കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുബഹ്മണ്യംസ്വാമി മലപ്പുറത്തെ കുറിച്ച് അറിയാന്‍ 10 കാര്യങ്ങള്‍

Google Oneindia Malayalam News

ഭൂരിപക്ഷ സുമാദയത്തിന് നേര്‍ക്ക് ന്യൂനപക്ഷ സമുദായങ്ങള്‍ പൈശാചികമായ ആക്രമണം അഴിച്ചുവിടുന്നു എന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി. കശ്മീരി ഹിന്ദുക്കളും കേരളത്തിലെ മലപ്പുറവും ഉദാഹരണം എന്നാണ് സ്വാമി പറയുന്നത്. മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് നേര്‍ക്ക് മുസ്ലീങ്ങള്‍ ആക്രമണം നടത്തുന്നു എന്ന് സ്വാമി പറയുന്നത് ഇതാദ്യമല്ല.

പക്ഷേ സോഷ്യല്‍ മീഡിയയ്ക്ക് പറയാനുള്ളത് ഇതാണ്. സുബ്രഹ്മണ്യം സ്വാമിക്ക് മലപ്പുറത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല. മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വില്‍ക്കാന്‍ പോലും അവകാശമില്ലെന്നും മലപ്പുറത്ത് ഹിന്ദുക്കള്‍ ഭീതിയോടെയാണ് ജീവിക്കുന്നതെന്നും സ്വാമി നേരത്തെ പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ മലപ്പുറത്തെ കുറിച്ച് സ്വാമി ഇങ്ങനെ പറയുമോ.

എന്തായാലും മലപ്പുറത്തെക്കുറിച്ച് സുബ്രഹ്മണ്യം സ്വാമി അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളുണ്ട്. കാണൂ.

മലപ്പുറത്ത് കലാപമോ

മലപ്പുറത്ത് കലാപമോ

1969 ജൂലൈയിലാണ് മലപ്പുറം ജില്ല നിലവില്‍ വന്നത്. വലിയ തരത്തിലുള്ള ഒരു വര്‍ഗീയ കലാപവും മലപ്പുറത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മുസ്ലിങ്ങളുണ്ട്, ഹിന്ദുക്കളുമുണ്ട്

മുസ്ലിങ്ങളുണ്ട്, ഹിന്ദുക്കളുമുണ്ട്

മുസ്ലിങ്ങളാണ് മലപ്പുറത്ത് കൂടുതല്‍. 68.53 ശതമാനം മുസ്ലിങ്ങളുണ്ട്. 29.17 ശതമാനം ഹിന്ദുക്കളും 2.22 ശതമാനം ക്രിസ്ത്യാനികളും ജില്ലയിലുണ്ട്.

സാക്ഷരത എത്രയെന്ന് അറിയാമോ

സാക്ഷരത എത്രയെന്ന് അറിയാമോ

93.55 ശതമാനമാണ് മലപ്പുറത്തെ സാക്ഷരതാ നിരക്ക്. ദേശീയ ശരാശരിയെക്കാള്‍ 20 ശതമാനത്തിലധികം കൂടുതലാണിത്.

എഴുച്ചത്തച്ഛന്റെ ജന്മസ്ഥലം

എഴുച്ചത്തച്ഛന്റെ ജന്മസ്ഥലം

മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ശാരികപ്പൈങ്കിളി അധ്യത്മരാമായണം പാടിയ മണ്ണാണ് മലപ്പുറത്തിന്റേത്. തിരൂരിലെ തുഞ്ചന്‍പറമ്പിലാണ് എഴുത്തച്ഛന്‍ ജനിച്ചത്. മഹാകവി വള്ളത്തോളും ജനിച്ചത് മലപ്പുറത്താണ്.

മാമാങ്കത്തിന്റെ നാട്

മാമാങ്കത്തിന്റെ നാട്

മാമാങ്കത്തിന് പേരുകേട്ട തിരുനാവായ, അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന്, ആയുര്‍വേദത്തിന്റെ കോട്ടക്കല്‍ ഇങ്ങനെ പോകുന്നു മലപ്പുറത്തിന്റെ സാസ്‌കാരിക അടയാളങ്ങള്‍.

അക്കാദമിക് സ്ഥാപനങ്ങള്‍

അക്കാദമിക് സ്ഥാപനങ്ങള്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം യൂണിവേഴ്‌സിറ്റി തുടങ്ങിയവ മലബാറിന്റെ മാത്രമല്ല കേരളത്തിന് മൊത്തം അഭിമാനമാണ്.

ഗള്‍ഫ് പണമുണ്ട് ശരിയാണ്

ഗള്‍ഫ് പണമുണ്ട് ശരിയാണ്

മലപ്പുറത്തെ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും ഗള്‍ഫ് നാടുകളിലും മറ്റും ജോലി ചെയ്യുന്നവരാണ്. ഇത് മലപ്പുറത്തിന്റെ മാത്രമല്ല സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക - ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നു.

വരൂ, മലപ്പുറത്തേക്ക്

വരൂ, മലപ്പുറത്തേക്ക്

സാമുദായിക സൗഹാര്‍ദ്ദത്തിന് പേരുകേട്ട നാടാണ് മലപ്പുറം. വിവിധ സമുദായക്കാര്‍ ഇവിടെ സൗഹാര്‍ദ്ദത്തില്‍ കഴിയുന്നു

ഇ എം എസ് ജനിച്ചതിവിടെ

ഇ എം എസ് ജനിച്ചതിവിടെ

കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായ ഇ എം എസ് നമ്പൂതിരിപ്പാട് ജനിച്ചത് മലപ്പുറത്താണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കേയാണ് ജില്ല രൂപികരിക്കപ്പെട്ടതും.

മലപ്പുറത്തെ കണ്ട് പഠിക്കൂ

മലപ്പുറത്തെ കണ്ട് പഠിക്കൂ

അമ്പലങ്ങളും പള്ളികളും മോസ്‌കുകളും അടുത്തടുത്ത് നിലകൊള്ളുന്ന മലപ്പുറത്തെ കണ്ട് പഠിക്കണമെന്നാണ് ബഷീര്‍ വള്ളിക്കുന്നിനെപ്പോലുള്ള ബ്ലോഗര്‍മാര്‍ക്ക് സുബ്രഹ്മണ്യം സ്വാമിയോട് പറയാനുള്ളത്.

English summary
Subramanian Swamy used his Twitter handle to criticize Malappuram again. Here we have 10 Facts Subramaniam Swamy should know about Malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X