കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്‍സരച്ചൂടില്‍ മൊബൈല്‍ വിപണി

  • By Staff
Google Oneindia Malayalam News

ഈ മേഖല ചൂഷണം ചെയ്യാനായി ബിപിഎല്‍ കഴിഞ്ഞ രണ്ടു മാസത്തിനുളളില്‍ ആറു പുതിയ മൊബൈല്‍ ഗാലറികള്‍ തുറന്നു. കണ്ണുര്‍, തൃശൂര്‍, കൊച്ചി (രണ്ട്), ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ തുടങ്ങിയത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും സേവനത്തില്‍ പൂര്‍ണതയും ഉറപ്പുവരുത്തുന്നതിന് ഈ കേന്ദ്രങ്ങള്‍ സഹായകമാകും.

കോഴിക്കോട്, കോട്ടയം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ അഞ്ചു പുതിയ ഗാലറികള്‍ കൂടി തുടങ്ങാന്‍ ബിപിഎല്‍ തയ്യാറെടുക്കുകയാണ്. ഈ ഗാലറികള്‍ക്ക് അനുബന്ധമായാണ് വിപണന കേന്ദ്രങ്ങള്‍ വരുന്നത്. മെയ് മാസത്തോടെ സംസ്ഥാനത്ത് ആകെ ഇത്തരം 25 കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇപ്പോള്‍ 10 എണ്ണമാണുളളത്.

തിരുവനന്തപുരം, കൊല്ലം മേഖലയില്‍ കവേറജ് വര്‍ദ്ധിപ്പിക്കാന്‍ ബിപിഎല്‍ തീരുമാനിച്ചിട്ടുണ്ട്. കൊല്ലം നഗരത്തില്‍ മാത്രം ലഭ്യമായിരുന്ന സൗകര്യം ഇപ്പോള്‍ കൊട്ടിയം, കുണ്ടറ എന്നിവിടങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൊട്ടാരക്കര, അടൂര്‍, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളിലേയ്ക്കും ഉടന്‍ വ്യാപിപ്പിക്കും. ആറ്റിങ്ങല്‍ മേഖലയില്‍ കവറേജ് വര്‍ദ്ധിപ്പിക്കാനും തീരുമാനമുണ്ട്.

വിപണിയില്‍ വിശ്വാസ്യത തെളിയിച്ചിട്ടുളള ബിപിഎല്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരും ദിനങ്ങളില്‍ അവതരിപ്പിക്കുമെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആര്‍. എ. വെങ്കിടാചലം അറിയിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ കണക്ഷനുകളുളള എസ്കോട്ടലും പുതിയ ഓഫറുകള്‍ കാഴ്ച വയ്ക്കുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് റോമിംഗ് സൗകര്യം അവര്‍ പ്രഖ്യാപിച്ചിട്ട് ഏതാനും ആഴ്ചകളേ ആയുളളൂ. വിഷു സമ്മാനമായി കമ്പനി അവതരിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡുകള്‍ വന്‍ വിജയമായിരുന്നു. ഏപ്രില്‍ 10 നും 16നും ഇടയ്ക്കു വാങ്ങിയ സ്മാര്‍ട്ട്ഫോണ്‍ കണക്ഷന് ഒരു സ്വര്‍ണ നാണയം സൗജന്യമായി കമ്പനി നല്‍കി.

കാര്‍ഡ് പ്രവര്‍ത്തനം സജ്ജമാകാനെടുക്കുന്ന സമയം ലാഭിക്കാമെന്നാണ് ഈ എസ്കോട്ടല്‍ കാര്‍ഡിന്റെ മേന്മ. കാര്‍ഡ് കിട്ടിയ ഉടനെ വിളിച്ചു തുടങ്ങാം. കുറഞ്ഞ മാസവരിയും എയര്‍ ടൈം റേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ മൊബൈല്‍ കമ്പനികള്‍ കൂടി രംഗത്തെത്തുന്നതോടെ സൗജന്യങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴ തന്നെ പ്രതീക്ഷിക്കാം. ഇതര സംസ്ഥാനങ്ങളെ അപേക്ഷച്ച് കേരളീയര്‍ക്ക് ടെലിഫോണ്‍ ശ്വാസം പോലെ അത്യാവശ്യമുളള വസ്തുവായിക്കഴിഞ്ഞു.

രാജ്യത്താകെ 1000ത്തില്‍ 29 പേര്‍ക്ക് ഫോണുളളപ്പോള്‍ കേരളത്തില്‍ അത് 75 ആണ്. ഫീസടച്ച് ടെലിഫോണ്‍ കണക്ഷന് കാത്തിരിക്കുന്ന 32 ലക്ഷം പേരില്‍ എട്ടര ലക്ഷവും കേരളീയരാണ്. അതായത് ആകെ വെയിറ്റിംഗ് ലിസ്റിന്റെ നാലിലൊന്ന്. രാജ്യത്തെ മൊബൈല്‍ കണക്ഷന്‍ നിരക്ക് 0.60 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 1.20 ശതമാനമാണ്. രാജ്യ ശരാശരിയെക്കാള്‍ നേരെ ഇരട്ടി.

സെല്‍ വമ്പന്‍മാരെ സംസ്ഥാനത്തേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകവും ഇതു തന്നെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X