കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളമശ്ശേരിയില്‍ കളം നിറഞ്ഞ് പാലാരിവട്ടം പാലം, മുസ്ലീം ലീഗിന് തിരിച്ചിടിയാവുമോ? മണ്ഡല പരിചയം!!

Google Oneindia Malayalam News

എറണാകുളത്ത് ഇത്തവണ യുഡിഎഫിനും മുസ്ലീം ലീഗിനും ഒരുപോലെ നെഞ്ചിടിപ്പാണ്. അതിന് പ്രധാന കാരണം കളമശ്ശേരി. പാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിം കുഞ്ഞ് ജയിലില്‍ കിടന്ന് ആകെ പാര്‍ട്ടിക്കും യുഡിഎഫിനും നാണക്കേട് ഉണ്ടാക്കി കഴിഞ്ഞു. ഇത്തവണ പക്ഷേ ലീഗ് വന്‍ പ്രതിരോധത്തിലാണ്. കടുത്ത മത്സരം തന്നെ നടത്താനാണ് സിപിഎമ്മിന്റെ ശ്രമം. ഇബ്രാഹിം കുഞ്ഞിന് പഴയ മൈലേജ് മണ്ഡലത്തില്‍ ഇല്ല എന്നത് സത്യമാണ്. പക്ഷേ ഇവിടെ സിപിഎം സംസ്ഥാന കമ്മിറ്റി നേതാവിനെ തന്നെ രംഗത്തിറക്കിയാല്‍ കളി മാറും. എഎ റഹീം അടക്കമുള്ളവരുടെ പേരുകള്‍ കളമശ്ശേരി മണ്ഡലത്തില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.

Recommended Video

cmsvideo
കളമശ്ശേരിയിലെ മുസ്ലീങ്ങൾ ആർക്കൊപ്പം? നാട്ടുകാർ പറയുന്നു | Oneindia Malayalam
1

സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഇത്തവണ ഏറ്റവുമധികം ചര്‍ച്ചയാക്കാന്‍ സാധ്യതയുള്ള വിഷയമാണ് പാലാരിവിട്ടം പാലം അഴിമതി. ഇബ്രാഹിം കുഞ്ഞ് പക്ഷേ സീറ്റിനായി വന്‍ ലോബിയിംഗും ആരംഭിച്ചിട്ടുണ്ട്. പാണക്കാട്ടെത്തി ലീഗ് നേതൃത്വത്തെ കണ്ടിട്ടുണ്ട്. തന്നെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാക്കി കുടുക്കിയതാണെന്ന് ഇബ്രാഹിം കുഞ്ഞ് പറയുന്നു. അതേസമയം ഇബ്രാഹിം കുഞ്ഞ് മാത്രമല്ല കെഎം ഷാജി, കമറുദ്ദീന്‍ അടക്കമുള്ള നേതാക്കളും ലീഗ് നിരയില്‍ അഴിമതിയുടെ നിരയിലാണ്. ഇവര്‍ക്കൊക്കെ സീറ്റ് നല്‍കിയാല്‍ അതോടെ ലീഗ് വലിയ പ്രതിരോധത്തിലാവും. സിപിഎമ്മിന്റെ പ്രചാരണത്തിന് മുന്നില്‍ വീഴും. ഇബ്രാഹിം കുഞ്ഞിനെ ലീഗ് ജില്ലാ കമ്മിറ്റി അടക്കം പിന്തുണയ്ക്കുന്നുണ്ട്.

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന കളമശ്ശേരി മുനിസിപ്പാലിറ്റി, ഏലൂര്‍ നഗരസഭ, പരവൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂര്‍, കുന്നുകര, കരുമാല്ലൂര്‍ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് കളമശ്ശേരി നിയമസഭാ മണ്ഡലം. 2008ലെ മണ്ഡലം പുനര്‍നിര്‍ണയം വഴിയാണ് കളമശ്ശേരി മണ്ഡലം നിലവില്‍ വന്നത്. മണ്ഡല രൂപീകരണത്തിന് ശേഷം ഇവിടെ ഇബ്രാഹിം കുഞ്ഞാണ് എംഎല്‍എ. 2016ല്‍ സിപിഎമ്മിന്റെ എഎം യൂസഫിനെ 12118 വോട്ടിനാണ് ഇബ്രാഹിം കുഞ്ഞ് പരാജയപ്പെടുത്തിയത്. 2011ലെ അപേക്ഷിച്ച് ലീഡ് മെച്ചപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. 2011ല്‍ സിപിഎമ്മിന്റെ കെ ചന്ദ്രന്‍പിള്ളയെ 7789 വോട്ടിനായിരുന്നു ഇബ്രാഹിം കുഞ്ഞ് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ തവണ നേരത്തെ പ്രചാരണത്തിന് ഇറങ്ങിയതാണ് ഇബ്രാഹിം കുഞ്ഞിനെ സഹായിച്ചിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയാണിത്. വ്യവസായ മേഖലയാണ് കളമശ്ശേരി. ഇവിടെ ചെങ്കൊടി പാറിക്കണമെന്നത് സിപിഎമ്മിന്റെ വലിയ ആഗ്രഹം കൂടിയാണ്. എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീയത ശക്തമായ ഇടമാണ് ഇത്. 2011ല്‍ മട്ടാഞ്ചേരിയില്‍ നിന്നാണ് കളമശ്ശേരിയിലേക്ക് ഇബ്രാഹിം കുഞ്ഞ് മത്സരിക്കാന്‍ എത്തുന്നത്. അന്ന് ഭയന്നിരുന്നത് കോണ്‍ഗ്രസ് പാലം വലിക്കുമോ എന്നായിരുന്നു. എന്നാല്‍ അദ്ദേഹം ജയിച്ചതിന് ശേഷം ഇബ്രാഹിം കുഞ്ഞ് കോണ്‍ഗ്രസുമായി അടുക്കുകയും ചെയ്തു. ഇവിടെ കോണ്‍ഗ്രസ് ദുര്‍ബലം കൂടിയാണ്. എന്നാല്‍ ഇത്തവണ കളമശ്ശേരി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസില്‍ തന്നെ ആവശ്യമുണ്ട്. അഴിമതി പ്രതിച്ഛായ ഉള്ളത് കൊണ്ട് ജയം എളുപ്പമാകുമെന്ന ഉറപ്പിലാണ് സിപിഎം,

English summary
palarivattom bridge corruption a big issue in kalamassery, muslim league facing heat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X