കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് പോണ്ടി ഛദ്ദ?

Google Oneindia Malayalam News

മദ്യരാജാവ് പോണ്ടി ഛദ്ദ വെടിയേറ്റ് മരിച്ച സംഭവം ശനിയാഴ്ച മാധ്യമങ്ങളില്‍ നിറഞ്ഞൊഴുകുകയായിരുന്നു. ആരാണ് ഈ പോണ്ടി ഛദ്ദ?

Ponty Chadha

ഉത്തര്‍പ്രദേശ് മൊറാദാബാദിലെ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ഗുര്‍പ്രീത് ഛദ്ദ എന്ന പോണ്ടി ഛദ്ദ ജനിച്ചത്. പിതാവ് കുല്‍വന്ത് സിങ് ഛദ്ദയ്‌ക്കൊപ്പം മദ്യഷാപ്പിനു മുന്നില്‍ കടലയും സിഗരറ്റും വിറ്റുനടന്ന പയ്യന്‍ പിന്നീട് ഉത്തര്‍പ്രദേശിലെ കിരീടം വെയ്ക്കാത്ത രാജാവായി വളരുകയായിരുന്നു.

ഒരേ സമയം ബഹുജന്‍ സമാജ്പാര്‍ട്ടി(ബിഎസ്പി)യുടെയും സമാജ്‌വാദി പാര്‍ട്ടിയുടെയും പ്രിയപ്പെട്ടവനായിരുന്നു ഛദ്ദ. സഹോദരന്റെ വെടിയേറ്റ് മരിച്ചുവീഴുമ്പോള്‍ ആസ്തി 50000 കോടി രൂപ. വേവ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഛദ്ദയുടെ കമ്പനി റിയല്‍ എസ്റ്റേറ്റ്, പഞ്ചസാര ഫാക്ടറി, ഫിലിം മേഖലകളിലും ശക്തമായ സാന്നിധ്യമാണ്. സെന്റര്‍‌സ്റ്റേജ് എന്ന പേരില്‍ മാളുകളുടെ ശൃംഖല തന്നെ സ്ഥാപിച്ചിട്ടുണ്ട്.

മായാവതിയുമായുള്ള അടുപ്പമാണ് ഛദ്ദയെ വളര്‍ത്തി വലുതാക്കിയത്. സര്‍ക്കാറിന് 124.70 കോടി രൂപ നഷ്ടമുണ്ടാക്കി മൂന്ന് പഞ്ചസാര ഫാക്ടറികള്‍ നല്‍കിയതും 10000 കോടി രൂപ മുടക്കി നോയ്ഡയില്‍ വേവ് സിറ്റി സെന്റര്‍ തുടങ്ങുന്നതിനുവേണ്ടി ഭൂമി നല്‍കിയതും വിവാദമായിരുന്നു. പഞ്ചസാര കമ്പനികളിലൂടെയും മദ്യ വില്‍പ്പനയിലൂടെയും ലഭിച്ച പണം റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കാണ് ഒഴുക്കിയത്.

രാഷ്ട്രീയബന്ധങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനറിയാവുന്ന പോണ്ടി അതിവേഗം സമ്പത്ത് വര്‍ധിപ്പിച്ചു. ഹോക്കി ഇന്ത്യാ ലീഗിലെ ദില്ലി ഫ്രാഞ്ചൈസിയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് വേവ് ഗ്രൂപ്പാണ്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി വന്നതിനുശേഷമാണ് പേരിനെങ്കിലും ഛദ്ദയ്‌ക്കെതിരേ ചില റെയ്ഡുകള്‍ നടത്താന്‍ തയ്യാറായത്.

വേവ് സിനിമാസ് എന്ന പേരില്‍ മള്‍ട്ടിപ്ലക്‌സുകള്‍ സ്വന്തമായുള്ള ഛദ്ദ ഗ്രൂപ്പ് കഹാനി, മര്‍ഡര്‍ 2 എന്നീ സിനിമകളുടെ നിര്‍മാണപ്രവര്‍ത്തികളുമായി സഹകരിച്ചിരുന്നു.

കുല്‍വന്ത് സിങാണ് ഛദ്ദ ഗ്രൂപ്പ് സ്ഥാപിച്ചതെങ്കിലും പോണ്ടിയുടെ മിടുക്കാണ് ഇന്നു കാണുന്ന എല്ലാ ആസ്തിയുടെയും അടിസ്ഥാനം. ഹര്‍ദീപ്, രജീന്ദര്‍ എന്നീ രണ്ടു സഹോദരന്മാരുണ്ട്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഹര്‍ദീപാണ് വെടിയുതിര്‍ത്തത്. വേവ് ഇങ്ക് എന്ന പേരില്‍ പുതിയ കമ്പനിയുണ്ടാക്കി അതിന്റെ അമരക്കാരനായി മകന്‍ മോണ്ടി ഛദ്ദയെ അവരോധിച്ചതും പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു.

English summary
The real name of Ponty Chadha, 55, was Gurpreet Chadha.Ponty Chadha was born in a poor family in Moradabad, Uttar Pradesh.All you wanted to know about Ponty Chadha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X