• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓണം അടിപൊളിയാക്കാന്‍ ഇപ്പോഴേ ശ്രദ്ധിക്കാം; ഓണം ഷോപ്പിംഗില്‍ കൈപൊള്ളാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ!!

  • By desk

ഓണത്തിനു ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഓണം ആയാലും മറ്റെന്തു ഉത്സവകാലമായാലും ഇന്ന് ഏറ്റവും കൂടുതല്‍ പണം പൊടിയുന്നത് ഷോപ്പിംഗിന് തന്നെയാണ്. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഉത്സവകാലത്ത് നമ്മള്‍ വാങ്ങിക്കൂട്ടും. ആവശ്യത്തിനുള്ളതും അനാവശ്യത്തിനുള്ളതുമെല്ലാം നമ്മുടെ ലിസ്റ്റില്‍ ഇടം നേടും. ഓണം കഴിയുന്നതോടെ പോക്കെറ്റ്‌ കാലിയാകും എന്ന് പറഞ്ഞാല്‍ മതിയല്ലോ.

Read Also: മഹാബലിയില്‍ തുടങ്ങി ഇറാക്കില്‍ നിന്ന് വരെ എത്തുന്ന ഓണക്കഥകള്‍; ഐതിഹ്യങ്ങളുടെ കലവറയായ ഓണത്തിന്റെ വൈവിദ്ധ്യസുന്ദരമായ കഥകള്‍!!

ഓണക്കാലം വിലക്കയറ്റത്തിന്റെ നാള്‍ കൂടിയാണ്. അതുകൊണ്ട് നോക്കിയും കണ്ടും സാധനങ്ങള്‍ വാങ്ങിയാല്‍ ഒരല്‍പം പണം ലാഭിക്കാം. ഉത്സവസീസണില്‍ തുണിത്തരങ്ങള്‍ മാത്രമല്ല മറ്റു വീട്ടുപകരണങ്ങളോ വാഹനങ്ങളോ സ്വര്‍ണ്ണമോ ഒക്കെ വാങ്ങുന്ന പതിവുണ്ട് മലയാളികള്‍ക്ക്. ഓണത്തിന് കിട്ടുന്ന ബോണസ് കണ്ണും പൂട്ടി ഇതിനൊക്കെ ഉപയോഗിച്ചു കളഞ്ഞിട്ടു ഉത്സവം കഴിയുന്നതോടെ സാമ്പത്തികബാധ്യതകളില്‍ ചെന്ന് ചാടാതിരുന്നാല്‍ മതി. ഓണക്കാലത്ത് ഷോപ്പിംഗ്‌ ലാഭകരമാക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് ഒന്ന് നോക്കാം.

ഷോപ്പിംഗ്‌ പോകാം, പക്ഷെ ഇത് ആദ്യം ചെയ്യണം

ഷോപ്പിംഗ്‌ പോകാം, പക്ഷെ ഇത് ആദ്യം ചെയ്യണം

ഷോപ്പിംഗ്‌ പോകുന്നതിനു മുന്പായി ഏറ്റവുമാദ്യം ചെയ്യേണ്ട ഒരു സംഗതിയുണ്ട്. അതെന്താണെന്ന് അറിയാമോ ? ഒരു ലിസ്റ്റ് തയ്യാറാക്കുക. ഓരോ സാധനവും എത്ര വീതം വേണമെന്നുള്ളതും കൃത്യമായി ലിസ്്റ്റിലുണ്ടാകണം. പണം അധികം ചെലവാകാതിരിക്കാനും ഷോപ്പിംഗ് എളുപ്പമാക്കാനും ഇത് സഹായിക്കും. അതുപോലെ ഒരു ബജറ്റ് തയ്യാറാകി വെച്ച ശേഷം അതനുസരിച്ചു ഷോപ്പിംഗ്‌ നടത്താം.

പണം ഏറ്റവും നമ്മുടെ കൊണ്ട് പോകുന്ന സ്ഥലമാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കയറുമ്പോള്‍ നമ്മെ കൊതിപ്പിക്കുന്ന പല സാധനങ്ങളും കാണും. ഇവയെ ഒഴിവാക്കി ലിസ്റ്റിലുള്ള സാധനങ്ങള്‍ മാത്രം വാങ്ങുക.വീട്ടിലേക്കുള്ള മറ്റു സാധനങ്ങള്‍ വാങ്ങാനായാലും നിശ്ചിതബജറ്റ് പ്രകാരം മാത്രം വാങ്ങുക. ഷോപ്പിംഗ്‌ നടത്തുന്നതിനു മുമ്പ്‌ കടയിൽ എന്തിനൊക്കെയാണ്‌ വിലക്കിഴിവുള്ളത്‌ എന്ന്‌ നിശ്ചയപ്പെടുത്താം.

മുന്‍കൂട്ടി ബുക്ക് ചെയ്യാം

മുന്‍കൂട്ടി ബുക്ക് ചെയ്യാം

ഒരുപാട് ഓഫറുകള്‍ വരുന്ന കാലമാണ് ഓണക്കാലം. പലയിടത്തും ഒന്നോ രണ്ടോ മാസം മുന്‍പ് തന്നെ ഓണം ഷോപ്പിംഗ്‌ ആരംഭിക്കും. ഓണക്കാലത്തിന് വീട്ടുപകരണങ്ങളോ വാഹനങ്ങളോ സ്വര്‍ണ്ണമോ ഒക്കെ വാങ്ങുന്നവര്‍ അതുകൊണ്ട് തന്നെ ഓഫര്‍ വരുന്ന സമയം നോക്കി മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം സാധനങ്ങള്‍ വാങ്ങാം. ഇത് ലാഭവുമാണ്. വില കുറവുള്ള സമയത്ത് ബുക്ക് ചെയ്തിട്ടിരുന്നാല്‍ഉത്സവകാലത്ത് വില കൂടിയാലും വിഷമിക്കെണ്ടല്ലോ.

