കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണിബയോ മാപ്പ് പറയുന്നു

  • By Staff
Google Oneindia Malayalam News

വൈദ്യശാസ്ത്രപരമോ ചികിത്സാപരമോ ഔഷധപരമോ ആയ ഗുണങ്ങളൊന്നും കോണിബയോയ്ക്കില്ലെന്ന് കമ്പനി അധികൃതര്‍. ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ദിനപത്രങ്ങളിലൂടെ കോണിബയോ മാപ്പപേക്ഷ നടത്തിയത്.

അതേ സമയം കേരളത്തില്‍ ഉല്പന്നങ്ങള്‍ നിര്‍ബാധം വിറ്റഴിയ്ക്കുകയാണ്. ഗുജറാത്തില്‍ ഫുഡ് ആന്റ് ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷന്‍ കോണിബയോയുടെ മുഴുവന്‍ ഉല്പന്നങ്ങളും കണ്ടുകെട്ടിയിരുന്നു. സൂര്യനില്‍ നിന്നുള്ള അദൃശ്യരശ്മികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കോണിബയോ ഉല്പന്നങ്ങള്‍ എല്ലാ രോഗങ്ങള്‍ക്കും സിദ്ധൗഷധമാണെന്നായിരുന്നു കോണിബയോയുടെ അവകാശവാദം. കോണിബയോ ഉല്പന്നങ്ങള്‍ ഫാര്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ പുറത്തുവിടുമെന്നും അത് രോഗങ്ങളെ ശമിപ്പിയ്ക്കുമെന്നുമാണ് അവകാശവാദം.

എന്നാല്‍ ഇതിനെതിരെ ഗുജറാത്തില്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കോണിബയോ ഉല്പന്നങ്ങള്‍ തട്ടിപ്പാണെന്ന് തെളിഞ്ഞത്. മഹാരാഷ്ട്രയിലും കോണിബയോ ഉല്പന്നങ്ങള്‍ അധികൃതര്‍ നിരോധിച്ചിരിക്കുകയാണ്.

എന്നാല്‍ കേരളത്തില്‍ കോണിബയോ ഉല്പന്നങ്ങള്‍ ഇപ്പോഴും മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിലൂടെ വിറ്റഴിയ്ക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറു കോടിയില്‍പ്പരം രൂപയുടെ വിറ്റുവരവാണ് കമ്പനി കേരളത്തില്‍ നേടിയത്. കേരളത്തില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യകമ്പനി ജീവനക്കാര്‍, അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ എന്നിവര്‍ കമ്പനിയുടെ ഏജന്റുമാരാണ്.

കോണിബയോ ഉല്പന്നങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ മുന്‍ ആരോഗ്യമന്ത്രി പി. ശങ്കരന്‍ സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടര്‍ക്ക് ഉത്തരവ് നല്കിയിരുന്നു. എന്നാല്‍ ഇനിയും ഇതേപ്പറ്റി റിപ്പോര്‍ട്ട് നല്കിയിട്ടില്ല.

ദക്ഷിണകൊറിയക്കാരായ വ്യവസായികള്‍ മലേഷ്യയില്‍ ആരംഭിച്ച സ്ഥാപനമാണ് കോണിബയോ. 26ഇനം മണ്ണുകളും പല ഓക്സൈഡുകളും ചേര്‍ത്ത് 1600 ഡിഗ്രിവരെ ചൂടാക്കി പിന്നീട് പൂജ്യം ഡിഗ്രിയ്ക്ക് താഴെ തണുപ്പിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് നിര്‍മ്മിയ്ക്കുന്നവയാണ് കോണിബയോ ഉല്പന്നങ്ങള്‍ എന്നായിരുന്നു കമ്പനിയുടെ അവകാശവാദം.

ടി-ഷര്‍ട്ട്, സോക്സ്, റിസ്റ് ബാന്റ്, ഹെഡ് ബാന്റ്, ബെഡ്ഷീറ്റ്, സണ്‍ബീഡ് തുടങ്ങി 30ഓളം ഉല്പന്നങ്ങള്‍ കമ്പനി കേരളത്തില്‍ വിറ്റഴിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X