• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡിംപൽ ഭാൽ എന്ന ഫിനിക്സ് പക്ഷി:മലയാളി പ്രക്ഷേകര്‍ ഈ കുട്ടിയെ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയായിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയമായ മാത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡിംപല്‍ ഭാല്‍. മത്സരത്തില്‍ വിന്നറാകാനുള്ള സാധ്യത വരെയുള്ള മത്സരാര്‍ത്ഥിയായി ഡിംപല്‍ ഭാലിനെ പലരും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് ഷോയില്‍ നിന്നും ബിഗ് ബോസില്‍ നിന്നും ഡിംപല്‍ ഭാലിന് ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നത്. എന്നാല്‍ ഷോ അവസാനിക്കാറാവുമ്പോള്‍ ഡിംപല്‍ ഷോയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ഏതായാലും ബിഗ് ബോസിലെ ഡിംപലിന്‍റെ വരവ് അവര്‍ക്ക് വലിയ ആരാധകരേയും ഉണ്ടാക്കി നല്‍കിയിട്ടുണ്ട്. ഒരാളുടെ നിലപാടും അയാളുടെ കാഴ്ചപ്പടും പെരുമാറ്റവും ആണ് അയാളേ മറ്റുരാൾക്കു പ്രിയപെട്ടതാക്കുന്നതു എന്ന് ഡിംപല്‍ തെളിയിച്ചെന്നാണ് ഒരു ആരാധിക ഡിംപലിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അവരുടെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

ഡിംപൽ ഭാൽ എന്ന ഫിനിക്സ് പക്ഷി

ഡിംപൽ ഭാൽ എന്ന ഫിനിക്സ് പക്ഷി

ഡിംപൽ ഭാൽ ഈ പേര് ആദ്യമായി ഞാൻ കേൾക്കുന്നത് ഫെബ്രുവരി 14 നു ആണ് . അന്നാണ് മലയാളം ബിഗ് ബോസ് 3 തുടങ്ങിയത്... ഞാൻ പെർഫെക്റ്റ് അല്ല.. എനിക്ക് ആരെയും പോലെയാകണ്ട എനിക്ക് ഞാൻ ആയാൽ മതി.. എന്നെ എല്ലാരും ഇഷ്ടപെട്ടിലേലും ഉള്ള കുറച്ചു പേർ ഉള്ളിൽ നിന്ന് എന്നേ സ്നേഹിച്ചാൽ മതി എന്ന് പറഞ്ഞു ബിഗ് ബോസ് ഹൗസിനുള്ളിലേക്കു കയറിയ ഈ നീളൻ മുടിക്കാരിയെ അന്നേ ഞാൻ ശ്രദിച്ചിരുന്നു ...

എങ്ങനെ സ്വീകരിക്കും

എങ്ങനെ സ്വീകരിക്കും

ആദ്യമൊക്കെ ഒരു സംശയം ഉണ്ടായിരുന്നു വസ്ത്രധരണത്തിലൊക്കെ ഇടുങ്ങിയ കാഴ്ചപ്പാടുള്ള മലയാളി കുടുംബ പ്രേക്ഷകർ എങ്ങനെ ഈ കുട്ടിയെ സ്വീകരിക്കും എന്ന്.. അവിടുത്തെ ഒരു മത്സരാർത്ഥി തന്നെ വസ്ത്രത്തെ കളിയാക്കിയപ്പോൾ നെവര്‍ ഇവർ കമന്റ് ഓണ്‍ കോസ്റ്റ്യൂം എന്ന് പറഞ്ഞു ആ വീട്ടിൽ ആദ്യം തന്നെ ശബ്ദം ഉയർത്തി എല്ലാരുടെയും ശ്രദ്ധ നേടിയെടുത്തു.

ബിഗ് ബോസിന്‍റെ ടാസ്ക്

ബിഗ് ബോസിന്‍റെ ടാസ്ക്

പിന്നീട് ബിഗ് ബോസ് കൊടുത്ത ഒരു ടാസ്കിൽ തന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുകയും 12 ആം വയസു മുതൽ തന്നെ പിന്തുടർന്ന ക്യാൻസർ എന്ന അവസ്ഥയെ പടപൊരുതി തോൽപ്പിച്ച കഥയും അറിഞ്ഞപ്പോൾ ഈ ഫിനിക്സ് പക്ഷിയെ ഒരുപാട്‌ ഇഷ്ടമായി എനിക്ക്.. അത് ഒരിക്കലും സിംപതി മൂലം അല്ല.. ബഹുമാനം കൊണ്ട്..

പ്രചോദനമാണ് ഡിംപല്‍

പ്രചോദനമാണ് ഡിംപല്‍

ഇങ്ങനെയൊരു അവസ്ഥയെ പോരാടി തോൽപിച്ചു ഈ നേട്ടങ്ങൾ എല്ലാം ഉണ്ടാക്കിയില്ലേ.. എനിക്ക് വലിയൊരു പ്രചോദനം തന്നെയാണ് അവർ.. ഇങ്ങനെയൊരു അവസ്ഥ എനിക്കായിരുനെങ്കിൽ ഒരിക്കലും ഇത്രേയും ഉയർച്ചയൊന്നും കൈവരിക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു എന്റെ വിധിയെ പഴിച്ചു എവിടേലും മൂലയ്ക്ക് കഴിഞ്ഞേനേം.. എന്നെ പോലെ ഒരുപാടു ആൾക്കാർക്ക് ഒരു പ്രചോദനം തന്നെയാണ് ഡിംപൽ നീ.

പ്രശ്നം ഉണ്ടാകുമ്പോൾ

പ്രശ്നം ഉണ്ടാകുമ്പോൾ

ചെറിയ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ തന്നെ ഇനി എനിക്കൊരു ജീവിതം ഇല്ല എന്ന് കരുതുന്നവർക്കും.. ക്യാൻസർ എന്ന അവസ്ഥയിൽ കൂടി ഒരുപാടു വേദന സഹിച്ചു വീടും ആശുപത്രിയും ആയി നടക്കുന്നവർക്ക് വലിയൊരു ആശ്വാസവും പ്രചോദനം ആണ് നീ.. ഡിംപൽ ഈ ഒരു മത്സരത്തിൽ വന്നത് തന്നെ തന്റെ ജീവിതം കണ്ടു കുറച്ചുപേർക്ക് ഇൻസ്പിറേഷൻ ആകാൻ വേണ്ടിയാണ്.

വിജയിക്കുക തന്നെ ചെയ്തു

വിജയിക്കുക തന്നെ ചെയ്തു

ആ കാര്യത്തിൽ നീ വിജയിക്കുക തന്നെ ചെയ്തു. പിന്നെ ഒരാളുടെ നിലപാടും അയാളുടെ കാഴ്ചപ്പടും പെരുമാറ്റവും ആണ് അയാളേ മറ്റുരാൾക്കു പ്രിയപെട്ടതാക്കുന്നതു എന്നും നീ തെളിയിച്ചു. ഇതൊന്നും എന്റെ കുറവല്ലാ ഇതാണ് എന്റെ ശക്തി എന്ന് പറഞ്ഞ ഡിംപൽ നീ എന്നും ഞങ്ങൾക്കൊരു പ്രചോദനം ആണ്.. ഞങ്ങളുടെ ഫിനിക്സ് പക്ഷി...

നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

English summary
Bigg Boss Malayalam Season 3: Dimpal Bhala phoenix: A viral note about Dimpal's life and attitude
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X