തിരുകേശം എന്ത്? എവിടെ നിന്ന് വന്നു?

ദൈവം മാത്രമാണ് ആരാധിയ്ക്കപ്പെടേണ്ടവനെന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ച മഹദ് വ്യക്തിയായിരുന്നു മുഹമ്മദ് നബി. പ്രവാചകനെ സ്‌നേഹിയ്ക്കുകയും അദ്ദേഹത്തിന്റെ വചനങ്ങളുടെ മഹത്വം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ജീവിയ്ക്കുന്നവരുമാണ് യഥാര്‍ത്ഥ ഇസ്ലാം മതവിശ്വാസികള്‍. അതിനിടെയാണ് ഇവിടുത്തെ വിശ്വാസികളെ രണ്ട് ചേരിയിലാക്കിക്കൊണ്ട് തിരുകേശം രംഗപ്രവേശം ചെയ്തത്. തിരുകേശം സംബന്ധിച്ചുള്ള വിവാദങ്ങള്‍ കേരളത്തില്‍ മാത്രമല്ല, പ്രവാസികള്‍ കൂട്ടത്തോടെ ജീവിയ്ക്കുന്ന ഗള്‍ഫിലും സൗദിയിലുമൊക്കെ ഉയര്‍ന്നിരുന്നു.
പ്രമുഖ ഇസ്ലാം പണ്ഡിതനായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സൗദിയിലെ ഒരു പണ്ഡിതന്‍ കൈമാറിയതാണത്രേ ഈ തിരുകേശം. പ്രവാചകന്റെ മുടിയുടെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്താനും സൂക്ഷിയ്ക്കാനുമായി കോഴിക്കോട് നാല്‍പത് കോടിയോളം രൂപ മുടക്കി ഒരു പള്ളി പണിയാനും കാന്തപുരം തീരുമാനിച്ചു. ഇതിന്റെ പേരില്‍ കേരളത്തിലും ഗള്‍ഫിലും വന്‍തോതില്‍ പിരിവും ആരംഭിച്ചതോടെയാണ് മുസ്ലീം സമുദായത്തിലെ മറ്റു പ്രമുഖ പണ്ഡിതരും സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയത്.
മുടി വ്യാജമാണെന്നും കാന്തപുരത്തിന്റേത് തട്ടിപ്പുമാണെന്നുമാണ് അവരുടെപക്ഷം. ഇതിന് മറുപടി പറഞ്ഞ കാന്തപുരം മുടി പ്രവാചകന്റേതാണെന്നും അത് കത്തിച്ചാല്‍ കത്തില്ലെന്നും പറഞ്ഞുവച്ചു. എന്നാല്‍ കത്തിച്ച് പരീക്ഷിയ്ക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുകേശ വിവാദത്തില്‍ ആദ്യമായി അഭിപ്രായം പറഞ്ഞ രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍. ഇതിനെതിരെ രംഗത്തെത്തിയ കാന്തപുരം കടുത്ത ഭാഷയില്‍ തന്നെയാണ് മറുപടി നല്‍ികയത്. രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ടെന്നും അങ്ങനെയുണ്ടായാല്‍ അത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിയ്ക്കുമെന്നും കാന്തപുരം മുന്നറിയിപ്പ് നല്‍കുന്നു.
അടുത്ത പേജില്‍












Click it and Unblock the Notifications