കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ട് കാഴ്ചകള്‍

  • By Meera Balan
Google Oneindia Malayalam News

പുരാതനമായ പല കായിക വിനോദങ്ങളും എത്ര ക്രൂരത നിറഞ്ഞതാണെങ്കിലും അതിനെ ഉപേക്ഷിയ്ക്കാന്‍ ഇന്ത്യക്കാര്‍ക്ക് അല്‍പ്പം വിമുഖതയുണ്ട്. തമിഴ്‌നാട്ടില്‍ അതി പുരാതനകാലം മുതല്‍ക്കേ നിലനില്‍ക്കുന്ന പാരമ്പര്യ കായിക വിനോദമാണ് ജെല്ലിക്കെട്ട്. നെഞ്ചുറപ്പിന്റെയും ധൈര്യത്തിന്റെയും കായിക വിനോദമായിട്ടാണ് ഇതിന വൊഴ്ത്തുന്നത്. ദേവ പ്രീതിയ്ക്കായി തമിഴ് നാട്ടില്‍ നടത്തുന്ന ഈ കായിക വിനോദം അപരിഷ്‌കൃതമായ ഒരു ആചാരമാണെന്നും വാദഗതി ഉന്നയിക്കുന്നവര്‍ കുറവല്ല

മനുഷ്യനെക്കാള്‍ ശക്തിയുള്ള കാളയെ പോര്‍ക്കളത്തില്‍ മെരുക്കി കീഴ്‌പ്പെടുത്തുകയാണ് ജെല്ലികെട്ട്. ഒരു തരത്തില്‍ മൃഗങ്ങളോടുള്ള ക്രൂരതയാണിതെന്ന് പറയാതെ വയ്യ. മാത്രമല്ല അറിഞ്ഞ് കൊണ്ട് അപകടത്തെ ക്ഷണിച്ച് വരുത്തുക കൂടിയാണ് ജെല്ലിക്കെട്ടിലൂടെ ചെയ്യുന്നത്. പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടത്തുന്നത്. ഇതാ ചില ജെല്ലിക്കെട്ട് കാഴ്ചകള്‍..

മരണം പതിയിരിയ്ക്കുന്നു

മരണം പതിയിരിയ്ക്കുന്നു

ശിവഗംഗയിലെ കണ്ടിപാട്ടി ഗ്രാമത്തില്‍ ജനവരി 18 ന് നടന്ന ജെല്ലിക്കെട്ടില്‍ ഒരാള്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. എസ് വെള്ളൈയപ്പന്‍ (55) എന്നയാളാണ് മരിച്ചത്

പൊങ്കല്‍

പൊങ്കല്‍

പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടത്തുന്നത്.

പുരാതന കായിക വിനോദം

പുരാതന കായിക വിനോദം

അതി പുരാതനമായ ഒരു കായിക വിനോദമാണ് ജെല്ലിക്കെട്ട്

നെഞ്ചുറപ്പിന്റെ വിനോദം

നെഞ്ചുറപ്പിന്റെ വിനോദം

കൂറ്റന്‍ കാളയെ മെരുക്കിയെടുക്കാന്‍ അല്‍പ്പം നെഞ്ചുറപ്പ് കൂടിയേ തീരൂ..

മധുരയില്‍

മധുരയില്‍

മധുര ജില്ലയുടെ പലഭാഗങ്ങളിലുമാണ് ജെല്ലിക്കെട്ട് കൂടുതലും നടക്കുക

ജെല്ലിക്കെട്ടും വിവാഹവും

ജെല്ലിക്കെട്ടും വിവാഹവും

ജെല്ലിക്കെട്ടില്‍ ജീവന്‍ പണയം വച്ച് കാളയെ മെരുക്കുന്നവരെയാണത്രേ മുന്‍പ് തമിഴ് പെണ്‍കുട്ടികള്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്.

English summary
Jallikattu bull taming sport played in Tamil Nadu as a part of Pongal celebrations on Mattu Pongal day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X