കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വിലയേറിയ കുറ്റവാളിക്ക് മരണശിക്ഷ

  • By Ajith Babu
Google Oneindia Malayalam News

ഇന്ത്യയുടെ ഏറ്റവും വിലപിടിപ്പുള്ള കൊടുംകുറ്റവാളിയ്ക്ക് ഒടുവില്‍ മരണശിക്ഷ. അമ്പത്തിയഞ്ച് കോടിയോളം രൂപ ചെലവാക്കി നാലുവര്‍ഷത്തോളം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച ശേഷമാണ് ഈ പാക് ഭീകരനെ മരണ ദേവതയ്ക്ക് ഇന്ത്യ വിട്ടുകൊടുത്തത്.

Kasab

മുംബൈയിലെ ആര്‍തര്‍ റോഡില്‍ തയാറാക്കിയ അതീവസുരക്ഷ സെല്ലിലായിരുന്നു ഇക്കാലമത്രയും കസബിന്റെ വാസം. കോടിക്കണക്കിന് രൂപ ചെലവഴിച്ച് കസബിനെ പോലുള്ള ഭീകരനെ തീറ്റിപ്പോറ്റുന്നതിലുള്ള അമര്‍ഷം രാജ്യത്തെ പൗരസമൂഹത്തിനിടിയില്‍ ഉണ്ടായിരുന്നുവെന്നത് അവിതര്‍ക്കിതമായ കാര്യമായിരുന്നു.

ബോംബും മിസൈലുകളും ചെറുക്കാന്‍ ശേഷിയുള്ള ആര്‍തര്‍ റോഡിലെ സെല്ലിലേക്ക് ഇക്കാലത്തിനിടയ്ക്ക് നുഴഞ്ഞുകയറാനായത് കുറച്ച് കൊതുകുകള്‍ക്ക് മാത്രമാണ്. തമാശയല്ലിത്‌, കസബ് ഏറ്റവുമവസാനമായി വാര്‍ത്തകളില്‍ നിറഞ്ഞത് ഡെങ്കിപ്പനി ബാധയേറ്റതിനെ തുടര്‍ന്നാണ്. ജയിലിലെ കൊതുകുകടിയേറ്റാണ് കസബിന് പനി ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ട് അധികം നാളായിട്ടില്ല.

കുറ്റവാളിയെന്ന് മുദ്ര കുത്തപ്പെട്ട് നൂറ് കോടിയില്‍പ്പരം ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു കൂട്ടിയെങ്കിലും ജയിലില്‍ കഴിയുന്ന കാലമത്രയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ കസബിന് സാധിച്ചിരുന്നു. കസബിന്റെ കരാട്ടെ പഠിത്തവും ഭക്ഷണരീതികളും ജീവിതവുമെല്ലാം മാധ്യമങ്ങളില്‍ സ്‌പെഷ്യല്‍ സ്‌റ്റോറികളായി നിരന്തരം വന്നുകൊണ്ടിരുന്നു. ഫേസ്ബുക്കിലും മറ്റും ഒരു ഹാസ്യ കഥാപാത്രമായി ഈ ഭീകരന്‍ ചിത്രീകരിയ്ക്കപ്പെടുകയും ചെയ്തിരുന്നു.

ലോക മനസാക്ഷിയെ മുറിവേല്‍പ്പിച്ച മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്തവരില്‍ ജീവനോടെ ബാക്കിയായ ഒരേയൊരാളിന് ഇത്രയും കാലം ജീവിയ്ക്കാന്‍ അനുവദിച്ചത് വലിയ അപരാധമായിപ്പോയെന്നും വധശിക്ഷ നേരത്തെ നടപ്പാക്കണമെന്നും ഒക്കെ ഇപ്പോള്‍ അഭിപ്രായമുയരുന്നുണ്ടാവും. എന്നാല്‍ നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളിലൂടെയും സഞ്ചരിയ്ക്കാന്‍ കസബിന് അവസരം ലഭിച്ചതിലൂടെ തെളിയുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മഹത്വമാണെന്നതാണ് യാഥാര്‍ഥ്യം.

English summary
was kept in a bomb-proof and an egg-shaped cell at the maximum security Arthur Road Jail in Mumbai, from where the Indian government Kasab secretly shifted him to Pune's Yerwada Central Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X