കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണനാകാന്‍ യോഗ്യന്‍ മമ്മൂട്ടി തന്നെ...? ശിവാജി ഗണേശന് ആകാമെങ്കില്‍ പിന്നെന്താ...?

Google Oneindia Malayalam News

കര്‍ണന്‍ ആയി അഭിനയിക്കാന്‍ ആര് വേണം എന്നുള്ളതാണല്ലോ ഇപ്പോഴത്തെ വലിയ ചര്‍ച്ച. പതിനഞ്ച് വര്‍ഷം മുമ്പ് മമ്മൂട്ടിയെ കര്‍ണനാക്കി വെളളിത്തിരയില്‍ എത്തിയ്ക്കാന്‍ ആലോചന തുടങ്ങിയതായിരുന്നു. പിന്നീട് സംസ്‌കൃത നാടകത്തില്‍ മോഹന്‍ലാല്‍ കര്‍ണനായെത്തി. ഇപ്പോഴിതാ ആര്‍എസ് വിമലിന്റെ സിനിമയില്‍ പൃഥ്വിരാജ് കര്‍ണനായി അഭിനയിക്കും എന്ന് പറയുന്നു.

എന്തായാലും മഹാഭാരത കഥയിലെ ജ്വലിയ്ക്കുന്ന ഒരു ഏടാണ് കര്‍ണന്‍. അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ വേണ്ടി ഒരു നടനെ തിരയുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടി വരും. അതൊന്നും നോക്കാതെ, മമ്മൂട്ടിയെ കര്‍ണനാക്കണം, മോഹന്‍ലാലിനെ കര്‍ണനാക്കണം, പൃഥ്വിരാജിനെ കര്‍ണനാക്കണം എന്നൊക്കെ പറഞ്ഞാല്‍ എന്തെങ്കിലും നടക്കുമോ?

1964 ല്‍ തമിഴില്‍ കര്‍ണന്‍ സിനിമയായപ്പോള്‍ ശിവാജി ഗണേശന്‍ ആയിരുന്നു നായകന്‍. അന്ന് അദ്ദേഹത്തിന് പ്രായം എത്രയാണെന്നറിയാമോ...

മമ്മൂട്ടി

മമ്മൂട്ടി

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. മലയാളത്തില്‍ ഏറ്റവും അധികം ചരിത്ര പുരുഷന്‍മാരെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുള്ള റെക്കോര്‍ഡ് ഒരു പക്ഷേ മമ്മൂട്ടിയുടെ പേരിലാകും.

 പഴശ്ശിരാജ

പഴശ്ശിരാജ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ധീര സാന്നിധ്യമായ പഴശ്ശിരാജയെ വെള്ളിത്തിരയില്‍ എത്തിച്ചത് മറ്റാരും ആയിരുന്നില്ല, അത് മമ്മൂട്ടി മാത്രം ആയിരുന്നു.

ചന്തു

ചന്തു

വടക്കന്‍പാട്ടുകളിലൂടെ ഏവര്‍ക്കും പരിചിതനായ ചന്തുവിനെ എംടി വാസുദേവന്‍ നായര്‍ വേറിട്ടൊരു കാഴ്ചപ്പാടില്‍ വെള്ളിത്തിരയില്‍ എത്തിച്ചപ്പോഴും ആ വേഷം ചെയ്യാന്‍ തിരഞ്ഞെടുത്തത് മമ്മൂട്ടിയെ തന്നെ ആയിരുന്നു.

ബഷീറിനെ

ബഷീറിനെ

മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥാപരമായ മതിലുകള്‍ എന്ന സൃഷ്ടി സിനിമയാക്കിയപ്പോഴും പ്രധാന വേഷത്തിലെത്തിയ മമ്മൂട്ടി തന്നെ ആയിരുന്നു.

അംബേദ്കറും മമ്മൂട്ടി

അംബേദ്കറും മമ്മൂട്ടി

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയും സ്വാതന്ത്ര്യസമര സേനാനിയും ആയ ഡോ ബിആര്‍ അംബേദ്കറിന്റെ ജീവിതം സിനിമയാക്കിയപ്പോഴും ആ റോളിന് തിരഞ്ഞെടുക്കപ്പെട്ടത് മമ്മൂട്ടി തന്നെ.

