മുടി കത്തിച്ചാല്‍ കത്തുമോ? കത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നാണ് പിണറായി സഖാവിന്റെ കണ്ടുപിടുത്തം. ഈ പ്രപഞ്ച സത്യം പക്ഷേ അപ്പാടെ വിഴുങ്ങാന്‍ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കഴിയില്ല. മുടിയൊക്കെ കത്തുമായിരിക്കും. പക്ഷേ തന്റെ കയ്യിലിരിയ്ക്കുന്ന തിരുകേശം കത്തില്ലെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ലവലേശം സംശയവുമില്ല. ഇതുകേട്ട് കത്തിച്ചു നോക്കണമെന്നൊരു പൂതി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ കാന്തപുരത്തേക്ക് വരേണ്ടെന്നും മുസ്ലീയാര്‍ പറയുന്നു. അങ്ങനെ വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ മുടി വിവാദം കത്തിപ്പിടിയ്ക്കുമെന്ന് സാധ്യതകളാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നത്.
കോഴിക്കോട്ടെ ഓഞ്ചിയത്തെ സഖാക്കന്മാരുടെ മുന്നിലാണ് മുടി വിവാദത്തിന് പിണറായി തിരികൊളുത്തിയത്. സിപിഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംഘടിപ്പിച്ച ഭവാഗ്ഭടാനന്ദ ഗുരുദേവനും കേരളീയ നവോത്ഥാനവും എന്ന സെമിനാറിനിടെയാണ് വിവാദപരാമര്‍ശമുണ്ടായത്.
വിവാദം എവിടെയെന്ന് ഭൂതക്കണ്ണാടിയും വച്ച് നോക്കിനടക്കുന്ന ചാനലുകള്‍ ലൈവായി സംഭവം പറത്തിവിട്ടതോടെ കാര്യങ്ങള്‍ ഉഷാറായി.
കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന പിറവം ഉപതിരഞ്ഞെടുപ്പിനു മുമ്പുള്ള മുടി രാഷ്ട്രീയത്തില്‍ പിണറായിയ്ക്കും പാര്‍ട്ടിയ്ക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ടാവും. തിരുകേശത്തിന്റെ പേരില്‍ രാജ്യത്തെ ഏറ്റവും പള്ളി കോഴിക്കോട്ട് പണിയാനുള്ള കാശ് പിരിയ്ക്കാന്‍ ഓടിനടക്കുന്ന കാന്തപുരത്തിനും തിരുകേശ വിവാദത്തില്‍ താത്പര്യങ്ങളുണ്ടാവും. പക്ഷേ ഇവര്‍ക്ക് വാചകമടിയ്ക്കാനുള്ള വകുപ്പ് മാത്രമാണോ തിരുകേശം എന്നതാണ് വിശ്വാസികളുടേതും അല്ലാത്തവരുടെയും ചോദ്യം.
All India Jamaithull Ullama general secretary Kanthapuram A P Aboobacker said that political leaders or other religious leaders have no right to give opinions on the holy hair.