Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്ണുകേസുകള്‍ വിടാതെ അബ്ദുള്ളക്കുട്ടി

ഒരു രാഷ്ട്രീയ നേതാവിന്റെ ജീവിതത്തില്‍ ഏറ്റവും കഠിനമായതായിരിക്കും പെണ്‍ വിഷയങ്ങളിലുള്ള ആരോപണങ്ങള്‍. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ഒരു നേതാവിനെ തുടര്‍ച്ചയായി വേട്ടയാടിയാലോ...? അതാണിപ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ അവസ്ഥ.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗ കേസ് ആണ് നല്‍കിയത്. വിശദമായ പരാതിയും നല്‍കി. പക്ഷേ അതിലിപ്പോള്‍ അന്വേഷണവും നടപടികളും ഒന്നും കാര്യമായി നടക്കുന്നില്ല.

AP Abdullakkutty

ഇപ്പോഴിതാ കൊച്ചി ബ്ലാക്ക് മെയിലിങ് കേസിലെ പ്രതികളായ ബിന്ധ്യയും റുക്‌സാനയും അബ്ദുള്ളക്കുട്ടിയുടെ പേരും വലിച്ചിഴച്ചിരിക്കുന്നു. എന്നാല്‍ ഇതില്‍ ലൈംഗികാരോപണമില്ല എന്ന് മാത്രം.

അബ്ദുള്ളക്കുട്ടിയുടേയും കെപിസിസി സെക്രട്ടറി ശരത്ചന്ദ്ര പ്രസാദിന്റേയും പേരുകളാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത് . ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് കേസിലെ പരാതിക്കാരുമായി ബന്ധമുണ്ടെന്നാണ് ആരോപണം .

സരിത എസ് നായര്‍ പരാതി നല്‍കിയപ്പോഴും അബ്ദുള്ളക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ ചര്‍ച്ചയായിരുന്നു . സരിത ആവശ്യപ്പെട്ട പണം നല്‍കാത്തതാണ് ബലാത്സംഗ കേസിന് പിന്നില്‍ എന്നായിരുന്നു അന്ന് ഉയര്‍ന്ന ആരോപണം. പിന്നീട് കേസ് ഇഴഞ്ഞ് നീങ്ങിയപ്പോള്‍ അബ്ദുള്ളക്കുട്ടി പണം നല്‍കി ഒതുക്കിയതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+