സ്ഥാനാര്‍ത്ഥി പട്ടികയിലെ സഹോദരനും സഹോദരിയും! മുരളിയും പത്മജയും മാത്രമല്ല... മക്കള്‍ രാഷ്ട്രീയം വേറേയും
മക്കള്‍ രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും പുതുയമയുള്ള കാര്യമൊന്നും അല്ല. അതിന്റെ പേരില്‍ ഏറ്റവും അധികം വിമര്‍ശനം നേരിട്ടിട്ടുള്ളത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും 'മക്കള്‍' സ്ഥാനാര്‍ത്ഥികള്‍ അനവധിയുണ്ട്.
കോണ്‍ഗ്രസ് മാത്രമാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത് എന്ന് കരുതരുത്. ഒട്ടുമിക്ക പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പട്ടികയിലും ഉണ്ട് നേതാക്കളുടെ മക്കള്‍. ഇവരിൽ ഭൂരിഭാഗം പേരും കാലങ്ങളായി അതാത് പാർട്ടികളിൽ പ്രവർത്തിക്കുന്നവരാണ്. ഏതെങ്കിലും നേതാവിന്റെ മകനോ മകളോ ആയത് സ്ഥാനാർത്ഥിയാകുന്നതിന് ഒരു അയോഗ്യതയേ അല്ല.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

കരുണാകരന്റെ മക്കള്‍
കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും ഇത്തവണയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണയും രണ്ട് പേരും മത്സരിച്ചിരുന്നു. മുരളീധരന്‍ കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ ആയിരുന്നു, ഇത്തവണ നേമത്താണ് എന്നതാണ് വ്യത്യാസം. പത്മജ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട തൃശൂരില്‍ തന്നെയാണ് മത്സരിക്കുന്നത്. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികകളിലെ ഏക സഹോദരങ്ങളും ഇവരാണ്.

മാണിയുടെ മകനും മരുമകനും
കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയുടെ മകന്‍ ജോസ് കെ മാണിയാണ് മക്കള്‍ രാഷ്ട്രീയത്തിലെ മറ്റൊരാള്‍. മാണി സ്ഥിരമായി മത്സരിച്ചിരുന്ന പാലാ മണ്ഡലത്തിലാണ് ഇടതുമുന്നണിയുടെ ഭാഗമായി ജോസ് കെ മാണി മത്സരിക്കുന്നത്.
കെഎം മാണിയുടെ മരുമകനും ഇത്തവണ സ്ഥാനാര്‍ത്ഥിയാണ്. യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി തൃക്കരിപ്പൂരില്‍ ആണ് എംപി ജോസഫ് മത്സരിക്കുന്നത്.

കെഎസ് ശബരിനാഥന്‍
മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവും ആയിരുന്ന ജി കാര്‍ത്തിയേകയന്റെ മകന്‍ ആണ് കെഎസ് ശബരിനാഥന്‍. കാര്‍ത്തികേയന്റെ ആക്‌സമിക മരണത്തെ തുടര്‍ന്ന് അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയ ആളായിരുന്നു ശബരിനാഥന്‍. ഇത്തവണയും അരുവിക്കരയില്‍ നിന്ന് ശബരി തന്നെയാണ് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്.

ഇബ്രാഹിംകുഞ്ഞിന്റെ മകന്‍
ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറ്റവും വിവാദമായ ഒന്നാണ് മുസ്ലീം ലീഗിന്റെ കളമശ്ശേരി സ്ഥാനാര്‍ത്ഥി. പാലാവരിപട്ടം പാലം കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രിയും കളമശ്ശേരിയിലെ സിറ്റിങ് എംഎല്‍എയും ആയ വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വിഇ ഗഫൂറിനെ ആണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇത് മുസ്ലീം ലീഗില്‍ കടുത്ത് എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്.

എംകെ മുനീറും പികെ ബഷീറും
മുസ്ലീം ലീഗില്‍ മക്കള്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ വേറേയും ഉണ്ട്. കൊടുവള്ളിയിലെ സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയും എംഎല്‍എയും ആയ എംകെ മുനീര്‍ മുസ്ലീം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയും ആയ സിഎച്ച് മുഹമ്മദിന്റെ മകന്‍ ആണ്. ഏറനാട് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയും സ്ഥാനാര്‍ത്ഥിയും ആയ പികെ ബഷീര്‍, മുസ്ലീം ലീഗ് നേതാവ് സീതി ഹാജിയുടെ മകനാണ്.

