്ന പ്രചാരണം
നിജസ്ഥിതി
വെള്ളക്കെട്ടുള്ള തെരുവുകളിലൂടെ മുതല നീങ്ങുന്ന വീഡിയോ മധ്യപ്രദേശില്‍ നിന്നുള്ളതാണ്, ബെംഗളൂരുവില്‍ നിന്നല്ല












Click it and Unblock the Notifications