സ്വാമി വിവേകാനന്ദന്‍

സ്വാമി വിവേകാനന്ദന്‍

സ്വാമി വിവേകാനന്ദന്റെ ജീവിതം സിനിമയമാക്കിയപ്പോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സര്‍വ്വദമന്‍ ബാനര്‍ജി ആയിരുന്നു. എന്നാല്‍ ആ സിനിമയിലും അതിഥി വേഷത്തിലെത്തിയ മലയാളി താരം മമ്മൂട്ടി മാത്രം ആയിരുന്നു.

മൂന്ന് ദേശീയ പുരസ്‌കാരം

മൂന്ന് ദേശീയ പുരസ്‌കാരം

മൂന്ന് തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള എത്ര നടന്‍മാരുണ്ട് ഇന്ത്യയില്‍? മമ്മൂട്ടിയെ കൂടാതെ അമിതാഭ് ബച്ചനും കമല്‍ ഹാസനും മാത്രം. അപ്പോള്‍ മലയാളത്തില്‍ നിന്ന് മമ്മൂട്ടി മാത്രം.

 സംസ്ഥാന പുരസ്‌കാരം

സംസ്ഥാന പുരസ്‌കാരം

അഞ്ച് തവണയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തിയിട്ടുള്ളത്. പന്ത്രണ്ട് തവണ ഫിലിം ഫെയര്‍പുരസ്‌കാരം ലഭിച്ചു. 11 തവണ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം, അഞ്ച് തവണ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കര്‍ണനാകുമ്പോള്‍

കര്‍ണനാകുമ്പോള്‍

മഹാഭാരതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നാണ് കര്‍ണന്റേത്. ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നും. അത്തരം ഒരു കഥാപാത്രത്തെ അനശ്വരമാക്കാന്‍ ആരായിരിയ്ക്കണം വെള്ളിത്തിരയില്‍ എത്തേണ്ടത്?

കഥാപാത്രത്തിന് വേണ്ടി

കഥാപാത്രത്തിന് വേണ്ടി

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് ത്യാഗവും സഹിയ്ക്കാന്‍ തയ്യാറുള്ള നടനാണ് മമ്മൂട്ടി. പൊന്തന്‍മാടയും വിധേയനും അമരവും ഒക്കെ കണ്ടിട്ടുള്ളവര്‍ക്ക് അത് മറക്കാന്‍ സാധിയ്ക്കില്ല.

രൂപഭംഗി

രൂപഭംഗി

കര്‍ണന്‍ അതീവ രൂപഭംഗിയുള്ള, തേജസ്സാര്‍ന്ന പോരാളി ആയിരുന്നു. ശരീര സൗന്ദര്യം കാത്തുസൂക്ഷിയ്ക്കുന്നതില്‍ കണിശതയുള്ള നടനെയല്ലേ അപ്പോള്‍ അത്തരം ഒരു റോളിന് വേണ്ടി പരിഗണിയ്‌ക്കേണ്ടത്.

പ്രായം പ്രശ്‌നമാണോ?

പ്രായം പ്രശ്‌നമാണോ?

മഹാഭാരതത്തിലെ കര്‍ണന്‍ ഒരുപാട് കാലമൊന്നും ജീവിച്ചിട്ടില്ല. യൗവ്വനകാലത്ത് തന്നെ ഇഹലോകവാസം വെടിഞ്ഞു. യുവാവിയിരുന്ന കര്‍ണനെ മധ്യവയസ്സ് പിന്നിട്ട മമ്മൂട്ടി എങ്ങനെ അവതരിപ്പിയ്ക്കും എന്നതാണല്ലോ പലരുടേയും പ്രശ്‌നം.

പ്രായത്തെ മറയ്ക്കാനാവില്ലേ...

പ്രായത്തെ മറയ്ക്കാനാവില്ലേ...

പ്രായത്തെ മറയ്ക്കുന്ന അഭിനയമല്ലേ ഇത്രനാളും മമ്മൂട്ടി കാഴ്ചവച്ചിട്ടുള്ളത്. അപ്പോള്‍ കര്‍ണനായി അഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമോ?

