കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയെ ഇഷ്ടപ്പെട്ട കാര്‍ത്തികേയന്റെ ജീവിതവും ഒരു സിനിമാക്കഥപോലെ

  • By Meera Balan
Google Oneindia Malayalam News

കേരള രാഷ്ട്രീയത്തിലെ മാന്യന്‍. രാഷ്ട്രീയത്തില്‍ എതിര്‍ ചേരിയില്‍ ഉള്ളവര്‍ക്ക് പോലും നല്ല സുഹൃത്തായിരുന്ന വ്യക്തിത്വം. വായന കൈമുതലാക്കിയ ചുരുക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍. അതിനേക്കാളുപരി സിനിമയെ നെഞ്ചോട് ചേര്‍ത്ത കലാപ്രേമി. മരണത്തിനപ്പുറം ജി കാര്‍ത്തികേയനെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ.

സിനിമയോട് ഇത്രയധികം ഇഷ്ടമുള്ള മറ്റൊരാള്‍ ഉണ്ടാകുമോ എന്ന് പ്രിയ സുഹൃത്തുക്കള്‍ പോലും ചോദിയ്ക്കുന്നു. വര്‍ക്കല എന്ന കൊച്ചു ഗ്രമത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ കടന്ന് വന്ന് കോണ്‍ഗ്രസിലെ വ്യവസ്ഥിതികളോട് പോലും പോരടിച്ച റിബലായ കാര്‍ത്തികേയന്‍. ഒരു സിനിമാക്കഥയെ വെല്ലുന്ന ജീവിതമായിരുന്നു കാര്‍ത്തികേയന്റേത്...

ജി കാര്‍ത്തികേയന്‍

ജി കാര്‍ത്തികേയന്‍

മാന്യന്‍ , അഴിമതിയുടെ കറ പുരളാത്ത നേതാവ് ഇങ്ങനെയാണ് ജി കാര്‍ത്തികേയനെ സഹപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

കോണ്‍ഗ്രസിലെ പിളര്‍പ്പ്

കോണ്‍ഗ്രസിലെ പിളര്‍പ്പ്

1978 ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ കെ കരുണാകരനൊപ്പം ഉറച്ച് നിന്ന് നേതാവായിരുന്നു കാര്‍ത്തികേയന്‍.

റെബല്‍

റെബല്‍

കോണ്‍ഗ്രസിലെ തന്നെ വ്യവസ്ഥിതികളോടും താന്‍പോരിയ്മകളോടും കാര്‍ത്തികേയന്‍ പോരാടി. ഗുരുവായ കെ കരുണാകരന്‍റെ മുഖത്ത് നോക്കി തനിയ്ക്ക് പറയാനുള്ളത് വെട്ടിത്തുറന്ന് പറഞ്ഞ നേതാവ്.

കെഎസ് യു

കെഎസ് യു

കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം മികച്ചൊരു സംഘടാകനായും ഓര്‍ക്കപ്പെടുന്നു. വിശാല ഐ ഗ്രൂപ്പിന്റെ വളര്‍ച്ചയിലെല്ലാം കാര്‍ത്തികേയന്റെ കൈയ്യൊപ്പ് പതിഞ്ഞു.

ജികെ

ജികെ

ജികെ എന്നാണ് ആത്മ സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിളിയ്ക്കുന്നത്. പ്രതിസന്ധികള്‍ രൂക്ഷമായപ്പോള്‍ രാഷ്ട്രീയം അവസാനിപ്പിച്ച് മറ്റ് തൊഴില്‍ തേടി പോകാനും ജികെ ഒരിയ്ക്കല്‍ ആലോചിച്ചിരുന്നു.

മികച്ച വായനക്കാരന്‍

മികച്ച വായനക്കാരന്‍

കോണ്‍ഗ്രസുകാരില്‍ വായനാശീലം വളരെയധികം ഉള്ള നേതാവാണ് കാര്‍ത്തികേയന്‍ എന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അനുസ്മരിയ്ക്കുന്നു

സിനിമ

സിനിമ

കാര്‍ത്തികേയന്റെ സിനിമ പ്രേമം ഏറെ പ്രശസ്തമാണ്. ചലച്ചിത്രതാരം മമ്മൂട്ടി ഉള്‍പ്പടെയുള്ളവരുമായും നല്ല സൗഹൃദം കാത്ത് സൂക്ഷിച്ചു. മമ്മൂട്ടി ബെംഗളൂരുവിലെ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

സിനിമ പോലെ

സിനിമ പോലെ

പട്ടിണി കിടന്നും പോരാടിയും പാര്‍ട്ടിയെ വളര്‍ത്തിയ കാര്‍ത്തികേയന്റെ ജീവിതം സിനിമ കഥ പോലെയാണെന്ന് സുഹൃത്തുക്കള്‍ ഓര്‍ത്തെടുക്കുന്നു.

English summary
As a politician G karthikeyan entirely different from others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X