കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ബിജെപിക്കാര്‍ മോദിയെ ഫാസിസ്റ്റ് ആക്കുമോ?

  • By Soorya Chandran
Google Oneindia Malayalam News

നരേന്ദ്ര മോദിയോട് കേരളത്തിലെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ദേഷ്യമുണ്ടോ... കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ആരേയും പരിഗണിക്കാത്തതില്‍ പ്രതിഷേധമുണ്ടോ... ഒ രാജഗോപാലിനെ ഗവര്‍ണര്‍ ആക്കാത്തതില്‍ എതിര്‍പ്പുണ്ടോ....

ഇതൊന്നും ഇല്ലെങ്കില്‍ പിന്നെ മോദിയെ അവര്‍ ഇങ്ങനെ അപമാനിക്കുമോ...

ഫേസ്ബുക്കിലോ കോളേജ് മാഗസിനിലോ ആരെങ്കിലും നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്നുണ്ടോ എന്ന് നോക്കി നടക്കുകയാണെന്ന് തോന്നും കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്നത്.

Narendra Modi

നരേന്ദ്ര മോദി നേരിട്ടറിഞ്ഞാല്‍ ഒരു പക്ഷേ അവഗണിക്കാന്‍ പോലും സാധ്യതയുള്ള പരാമര്‍ശങ്ങളാണ് ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ പോലീസും കേസും അറസ്റ്റും കോടതിയും വരെ എത്തിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടുള്ള ദോഷം മുഴുവന്‍ നരേന്ദ്ര മോദിക്ക് മാത്രമാണ്. പൊതുമണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനല്ലാതെ ഇത്തരം വിവാദങ്ങള്‍ ഗുണം ചെയ്യില്ല.

കുന്നംകുളത്തെ ഐടിഐ മാഗസിനും ഗുരുവായൂരിലെ കോളേജ് മാഗസിനും നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശങ്ങളുടെ പേരില്‍ കേസില്‍ പെട്ടു. പക്ഷേ സോഷ്യല്‍ മീഡിയകളില്‍ നരേന്ദ്ര മോദിക്കെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് ഊര്‍ജ്ജമാകാനേ ഈ വിവാദങ്ങള്‍ സഹായിച്ചിട്ടുള്ളൂ.

കൊല്ലത്തെ വിഷയത്തില്‍ ഡിവൈഎഫ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് കാലപത്തിന് ശേഷം നരേന്ദ്ര മോദി കേള്‍ക്കാത്ത പഴികളും ആക്ഷേപങ്ങളും ഇല്ല. അതിനപ്പുറമൊന്നും ഇപ്പോള്‍ ഫേസ്ബുക്കിലോ ട്വിറ്ററിലോ പ്രചരിക്കുന്നും ഇല്ല.

ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന പരമ പ്രധാനമായ പദവിയില്‍ ഇരിക്കുന്ന ആളാണ് നരേന്ദ്ര മോദി. നരേന്ദ്ര മോദിയെന്നല്ല, സോഷ്യല്‍ മീഡിയകളില്‍ ആരേയും അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നത് അനുകരണീയമല്ല. ആശയം നഷ്ടപ്പെടുമ്പോഴാണല്ലോ ആയുധം എടുക്കേണ്ടി വരുന്നത്.

English summary
The frequent complaints by BJP workers of Kerala on obscene remarks about Narendra Modi in social media makes adverse effect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X