Get Updates
Get notified of breaking news, exclusive insights, and must-see stories!

സതീശന്‍, സുധാകരന്‍ ഇനി മുരളീധരനും! ഇത് കോണ്‍ഗ്രസില്‍ പുതുയുഗപ്പിറവിയോ... അണികള്‍ കാത്തിരിക്കുന്നത്

യുഡിഎഫ് കണ്‍വീനര്‍ ആയി കെ മുരളീധരന്‍ എത്തിയേക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ ചര്‍ച്ച. കേരളത്തില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ശക്തിപ്പെടുത്താല്‍ അത് ഏറെ ഗുണം ചെയ്യുമെന്നാണ് പലരുടേയും വിലയിരുത്തല്‍.

കടുത്ത പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തിരികെ എത്തിക്കാന്‍ ശക്തമായ നേതൃത്വം വേണമെന്ന അണികളുടെ ആഗ്രഹം, മുരളീധരന്‍ കൂടി വരുമ്പോള്‍ ഏറെക്കുറേ സഫലമാകും എന്നാണ് പലരും കരുതുന്നത്. ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടല്‍ കൊണ്ട് തന്നെയാണ് ഇതുവരെയുള്ള മാറ്റങ്ങള്‍ സംഭവിച്ചത്. യുഡിഎഫ് കണ്‍വീനറുടെ കാര്യത്തിലും അത് സംഭവിക്കുമെന്നാണ് അണികള്‍ പ്രതീക്ഷിക്കുന്നത്. പരിശോധിക്കാം...

സതീശന്‍ വന്നപ്പോള്‍

സതീശന്‍ വന്നപ്പോള്‍

പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിച്ചത് ഹൈക്കമാന്‍ഡിന്റെ തീരുമാനം ആയിരുന്നു. പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും ഭൂരിപക്ഷ പിന്തുണ ഗ്രൂപ്പുകള്‍ക്ക് അതീതമായി ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു എന്നത് വാസ്തവം ആണ്. ഗ്രൂപ്പ് നേതൃത്വങ്ങളുടെ എതിര്‍പ്പിനപ്പുറം പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ടായ വികാരം മനസ്സിലാക്കാന്‍ ഹൈക്കമാന്‍ഡിന് സാധിച്ചു.

സുധാകരന്റെ കാര്യത്തില്‍

സുധാകരന്റെ കാര്യത്തില്‍

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ സുധാകരന്റെ പേര് ഉയര്‍ന്നുവന്നപ്പോളും ഗ്രൂപ്പ് നേതാക്കള്‍ക്ക് അതൃപ്തിയായിരുന്നു. ഒടുവില്‍, ഹൈക്കമാന്‍ഡ് അഭിപ്രായമാരാഞ്ഞപ്പോള്‍ നിശബ്ദത പാലിക്കുകയായിരുന്നു ഗ്രൂപ്പ് നേതാക്കള്‍. ആ നിശബ്ദതയേയും ഹൈക്കമാന്‍ഡ് അവഗണിച്ചു. സാധാരണ അണികളുടെ വികാരം കൂടി ഉള്‍ക്കൊണ്ടാണ്ട് സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയത്.

യുഡിഎഫ് കണ്‍വീനര്‍

യുഡിഎഫ് കണ്‍വീനര്‍

യുഡിഎഫ് കണ്‍വീനര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ആളായിരിക്കും. എന്നിരുന്നാലും ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും കണ്‍വീനറെ നിശ്ചയിക്കുക. കെ മുരളീധരന്‍ ആ പദവിയിലേക്ക് വരുന്നതിനെ ഈ ഘട്ടത്തില്‍ സര്‍വ്വാത്മനാ പിന്തുണയ്ക്കാന്‍ മുസ്ലീം ലീഗ് ഉണ്ടാകുമെന്ന് ഉറപ്പാണ്. മറ്റൊരു ഘടകക്ഷിയേയും ഇക്കാര്യത്തില്‍ കാര്യമായി പരിഗണിക്കേണ്ട കാര്യവും ഇല്ല.

കോണ്‍ഗ്രസിന്റെ അവസ്ഥ

കോണ്‍ഗ്രസിന്റെ അവസ്ഥ

കോണ്‍ഗ്രസിനെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര സുഖകരമല്ല. പത്ത് വര്‍ഷം അധികാരമില്ലാതിരിക്കേണ്ട സാഹചര്യം കേരളത്തില്‍ ആദ്യമായാണ്. അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടുവന്നാല്‍ മാത്രമേ, അടുത്ത തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും മുന്നേറ്റം സൃഷ്ടിക്കാനാവൂ. അല്ലെങ്കില്‍, ഇടത് സര്‍ക്കാര്‍ വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തണം.

അണികളെ ഉണര്‍ത്താന്‍

അണികളെ ഉണര്‍ത്താന്‍

പാര്‍ട്ടിയുടെ അണികളെ ഉണര്‍ത്താന്‍ വിഡി സതീശനും കെ സുധാകരനും ഒപ്പം കെ മുരളീധരന്‍ കൂടി എത്തിയാല്‍ മതിയാകും എന്ന് കരുതുന്നവരാണ് സാധാരണ പ്രവര്‍ത്തകരില്‍ അധികവും. മൂന്ന് പേരും ഒരുമിച്ച്, ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ നവയുഗപ്പിറവിയ്ക്ക് അത് വഴിവയ്ക്കുമെന്നും ഒരു വിഭാഗം പ്രതീക്ഷിക്കുന്നുണ്ട്.

 വിശാല ഐ ഗ്രൂപ്പ്

വിശാല ഐ ഗ്രൂപ്പ്

സതീശനും സുധാകരനും ഒപ്പം കെ മുരളീധരന്‍ കൂടി സുപ്രാധ പദവിയിലേക്ക് എത്തുമ്പോള്‍ അതിനെ മറ്റൊരു വീക്ഷണകോണിലൂടെ കൂടി നോക്കേണ്ടി വരും. മൂന്ന് പേരും വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നവരാണ് എന്നതാണ് അത്. പുതിയ സാഹചര്യത്തില്‍ പഴയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ആകെ കലങ്ങിമറിഞ്ഞിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം കൂടി ഇതിനൊപ്പം ചേര്‍ത്തുവായിക്കണം.

നേതൃമാറ്റം

നേതൃമാറ്റം

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഉമ്മന്‍ ചാണ്ടിയിലും രമേശ് ചെന്നിത്തലയിലും മാത്രമായി കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. അതില്‍ നിന്നുള്ള വലിയ മാറ്റത്തിന് കൂടിയാണ് ഇപ്പോള്‍ കളമൊരുങ്ങിയിരിക്കുന്നത്. സംഭവിക്കുന്നത് തലമുറ മാറ്റം അല്ലെങ്കില്‍ പോലും, ഈ മാറ്റം കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+