കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫൈന്‍ തെറ്റെന്ന് സിപിഎമ്മിനും ബോധ്യം? നല്ല സൂചന... അടുത്തത് നടപടിയോ അതോ താക്കീതോ? കാത്തിരുന്ന് കാണാം

Google Oneindia Malayalam News

വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പരാതി പറഞ്ഞ സ്ത്രീയോട് പ്രതികരിച്ച രീതി തെറ്റാണെന്ന് ഒടുവില്‍ അവര്‍ക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. അതില്‍ നിര്‍വ്യാജം മാപ്പും പറഞ്ഞുകഴിഞ്ഞു. എന്നാല്‍ അതോടെ ആ പ്രശ്‌നം അവസാനിച്ചു എന്ന് കരുതാന്‍ ആകുമോ?

വനിതാകമ്മീഷന്‍ ആയാലും ആണായാലും പെണ്ണായാലും മനുഷ്യത്വം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെ അവസ്ഥ- ആഞ്ഞടിച്ച് സാധികവനിതാകമ്മീഷന്‍ ആയാലും ആണായാലും പെണ്ണായാലും മനുഷ്യത്വം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെ അവസ്ഥ- ആഞ്ഞടിച്ച് സാധിക

പ്രഭാസിന്റെ പത്തിലൊന്ന് പ്രതിഫലം പോലുമില്ലാതെ മോഹൻലാൽ! മമ്മൂട്ടി അതിലും താഴെ... അമ്പരപ്പിക്കുന്ന പ്രതിഫലകഥകൾപ്രഭാസിന്റെ പത്തിലൊന്ന് പ്രതിഫലം പോലുമില്ലാതെ മോഹൻലാൽ! മമ്മൂട്ടി അതിലും താഴെ... അമ്പരപ്പിക്കുന്ന പ്രതിഫലകഥകൾ

എംസി ജോസഫൈന്‍ ആദ്യമായല്ല ഇത്തരത്തില്‍ മോശം പ്രതികരണങ്ങളുടെ പേരില്‍ വിവാദത്തിലാകുന്നത്. അന്നെല്ലാം ഇടതുപക്ഷത്ത് നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നെങ്കിലും, പാര്‍ട്ടിയെന്ന നിലയില്‍ സിപിഎം ജോസഫൈനെ തള്ളിപ്പറഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍. എന്തുകൊണ്ട് അതൊരു നല്ല സൂചനയാണ്... പരിശോധിക്കാം...

ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍

സമസ്ഥ മേഖലകളില്‍ നിന്നും

സമസ്ഥ മേഖലകളില്‍ നിന്നും

സമൂഹത്തിന്റെ സമസ്ഥ മേഖലകളില്‍ നിന്നും എംസി ഡജോസഫൈന്റെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തേക്കാള്‍ വലുതായിരുന്നു സാമൂഹ്യ മാധ്യമങ്ങള്‍ ഇടതുപക്ഷ അനുഭാവികളുടെ പ്രതിഷേധം.

ന്യായീകരണ തൊഴിലാളികള്‍ പോലും

ന്യായീകരണ തൊഴിലാളികള്‍ പോലും

പാര്‍ട്ടിയുടേയോ പാര്‍ട്ടി നേതാക്കളുടേയോ ഏത് പ്രവൃത്തികളേയും പിന്തുണയ്ക്കുന്ന ഒരു വിഭാഗം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും പോലെ സിപിഎമ്മിലും ഉണ്ട്. എന്നാല്‍ അത്തരക്കാര്‍ പോലും ഈ വിഷയത്തില്‍ എംസി ജോസഫൈനെ പിന്തുണക്കാന്‍ ആരുമെത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

പാര്‍ട്ടിയിലും ശക്തമായ എതിര്‍പ്പ്

പാര്‍ട്ടിയിലും ശക്തമായ എതിര്‍പ്പ്

പാര്‍ട്ടി നേതാക്കള്‍ക്കിടയിലും വലിയ അവമതിപ്പുണ്ടാക്കിയിട്ടുണ്ട് എംസി ജോസഫൈന്റെ പെരുമാറ്റം. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കി എന്നത് മാത്രമല്ല, ആ പദവിയ്ക്ക് ഒരിക്കലും യോജിക്കാത്ത വിധമായിരുന്നു ജോസഫൈന്റെ പ്രതികരണം എന്നാണ് മിക്ക നേതാക്കളും വിലയിരുത്തുന്നത്. പരസ്യ പ്രതികരണങ്ങള്‍ വന്നില്ല എന്ന് മാത്രമേ ഉള്ളു.

