Get Updates
Get notified of breaking news, exclusive insights, and must-see stories!

അനന്തപുരിയിലെ നിധി- അജ്ഞാതം അവര്‍ണനീയം

Sri Padmanabhaswamy Temple
ഒന്നരയാഴ്ച മുമ്പ് അനന്തപുരിയിലെ പത്മനാഭ സ്വാമി ക്ഷേത്രം രാജ്യത്തെ പ്രമുഖ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നു മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ലോകം കൗതുകത്തോടെയും ഏറെ ആകാംക്ഷയോടെയും കാത്തിരിയ്ക്കുന്ന വാര്‍ത്താകേന്ദ്രമായി പത്മനാഭ സ്വാമി ക്ഷേത്രം മാറിയിരിക്കുന്നു.

മുത്തശ്ശിക്കഥകളെ വെല്ലുന്ന നിധിശേഖരം ഇരുളില്‍ നിന്നും പുറത്തുവന്നതോടെ ലോകമാധ്യമങ്ങളിലാകെ പത്മനാഭ സ്വാമി ക്ഷേത്രം നിറഞ്ഞു. നിധിവേട്ടയുടെ ഇന്ത്യാന ജോണ്‍സ് സിനിമകളിലെ ദൃശ്യങ്ങളോടാണ് പത്മാനഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ വാള്‍സ്ട്രീറ്റ് ജേര്‍ണലും ഫോബ്‌സ് മാസികയും താരതമ്യപ്പെടുത്തുന്നത്.

പത്മാനഭ സ്വാമി ക്ഷേത്രത്തിലെ ആറ് അറകളില്‍ അഞ്ചെണ്ണം തുറന്നപ്പോള്‍ തന്നെ ആസ്തിയുടെ മൂല്യം ഒരു ലക്ഷം കോടി കവിഞ്ഞിരിയ്ക്കുന്നു. ഇനി തുറക്കാന്‍ ഒരറ ബാക്കി. കണ്ടെത്തിയ നിധിയുടെ പൈതൃക മൂല്യം കൂടി കണക്കിലെടുക്കുമ്പോള്‍ കോടികള്‍ വെറും സംഖ്യകളായി മാറുകയാണ്.

ക്ഷേത്ര നിവറകളില്‍ അജ്ഞാതമായിരുന്ന അമൂല്യമായ നിധികളെക്കുറിച്ച് വിവരിയ്ക്കണമെങ്കില്‍ ഏറെ അധ്വാനിയ്‌ക്കേണ്ടി വരും. കവി പാടിയതു പോലെ അനന്തം അജ്ഞാതം അവര്‍ണനീയം.. അങ്ങനെ തന്നെ ഈ മഹാനിധിയെ വിശേഷിപ്പിയ്‌ക്കേണ്ടി വരും.

ആദ്യപേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+