കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: എന്ത് വിശ്വസിച്ചാലും ഇതൊന്നും വിശ്വസിച്ചുപോകരുത്... നിങ്ങളെ കുടുക്കാൻ ഇത് ധാരാളം; സത്യം അറിയൂ

  • By Desk
Google Oneindia Malayalam News

ലോകത്ത് എന്ത് സംഭവിച്ചാലും അത് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍, സത്യമെന്ന ഭാവത്തില്‍ പ്രചരിക്കാന്‍ തുടങ്ങും. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തന്നെ ചിലര്‍ക്ക് വലിയ ആവേശമാണ്. സാമൂഹ്യമാധ്യമങ്ങളുടെ കാലമായപ്പോള്‍ അത്തരം പ്രചാരണങ്ങള്‍ക്ക് കൈയ്യും കണക്കും ഇല്ലാത്ത സ്ഥിതിയായിട്ടുണ്ട്.

കൊറോണ വൈറസ്‌ ബാധ ലോകത്തെയാകെ ഭീതിയില്‍ നിര്‍ത്തുമ്പോഴും വ്യാജ വാര്‍ത്തകള്‍ സുലഭമാണ്. ചൂടുവെള്ളത്തിൽ കുളിക്കുക, ഉപ്പുവെള്ളം കൊണ്ട് മൂക്ക് കഴുകുക, ആൽക്കഹോൾ തെളിക്കുക തുടങ്ങി കൊറോണയെ പ്രതിരോധിക്കാനുള്ള 'മാർഗ്ഗങ്ങൾ' വാട്‌സ് ആപ്പിൽ സുലഭമാണ്. ഇങ്ങനെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ വലിയ അപകടം പിടിച്ചവയാണെന്ന് പറയാതെ വയ്യ.

കോറോണ വൈറസില്‍ ലാഭം കൊയ്യുന്നത് ബില്‍ഗേറ്റസോ... മരിച്ചത് ആയിരങ്ങൾ! ഞെട്ടണ്ട... ഇതാ മിഥ്യയും സത്യവുംകോറോണ വൈറസില്‍ ലാഭം കൊയ്യുന്നത് ബില്‍ഗേറ്റസോ... മരിച്ചത് ആയിരങ്ങൾ! ഞെട്ടണ്ട... ഇതാ മിഥ്യയും സത്യവും

ഒരു കാരണവശാലും ഇത്തരം വ്യാജ വിവരങ്ങള്‍ ശരിയെന്ന് കരുതി ജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്തരുത്. വിദഗ്ധരില്‍ നിന്നോ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നോ മാത്രം ഉപദേശം സ്വീകരിക്കുക. വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ചില ചില വ്യാജ വിവരങ്ങള്‍ ഇവയാണ്... ശ്രദ്ധിക്കുക.

ചൂടുവെള്ളത്തില്‍ കുളിച്ചാല്‍

ചൂടുവെള്ളത്തില്‍ കുളിച്ചാല്‍

ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ മതി, കൊറോണ വൈറസിനെ പ്രതിരോധിക്കാം എന്നാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്ത. ചൂടിനെ അതിജീവിക്കാന്‍ വൈറസിന് സാധിക്കില്ലെന്നാണ് ഇതിന്റെ ശാസ്ത്രീയതയായി ഇവര്‍ പറയുന്നത്. എന്നാല്‍ ഇത് തികച്ചും തെറ്റായ ഒരു വാര്‍ത്തയാണ്. ചൂടുവെള്ളത്തില്‍ കുളിച്ചതുകൊണ്ട് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആവില്ല.

കത്ത് തൊട്ടാല്‍ പോലും

കത്ത് തൊട്ടാല്‍ പോലും

നിങ്ങള്‍ക്ക് വരുന്ന കത്തുകളോ, കൊറിയറുകളോ പോലും കൊറോണ രോഗം നിങ്ങളിലേക്ക് എത്തിക്കാം എന്നാണ് മറ്റൊരു പ്രചാരണം. എന്നാല്‍ ഇതും പൂര്‍ണമായും തെറ്റായ വിവരം ആണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം പുറത്ത് വരുന്ന ശരീര സ്രവങ്ങളുടെ തുള്ളികളിലൂടെയാണ് രോഗം പകരുന്നത് എന്ന് ഇതിനകം തന്നെ ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

കൊതുക് കടിച്ചാല്‍

കൊതുക് കടിച്ചാല്‍

ലോകത്ത് ഏറ്റവും അധികം ആളുകളുടെ മരണത്തിന് വഴിവയ്ക്കുന്നത് കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ മൂലം ആണെന്നാണ് പറയപ്പെടുന്നത്. കൊറോണ വൈറസും കൊതുക് വഴി പകരും എന്നതാണ് വാട്‌സ് ആപ്പില്‍ പ്രരിക്കുന്ന മറ്റൊരു വ്യാജ വിവരം. എന്തായാലും ഇതിന്റെ പേരില്‍ കൊതുകുനശീകരണം നടത്തുന്നതില്‍ തെറ്റൊന്നും ഇല്ല!