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌

ഒരിത്തിരി സൂക്ഷിച്ചും കണ്ടും നടത്തിയാല്‍ സത്യത്തില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ലാഭകരമാണ്. പ്രമുഖ സൈറ്റുകളെല്ലാം ഉത്സവകാലത്ത് ഒരുപാട് ഓഫറുകള്‍ കൊണ്ടുവരാറുണ്ട്. നല്ല സൈറ്റുകളില്‍ നിന്നും ലാഭത്തിനു വാങ്ങിയാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ കൈപൊള്ളിക്കില്ല. വെബ്സൈറ്റിലൂടെ ഷോപ്പിംഗ് നടത്തുന്നതിനേക്കാൾ ഓഫർ കൂടുതൽ ആപ് ഉപയോഗിച്ചുള്ള പർച്ചേസിനാണ്. പ്രമുഖ ഷോപ്പിംഗ് കമ്പനികളല്ലാം ആപ് ഉപയോഗിച്ചുള്ള ഷോപ്പിംഗിന് കൂടുതൽ ഓഫറുകൾ നൽകുന്നുണ്ട്. കൂടുതൽ ആളുകളെ ആപ് ഉപയോഗിക്കാൽ പ്രേരിപ്പിക്കുക എന്നതാണ് കമ്പനി ഇത്തരം ഓഫറുകൾ നൽകുന്നതിന്റെ പിന്നിലെ രഹസ്യം.

സാധനങ്ങളുടെ മൂല്യം

സാധനങ്ങളുടെ മൂല്യം

സാധനങ്ങളുടെ മൂല്യം തിരിച്ഛരിഞ്ഞു വേണം ഷോപ്പിംഗ്‌ നടത്താന്‍. ഉദാഹരണത്തിന്‌ വസ്‌ത്രം വാങ്ങുമ്പോൾ നല്ല മെറ്റീരിയല്‍ അല്ലെങ്കില്‍ അത് വാങ്ങിയത് കൊണ്ടോ അതിനു കൊടുക്കുന്ന പൈസ കൊണ്ടോ യാതൊരു ലാഭാവുമില്ല. ഉദേശിക്കുന്ന ബജറ്റില്‍ നല്ല സാധനങ്ങള്‍ നോക്കി വാങ്ങുന്നതാണ് ബുദ്ധി. താൽപ്പര്യം തോന്നുമ്പോൾതന്നെ ഒരു സാധനം വാങ്ങാതിരിക്കുന്നതിന്‌ വളരെയധികം ഏറ്റവും നല്ലത്. താല്പര്യം അല്ല ആവശ്യം അനുസരിച്ചാണ് സാധനം വങ്ങേണ്ടത്. പല കടകളിലേയും വിലകൾ താരതമ്യം ചെയ്യുന്നത് പണം ഗണ്യമായി ലാഭിക്കാൻ കഴിയും. ഒന്നോ രണ്ടോ സാധനങ്ങൾ വാങ്ങാൻ വേണ്ടി ടൗൺ മുഴുവൻ കറങ്ങിനടന്നാൽ അതിൽനിന്ന്‌ കിട്ടുന്ന ലാഭത്തേക്കാൾ അധികം പണം യാത്രയ്‌ക്ക്‌ വേണ്ടിവരും. അതുകൊണ്ട്‌ സാധനങ്ങള്‍ കഴിവതും ഒന്നിച്ചു ഒരിടത്ത് നിന്നും വാങ്ങാന്‍ ശ്രമിക്കാം.

ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗം സൂക്ഷിച്ചു മാത്രം

ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗം സൂക്ഷിച്ചു മാത്രം

ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന വലിയ കെണിയില്‍ പോയി ചാടാനുള്ള സമയമാണ് ഓണക്കാലം. സാധനങ്ങള്‍ വാങ്ങുമ്പോള്‍ കഴിവതും ക്രെഡിറ്റ്‌ കാര്‍ഡ്‌ പെയ്മെന്റ് ചെയ്യാതെ നോക്കാം. ഇത് പിന്നീടുള്ള ബഡ്ജറ്റിന്റെ താളക്രമം ഇല്ലാതാക്കുന്നതിനും കടത്തില്‍ കൂപ്പുകുത്തുന്നതിനും ഇടയാക്കും. അതുപോലെ ഓണത്തിന് കിട്ടുന്ന ബോണസ് കണ്ണും പൂട്ടി ഉപയോഗിച്ച്‌ തീര്‍ക്കാന്‍ വരട്ടെ. ഇതില്‍ നിന്നും അത്യാവശ്യത്തിനു മാത്രം ഉപയോഗിച്ചതിന് ശേഷം ബാക്കിയുള്ളത് ബാങ്കിലോ മറ്റേതെങ്കിലും ഉയര്‍ന്ന റിട്ടേണ്‍സ്‌ തരുന്ന ഇന്‍വെസ്റ്റ്മെന്റിലോ ഇട്ടാല്‍ അടുത്ത ഓണം അടിപൊളിയാക്കാം.

Read Also: ഓണസദ്യ നിസ്സാരക്കാരനല്ല; ഓണസദ്യയ്ക്ക് പിന്നിലെ ഈ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാമോ?

English summary
Enjoy onam shopping but keep these things in mind.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more