 യോദ്ധാവ്

യോദ്ധാവ്

ആയോധന കലകളില്‍ അര്‍ജ്ജുനനെ വെല്ലുന്ന ആളാണ് കര്‍ണന്‍. മമ്മൂട്ടിയുടെ പ്രധാന വെല്ലുവിളിയും അത് തന്നെയാകും. ശരീരം വഴങ്ങുന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ കടുത്ത ആരാധകര്‍ പോലും സമ്മതിയ്ക്കും.

 മോഹന്‍ലാല്‍ കര്‍ണനായപ്പോള്‍

മോഹന്‍ലാല്‍ കര്‍ണനായപ്പോള്‍

കര്‍ണഭാരം എന്ന സംസ്‌കൃത നാടകത്തിലാണ് മോഹന്‍ലാല്‍ കര്‍ണന്റെ വേഷം അണിഞ്ഞത്. അത് അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തു. എന്നാല്‍ നാടകമല്ലല്ലോ സിനിമ എന്നാണ് ചിലരുടെ ചോദ്യം. ആ ചോദ്യത്തിന് സാധുതയില്ലാതേയും ഇല്ല.

കര്‍ണന്‍ മുമ്പും

കര്‍ണന്‍ മുമ്പും

മലയാളത്തില്‍ കര്‍ണന്‍ സിനിമയാക്കുന്നതിനെ കുറിച്ച് ആലോചിയ്ക്കുന്നതിനേക്കാള്‍ ഏറെ മുമ്പ് തന്നെ തമിഴില്‍ 'കര്‍ണന്‍' സിനിമ റിലീസ് ചെയ്തിട്ടുണ്ട്. 1964 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശിവാജി ഗണേശന്‍ ആയിരുന്നു നായകന്‍.

പൃഥ്വിരാജ് ആയാല്‍

പൃഥ്വിരാജ് ആയാല്‍

പൃഥ്വിരാജിനെ കര്‍ണനാക്കി ഭാരത കഥ സിനിമയാക്കാന്‍ ആണല്ലോ ആര്‍എസ് വിമല്‍ ആലോചിയ്ക്കുന്നത്. അതില്‍ അപാകം ഒന്നും തന്നെയില്ല. പുതുതലമുറ നടന്‍മാരില്‍ ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യോന്‍ പൃഥ്വിരാജ് തന്നെ ആയിരിക്കാം.

എന്തിന് മമ്മൂട്ടിയെ ട്രോളുന്നു

എന്തിന് മമ്മൂട്ടിയെ ട്രോളുന്നു

പൃഥ്വിരാജിനെ കര്‍ണനാക്കി സിനിമയെടുക്കുന്നതും മമ്മൂട്ടിയെ കര്‍ണനാക്കി സിനിമയെടുക്കുന്നതും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. രണ്ടും രണ്ട് സിനിമയായി കണ്ടാല്‍ പോരെ... അതില്‍ എന്തിനാണ് മമ്മൂട്ടിയെ ഇങ്ങനെ ട്രോളുന്നത്.

എത്ര ഡ്രാക്കുളകള്‍

എത്ര ഡ്രാക്കുളകള്‍

ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുള എന്ന നോവലിനെ അധികരിച്ച് എത്രയധികം സിനിമകള്‍ ഹോളിവുഡില്‍ നിന്ന് തന്നെ പുറത്തിറങ്ങിയിരിയ്ക്കുന്നു. അത് വച്ച് നോക്കുമ്പോള്‍ കേരളത്തില്‍ രണ്ട് കര്‍ണന്‍ പുറത്തിറങ്ങുന്നതില്‍ എന്താണ് പ്രശ്‌നം.

വേണമെങ്കില്‍ മൂന്നെണ്ണം വരട്ടെ

വേണമെങ്കില്‍ മൂന്നെണ്ണം വരട്ടെ

ഇനിയിപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ഓരോ കര്‍ണന്‍ സിനിമയില്‍ വീതം അഭിനയിയ്ക്കുകയാണെങ്കില്‍ എന്താണ് പ്രശ്‌നം? മികച്ച കര്‍ണനെ തിരഞ്ഞെടുക്കാന്‍ ഒരു അവസരം കിട്ടുമല്ലോ....

English summary
Karnan Film Controversy: Why can't Mammoottty?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X