ഹാന്‍ഡ് ഡ്രൈയര്‍ ഉണ്ടെങ്കില്‍...

ഹാന്‍ഡ് ഡ്രൈയര്‍ ഉണ്ടെങ്കില്‍...

കൊറോണ വൈറസിനെ പേടിക്കേണ്ട കാര്യമൊന്നും ഇല്ലെന്നേ... ഹാന്‍ഡ് ഡ്രൈയറില്‍ കൈയ്യൊന്ന് നന്നായി ഉണക്കിയെടുത്താല്‍ മതിയെന്ന്, ഒരുപക്ഷേ നിങ്ങള്‍ക്കും വാട്‌സ് ആപ്പില്‍ ഒരു സന്ദേശം കിട്ടിയേക്കാം. വിശ്വസിച്ചേക്കരുത്. ഇതും ഒരു വ്യാജ വിവരമാണ്.

മദ്യമോ ക്ലോറിനോ തെളിച്ചാല്‍

മദ്യമോ ക്ലോറിനോ തെളിച്ചാല്‍

ശരീരമാകെ മദ്യമോ(ആല്‍ക്കഹോള്‍) ക്ലോറിനോ തെളിച്ചാല്‍ കോറോണ വൈറസിനെ കൊല്ലാം എന്നാണ് പ്രചരിക്കുന്ന മറ്റൊരു വ്യാജ ഉപദേശം. ക്ലോറിനും ആല്‍ക്കഹോളും എല്ലാം അണുനാശിനികളായി ഉപയോഹഗിക്കുന്നവയാണ് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നും ഇല്ല. എന്നാല്‍ കൊറോണ വൈറസ് ബാധയേറ്റാല്‍ പിന്നെ ഇതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല.

വളര്‍ത്തുമൃഗങ്ങള്‍

വളര്‍ത്തുമൃഗങ്ങള്‍

വീട്ടില്‍ വളര്‍ത്തുന്ന പട്ടിയോ പൂച്ചയോ മുയലോ പോലുള്ള ജീവികള്‍ കൊറോണ വൈറസ് പരത്തുമെന്നാണ് പ്രചരിക്കുന്ന മറ്റൊരു വ്യാജ വാര്‍ത്ത. മൃഗങ്ങളിലേക്ക് രോഗം പകരുന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാലും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിന് ഒരു കുറവും ഇല്ല.

ഇതാ മരുന്ന്!

ഇതാ മരുന്ന്!

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്ന് നിര്‍മാണത്തിനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. എന്തായാലും കൃത്യമായ മരുന്നൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനിടയിലാണ് വാട്‌സ് ആപ്പില്‍ ഒരു മരുന്ന് വാര്‍ത്തയും പ്രചരിക്കുന്നത്. ന്യുമോണിയ മരുന്ന് കൊറോണ വൈറസില്‍ നിന്ന് മനുഷ്യനെ പ്രതിരോധിക്കും എന്നതാണത്. തികച്ചും വ്യാജവാര്‍ത്തയാണിത്.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

നേരത്തേ പറഞ്ഞതുപോലെ അണുനാശിനിയായി ഉപയോഗിക്കുന്നവയുടെ കൂട്ടത്തിലുള്ള സാധനം ആണ് ഉപ്പും. എന്നാല്‍ ഉപ്പുവെള്ളം കൊണ്ട് മൂക്ക് കഴുകിയാല്‍ കൊറോണ വൈറസ് ബാധിക്കില്ല എന്നൊക്കെ പറഞ്ഞാല്‍ എന്ത് ചെയ്യും. ഇതും വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്ന മറ്റൊരു വ്യാജ വിവരം ആണ്.

ഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചുഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചു

English summary
Coronavirus in Kerala: These are the Hoaxes, Don't believe in Misinformation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X