കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോമ്പെടുക്കുമ്പോള്‍ സീരിയല്‍ കാണാമോ

  • By Soorya Chandran
Google Oneindia Malayalam News

നോമ്പ് കാലത്ത് എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്നീ കാര്യങ്ങളില്‍ എല്ലാക്കാലത്തും എല്ലാ സ്ഥലങ്ങളിലും ചില സംശയങ്ങളും ആശയക്കുഴപ്പങ്ങളും പതിവാണ്. കാലം മാറുന്നതിനനുസരിച്ച് പുതിയപുതിയ കാര്യങ്ങളാണ് ചുറ്റും ഉണ്ടാവുക. അവ നോമ്പിനെ ബാധിക്കുമോ ഇല്ലയോ എന്നതാവും പിന്നെ സംശയങ്ങള്‍.

അടുത്ത കാലത്തായി ഉയരുന്ന സ്ഥിരം ചോദ്യമാണ് നോമ്പ് കാലത്ത് സീരിയല്‍ കാണാമോ എന്നത്. ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നുണ്ട് ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗ്രാന്‍ഡ് മുഫ്തി ഡോ.അലി അഹമ്മദ് മാഷീല്‍.

Mecca

റംസാനില്‍ മാത്രമല്ല, ഒരുകാലത്തും മുസ്ലീങ്ങള്‍ ടിവി സീരിയലുകള്‍ കാണരുതെന്നാണ് മുഫ്തി പറയുന്നത്. പലപ്പോഴും അവിഹിത ബന്ധങ്ങളുടേയും മറ്റും കഥപറയുന്ന സീരിയലുകള്‍ കാണുന്നത് ശരിയത്ത് നിയമങ്ങള്‍ക്ക് വിരുദ്ധമാണത്രെ. സീരിയല്‍ കണ്ടുകൊണ്ട് നോമ്പെടുക്കുന്നതുകൊണ്ട് നോമ്പിന്റെ ഒരു ഗുണവും കിട്ടില്ലെന്ന് സാരം.

പുകവലിയെക്കുറിച്ചും ഇതേ സംശയമുണ്ട്. പുകവലിക്കുമ്പോള്‍ ആമാശയത്തിലേക്ക് ഒന്നും ചെല്ലുന്നില്ലല്ലോ എന്നാണ് പുകവലിപ്രേമികളുടെ വാദം. എന്നാല്‍ പുകവലിയും നോമ്പ് കാലത്ത് ചെയ്യരുതെന്ന് മുഫ്തി പറയുന്നു. സിഗററ്റിന്റെ പുക വായിലോ മൂക്കിലോ കയറുന്ന സമയം തന്നെ നോമ്പ് മുറിയുമെന്നാണ് ഡോ. അലി അഹമ്മദ് മാഷീല്‍ പറയുന്നത്.

എന്നാല്‍ മുടി വെട്ടുന്നതിനോ നഖം മുറിക്കുന്നതിനോ നോമ്പുമായി ബന്ധമൊന്നുമില്ല.

ഭക്ഷണകാര്യങ്ങളിലും ഉണ്ട് പലര്‍ക്കും സംശയങ്ങള്‍. ഈ ഭക്ഷണം കഴിക്കാമോ, അത് കഴിക്കാന്‍ പാടില്ലേ എന്നിങ്ങനെ സംശയങ്ങള്‍ നീളും. ഭക്ഷണ കാര്യത്തെ സംബന്ധിച്ചും മുഫ്തി കൃത്യമായ വിശദീകരണം തരുന്നുണ്ട്.

ഭക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാ കാലത്തും ഉള്ള നിബന്ധനകള്‍ക്കപ്പുറം നോമ്പ് കാലത്ത് പ്രത്യേകതയൊന്നുമില്ല. വിലക്കപ്പെട്ട് ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത് എന്ന മാത്രം. പ്രവാചകന്‍ പറഞ്ഞത് പ്രകാരം നോമ്പ് തുറക്കാന്‍ ഏറ്റവും നല്ലത് ഈത്തപ്പഴം(കാരക്ക)ആണ് എന്നും മുഫ്തി പറയുന്നു.

നോമ്പ് കാലത്ത് ശാരീരിക ബന്ധം അനുവദനീയമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകും. വ്രതമെടുക്കുന്ന സമയത്ത്-പ്രഭാതം മുതല്‍ പ്രദോഷം വരെ- ഒരു തരത്തിലുള്ള ലൈംഗിക ബന്ധമോ ലൈംഗിക ചിന്തയോ പാടില്ലെന്ന് മുഫ്തി ഡോ.അലി അഹമ്മദ് മാഷീല്‍ വ്യക്തമാക്കുന്നു. ഇനി പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചുപോയാല്‍ പ്രതിവിധിയുണ്ട്. തുടര്‍ച്ചയായി രണ്ട് മാസം വ്രതമെടുത്താല്‍ പ്രായശ്ചിത്തമായി. അല്ലെങ്കില്‍ പാവപ്പെട്ട അറുപത് പേര്‍ക്ക് അന്നദാനം നടത്തണം.

ഉമിനീരിറക്കാമോ എന്നതാണ് പൊതുവെ ഉയരുന്ന മറ്റൊരു സംശയം. മനപ്പൂര്‍വ്വം ഉമിനീര്‍ ഇറക്കുന്നത് നോമ്പ് മുറിക്കുമെന്നാണ് മുഫ്തി പറയുന്നത്. ഭൂരിപക്ഷം ഇസ്ലാമിക പണ്ഡിതരുടേയും അഭിപ്രായം ഇതാണെന്നും അദ്ദേഹം പറയുന്നു.

English summary
Dr Ali Ahmed Mashael, Grand Mufti, Islamic Affairs and Charitable Activities Department, Dubai, clarifies doubts and answers questions concerning Ramadan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X