കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസിന്റെ ഇമേജിളകുമ്പോള്‍....2

  • By Staff
Google Oneindia Malayalam News

ഉണ്ണിമേനോന്‍ നല്ല ഒരു ഗായകനാണ്. യേശുദാസിന്റെ മേല്‍ക്കോയ്മ മൂലം തമിഴിലേക്ക് വലിയേണ്ടിവന്ന ഹതഭാഗ്യനായ ഗായകന്‍. റഹ്മാനാണ് ഉണ്ണിമേനോന്‍ എന്ന ഗായകന്റെ സാധ്യതകള്‍ മനസ്സിലാക്കിയത്. ഉണ്ണിമേനോന്‍ സംഗീതം കൊണ്ട് ഇപ്പോള്‍ ഭേദപ്പെട്ട നിലയില്‍ കഴിയുകയാണ്. സ്വന്തമായി റിക്കാര്‍ഡിംഗ് സ്റുഡിയോ ഉണ്ട്. ഗാനമേളകള്‍ ധാരാളമുണ്ട്. ഉണ്ണിമേനോന്‍ ഒരു സീനിയര്‍ ആര്‍ടിസ്റാണ്. വിനോദ് യേശുദാസിന്റെ മകനാണെന്നത് ശരി. പക്ഷെ ഉണ്ണിമേനോന്റെ പരിപാടിയില്‍ തരംഗിണിയുടെ ഏതൊക്കെ പാട്ടുകളാണ് പാടുന്നതെന്ന് അല്പം വിനയപുരസ്സരം വിനോദിന് ചോദിയ്ക്കാമായിരുന്നു. അത് ചെയ്യാതിരുന്ന വിനോദ് നല്ലൊരു ബിസിനസ്സുകാരനല്ലെന്ന് സ്വയം തെളിയിയ്ക്കുകയാണ് ചെയ്തത്. പപ്പയുടെ മകനാണെന്നുള്ള ധാര്‍ഷ്ട്യത്തോടെയാണോ ഉണ്ണിമേനോനെപ്പോലുള്ള ഒരു ഗായകനോട് പെരുമാറേണ്ടിയിരുന്നത്.

വിനോദ് മലയാളത്തില്‍ പരിചയപ്പെടുത്താന്‍ ശ്രമിയ്ക്കുന്നത് നല്ലൊരു ട്രെന്‍ഡാണ്. ഗാനങ്ങള്‍ക്കുള്ള പകര്‍പ്പാവകാശം കൃത്യതയോടെ മലയാളത്തില്‍ നടപ്പിലാക്കാനാണ് വിനോദിന്റെ ശ്രമം. പക്ഷെ ആ ശ്രമം ബിസിനസ്സില്‍ മിടുക്കുള്ള ഒരാളുടെ രീതിയിലല്ല വിനോദ് ചെയ്തതെന്ന് മാത്രം. വിജയിന്റെ കാര്യത്തിലെന്നപോലെ വിനോദിന്റെ കാര്യത്തിലും യേശുദാസ് ദു:ഖിക്കേണ്ടിവരുമോ?

വിനോദ് ഉയര്‍ത്തിവിട്ട വിവാദം ഇപ്പോള്‍ ഫലത്തില്‍ യേശുദാസിനെതിരായ പകയായി മാറിയിരിക്കുകയാണ്. എന്തിന് യേശുദാസിന്റെ ആത്മസുഹൃത്തായ ജയന്‍(ജയവിജയ) പോലും യേശുദാസിനെതിരെ പൊട്ടിത്തെറിച്ചിരിയ്ക്കുന്നു: സിനിമാസംഗീതരംഗത്ത് യേശുദാസ് ഇപ്പോള്‍ ഒരു അനിവാര്യഘടകമല്ല. അതുകൊണ്ടാണ് തന്റെ ഗാനങ്ങള്‍ക്ക് റോയല്‍റ്റി നല്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഗായകന്‍ യേശുദാസിന് ശബ്ദം വഴങ്ങുന്നില്ലെന്നും സ്വരം നന്നാകുമ്പോള്‍ യേശുദാസ് പാട്ട് നിര്‍ത്തണമെന്നും ജയന്‍ പറയുന്നു.

മക്കളുടെ പേരില്‍ അച്ഛന്‍മാര്‍ എല്ലായിടത്തും വേട്ടയാടപ്പെടുകയാണ്. ഇപ്പോഴിതാ യേശുദാസും മക്കള്‍ രാഷ്ട്രീയത്തിന് ഇരയായിരിക്കുന്നു. (കക്ഷി രാഷ്ട്രീയമല്ലെന്ന് മാത്രം) യേശുദാസിന്റെ ഗാനഗന്ധര്‍വന്‍ എന്ന ഉടയാടയാണ് അഴിഞ്ഞുവീഴുന്നത്. ഇനി പഴയതുപോലെ സത്യത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും നീതിയെക്കുറിച്ചുമൊക്കെ യേശുദാസിന് പ്രസംഗിയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇനി അങ്ങിനെ പ്രസംഗിച്ചാല്‍ തന്നെ കേരളം അത് പഴയ വിശുദ്ധിയോടെ കേട്ടിരിയ്ക്കുമോ? ഇത് ഗാനഗന്ധര്‍വന്‍ അറിയുന്നില്ലെന്നുണ്ടോ?

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X