ഇടത് സെലിബ്രിറ്റികള്‍

ഇടത് സെലിബ്രിറ്റികള്‍

ഇടതുപക്ഷത്തോടൊപ്പം എന്നും നിലനില്‍ക്കുന്ന സെലിബ്രിറ്റികളും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ആഷിക് അബുവിനെ പോലുള്ളവര്‍ രൂക്ഷവിമര്‍ശനം ആണ് ഉന്നയിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയുള്ള ഇടത് പ്രൊഫൈലുകളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.

മാപ്പുപറയണം എന്നല്ല

മാപ്പുപറയണം എന്നല്ല

എംസി ജോസഫൈന്‍ മാപ്പ് പറയണം എന്നതായിരുന്നില്ല ഭൂരിപക്ഷത്തിന്റേയും ആവശ്യം എന്നതും ശ്രദ്ധേയമാണ്. സ്വയം രാജിവച്ച് പോകാന്‍ തയ്യാറാകണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍, സര്‍ക്കാര്‍ ഇടപെട്ട് ജോസഫൈനെ തിരിച്ചുവിളിക്കണം എന്നായിരുന്നു വേറൊരു വിഭാഗത്തിന്റെ ആവശ്യം.

സിപിഎം ചര്‍ച്ച ചെയ്യുന്നു

സിപിഎം ചര്‍ച്ച ചെയ്യുന്നു

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎം തീരുമാനിച്ചു എന്നതും പ്രതീക്ഷ നല്‍കുന്ന ഒരു സൂചനയാണ്. ജനങ്ങളില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പുകളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുക എന്നതും നല്ല സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സിപിഎം സെക്രട്ടേറിയറ്റ് വിഷയം പരിശോധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

നടപടിയിലേക്ക്

നടപടിയിലേക്ക്

ഏതെങ്കിലും തരത്തിലുള്ള ഒരു നടപടി ഇത്തവണ സിപിഎമ്മില്‍ നിന്ന് ഉണ്ടായേക്കുമെന്ന് തന്നെ ആണ് പുറത്ത് വരുന്ന സൂചനകള്‍. സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലേറിയതിന് ശേഷം കമ്മീഷനുകളിലും ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും ഇതുവരെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഒരുപക്ഷേ, മൊത്തത്തില്‍ ഒരു മാറ്റത്തിനും സാധ്യതയുണ്ട്.

Recommended Video

cmsvideo
MC Josephine seeks sorry to the girl and family | Oneindia Malayalam

അടുത്തത് ഉമ്മന്‍ ചാണ്ടിയെ; രാഹുലിന്റെ മെരുക്കല്‍ യജ്ഞം തുടരുന്നു... എങ്ങനെ കൂടെ നിര്‍ത്തുംഅടുത്തത് ഉമ്മന്‍ ചാണ്ടിയെ; രാഹുലിന്റെ മെരുക്കല്‍ യജ്ഞം തുടരുന്നു... എങ്ങനെ കൂടെ നിര്‍ത്തും

ധര്‍മജനെ സുധാകരന്‍ കൈവിടില്ല; രൂക്ഷ വിമര്‍ശനം ഫലം കണ്ടു... പക്ഷേ, വീണയോട് അനുകമ്പയില്ല?ധര്‍മജനെ സുധാകരന്‍ കൈവിടില്ല; രൂക്ഷ വിമര്‍ശനം ഫലം കണ്ടു... പക്ഷേ, വീണയോട് അനുകമ്പയില്ല?

അതീവ ഗ്ലാമറസായി വീണ്ടും സോഫിയ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

English summary
CPM to discuss the controversy related to Women Commission Chairperson MC Josephine. This time, party may take stringent action.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X