പിഎം നിയാസും സുമേഷും
ബേപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിഎം നിയാസ് കെ കരുണാകരന്റെ വിശ്വസ്തന്‍ ആയിരുന്ന കെ സാദിരിക്കോയയുടെ മകനാണ്. ട്രേഡ് യൂണിയന്‍ നേതാവായിരുന്നു സാതിരിക്കോയ.
ചിറ്റൂരിലെ മുന്‍ എംഎല്‍എ കെ അച്യുതന്റെ മകന്‍ സുമേഷ് കെ അച്യുതന്‍ ആണ് ഇത്തവണത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ഡോ സുജിത്ത്ഡോ സുജിത്ത് വിജയനും ഷിബു ബേബി ജോണും വിജയനും ഷിബു ബേബി ജോണും
കൊല്ലം ജില്ലയിലെ ചവറ മണ്ഡലം കഴിഞ്ഞ തവണ എല്‍ഡിഎഫ് പിടിച്ചെടുത്തത് വിജയന്‍ പിള്ളയിലൂടെ ആയിരുന്നു. വിജയന്‍ പിള്ളയുടെ മരണത്തോടെ മണ്ഡലം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇത്തവണ വിജയന്‍ പിള്ളയുടെ മകന്‍ ഡോ സുജിത്ത് വിജയന്‍ ആണ് ചവറയിലെ സ്ഥാനാര്‍ത്ഥി.
ചവറയില്‍ ഡോ സുജിത്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ആര്‍എസ്പി നേതാവ് ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണ്‍ ആണ് എന്ന പ്രത്യേകതയും ഉണ്ട്. ഇരവി പുരത്തെ ആര്‍എസ്പി സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ അന്തരിച്ച ആര്‍എസ്പി നേതാവ് ടികെ ദിവാകരന്റെ മകനാണ്.

ശ്രേയാംസും കെപി മോഹനനും
മുന്‍ എംപിയും കേന്ദ്രമന്ത്രിയും ഒക്കെ ആയിരുന്ന എംപി വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ് കുമാര്‍ ആണ് ഇത്തവണ കല്‍പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ശ്രേയാംസിന്റെ പാര്‍ട്ടിയായ എല്‍ജെഡിയില്‍ വേറേയും ഉണ്ട് മക്കള്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥി. കൂത്തുപറമ്പില്‍ നിന്ന് മത്സരിക്കുന്ന കെപി മോഹനന്‍ സോഷ്യലിസ്റ്റ് നേതാവ് പിആര്‍ കുറുപ്പിന്റെ മകനാണ്.

സിപി പ്രമോദും കെഡി പ്രസേനനും
ഇത്തവണ സിപിഎം പാലക്കാട് രംഗത്തിറക്കുന്നത് സിപി പ്രമോദിനെ ആണ്. മുന്‍ ശ്രീകൃഷ്ണപുരം എംഎല്‍എ ഇ പത്മനാഭന്റെ മകനാണ് പ്രമോദ്. ആലത്തൂരില്‍ രണ്ടാം തവണയും ജനവിധി തേടുന്ന കെഡി പ്രസേനന്‍ ഇതേ മണ്ഡലത്തിലെ മുന്‍ എംഎല്‍എ ആയിരുന്ന ആര്‍ കൃഷ്ണന്റെ കൊച്ചുമകനാണ്.

സുപാലും സുനില്‍ കുമാറും
പുനലൂരില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി പിഎസ് സുപാല്‍ മുന്‍ മന്ത്രി പികെ ശ്രീനിവാസന്റെ മകനാണ്. ഇതിന് മുമ്പ് രണ്ട് തവണ പുനലൂരില്‍ ജയിച്ചിട്ടുള്ള ആളാണ് സുപാല്‍.
കൊടുങ്ങല്ലൂരില്‍ രണ്ടാം തവണയും ജനവിധി തേടുന്ന സിപിഐ നേതാവ് വിആര്‍ സുനില്‍കുമാര്‍ മുന്‍ മന്ത്രി വികെ രാജന്റെ മകന്‍ ആണ്. തിരൂരങ്ങാടിയില്‍ സിപിഐ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി അജിത് കൊളാടി, മുന്‍ എംഎല്‍എ കൊളാടി ഗോപിന്ദന്‍ കുട്ടിയുടെ മകനാണ്. എന്നാല്‍ അവസാന നിമിഷം ഇവിടെ സ്ഥാനാര്‍ത്ഥിയെ മാറ്റുകയായിരുന്നു.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications