• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

എന്താണ് രക്ഷാബന്ധൻ? ചരിത്രത്തിലും ഐതിഹ്യങ്ങളിലും രക്ഷാബന്ധൻ കഥകൾ ഇങ്ങനെയൊക്കെയാണ്!!

  • By desk

സഹോദരി- സഹോദര ബന്ധത്തിന്റെ ആഴം കുറിക്കുന്ന രക്ഷാബന്ധന്‍ ചടങ്ങുകള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ പ്രത്യേകതയാണ്. എന്താണ് ഇതിനുകാരണം. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന്‍ ചടങ്ങുകള്‍ ആചരിക്കുന്നത്. രാഖി എന്നപേരിലും ഇതറിയപ്പെടുന്നു. സഹോദരി, സഹോദരന്റെ കൈത്തണ്ടയില്‍ രാഖിച്ചരട് കെട്ടുന്ന ചടങ്ങാണ് രക്ഷാബന്ധന്‍. സ്വന്തം സുരക്ഷക്കുളള വാഗ്ദാനമാണ് സഹോദരി സഹോദരന്റെ കൈത്തണ്ടയില്‍ ബന്ധിക്കുന്നത്.

രക്ഷാബന്ധൻ ചടങ്ങുകൾ

രക്ഷാബന്ധൻ ചടങ്ങുകൾ

ഒരുതാലം തയ്യാറാക്കി അതില്‍ കുങ്കുമം, അരി, മണ്‍ചിരാത്, രാഖി എന്നിവ വെയ്ക്കുന്നു. സഹോദരന് ആരതി ഉഴിഞ്ഞ്, അരിയിട്ട ശേഷം നെറ്റിത്തടത്തില്‍ സഹോദരി തിലകം ചാര്‍ത്തുന്നു. തുടര്‍ന്നാണ് കൈത്തണ്ടയില്‍ രാഖികെട്ടുക. സഹോദരി നല്‍കുന്ന മധുരപലഹാരങ്ങള്‍ ഇരുവരുംപങ്കിട്ടു കഴിക്കും. ആങ്ങളയുടെ ദീര്‍ഘായുസിനായി പെങ്ങള്‍ പ്രാര്‍ത്ഥിക്കും. ഈ കരുതലിനും സ്‌നേഹത്തിനും പകരമായി സഹോദരന്‍ സമ്മാനങ്ങള്‍ നല്‍കും.

സഹോദരിക്ക് ഏതുസാഹചര്യത്തിലും തുണയാകുമെന്ന വാഗ്ദാനവും സഹോദരന്‍ നല്‍കുന്നു. സഹോദരനോട് സ്‌നേഹവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുമെന്ന് സഹോദരി വാക്കുനല്‍കുന്നു. ഉച്ചകഴിഞ്ഞുളള സമയമാണ് ചടങ്ങിന് ഏറ്റവും അനുയോജ്യം. അതല്ലെങ്കില്‍ സന്ധ്യാസമയം തിരഞ്ഞെടുക്കാം. അശുഭസമയം രാഖിചാര്‍ത്താന്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ പൗര്‍ണ്ണമിയുടെ ദിനത്തില്‍ രാവിലെ തന്നെ രക്ഷാബന്ധന്‍ചടങ്ങുകള്‍ നടത്തുക എന്നതാണ് പതിവ്.

രാഖിച്ചരടിലെ വ്യത്യസ്തതകൾ

രാഖിച്ചരടിലെ വ്യത്യസ്തതകൾ

ചുവപ്പുചരടാണ് രാഖിയാക്കുന്നത്. എന്നാല്‍ മാറിയകാലത്ത് ആഡംബരം ഈ ചടങ്ങിലും കടന്നുവന്നിട്ടുണ്ട്. വിലപിടിപ്പുളള രാഖികള്‍മുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ചവ വരെ വാങ്ങുന്നവരുണ്ട്. കുടുംബബന്ധങ്ങളെ ഓര്‍മ്മിക്കാന്‍ ചടങ്ങുകള്‍ ആചരിക്കുന്നത് ഇന്ത്യന്‍ രീതിയില്‍ സാധാരണമല്ല. അതിനാല്‍തന്നെ സാമൂഹികമായ ആചാരങ്ങളാണ് രക്ഷാബന്ധന്‍ ചടങ്ങിനു പിന്നിലുളള കാരണമെന്നാണ് സാമൂഹികശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

മകളുടെ ഭര്‍ത്തൃഗൃഹം സന്ദര്‍ശിക്കുന്ന പതിവ് പഴയകാലത്ത് വടക്കേ ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ അന്യമായിരുന്നു. അച്ഛനോ അമ്മയോ മകളെക്കാണാന്‍ പോകാത്ത സാഹചര്യത്തില്‍ മകള്‍ പിതൃഗൃഹത്തിലേക്ക് വിശേഷദിനങ്ങളില്‍ വരിക എന്നതായിരുന്നു പതിവ്. ഗ്രാമങ്ങള്‍ തമ്മില്‍ അകലം ഉളള സാഹചര്യത്തില്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പെണ്‍കുട്ടിയെ കൊണ്ടുവരേണ്ട ചുമതല സഹോദരനാണ്

രക്ഷാബന്ധൻ ചടങ്ങിന് പിന്നിൽ

രക്ഷാബന്ധൻ ചടങ്ങിന് പിന്നിൽ

രക്ഷാബന്ധന്‍ സമയത്ത് സ്വന്തം വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് ഭര്‍ത്തൃഗൃഹത്തിലേക്ക് തിരിച്ചുപോകുക. ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം ഗൃഹവും ഭര്‍തൃഗൃഹവുമായി ബന്ധിപ്പിക്കുന്ന ആചാരപരമായ സ്ഥാനം കൂടിയാണ് സഹോദരനുണ്ടായിരുന്നത്. ഈ പ്രത്യേകതയാവാം സഹോദരി സഹോദരബന്ധത്തിലെ ആഴവും കരുതലും സ്‌നേഹവും സൂചിപ്പിക്കുന്ന ഇത്തരമൊരു ചടങ്ങിനു പിന്നിലെ കാരണവും.

തെക്കെ ഇന്ത്യയില്‍ ബ്രാഹ്മണസമൂഹം പൂണൂല്‍ മാറുന്നത് ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ്. ആവണിഅവിട്ടം എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. വടക്കേ ഇന്‍ഡ്യയില്‍ ഗോതമ്പും ബാര്‍ലിയും വിതക്കാനുളള ദിനം കൂടിയാണ് കാര്‍ഷികപ്രാധാന്യമുളള ഈ ദിവസം. പടിഞ്ഞാറേ ഇന്‍ഡ്യയില്‍ ദേവിപൂജക്ക് പ്രാധാന്യമുളള ദിവസമാണിത്. വിഷതരക് (വിഷനാശകം), പുണ്യപ്രദായക്, പാപ്‌നാശ് എന്ന പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.

പുരാണങ്ങളിലെ രക്ഷാബന്ധൻ

പുരാണങ്ങളിലെ രക്ഷാബന്ധൻ

പുരാണങ്ങളിലും ചരിത്രത്തിലും രക്ഷാബന്ധന്‍ ചടങ്ങുമായി ബന്ധപ്പെട്ട കഥകള്‍ കാണാനാവും. ബലിയും ലക്ഷ്മിയും- ബലിയുടെ ഭക്തിയില്‍ സംപ്രീതനായ മഹാവിഷ്ണു ബലിയുടെ രാജ്യസംരക്ഷണം എന്ന ദൗത്യം ഏറ്റെടുത്തു. ഭര്‍ത്താവ് പോയതോടെ ലക്ഷ്മിയും ബലിയുടെ രാജ്യത്തേക്ക് വേഷം മാറി വന്നു. ബലിയുടെ കൈത്തണ്ടയില്‍ ലക്ഷ്മി രാഖി കെട്ടി. പകരമായി തന്റെ ഭര്‍ത്താവിനെ വേണമെന്നു പറഞ്ഞു. സഹോദരിതുല്യയായതിനാല്‍ ബലി ലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ചു.

കൃഷ്ണനും ദ്രൗപതിയും- ശിശുപാലനുമായുളള യുദ്ധത്തില്‍ കൈത്തണ്ടമുറിഞ്ഞ കൃഷ്ണനെക്കണ്ട മാത്രയില്‍ തന്റെ ചേലത്തുമ്പുകൊണ്ട് മുറിവുകെട്ടിയ ദ്രൗപതിയുടെ കരുതലില്‍ മനംനിറഞ്ഞ കൃഷ്ണന്‍, സമയമെത്തുമ്പോള്‍ ഈ കടം വീട്ടുമെന്ന് വാക്കുനല്‍കി. കൗരവസഭയില്‍ വസ്ത്രാക്ഷേപസമയത്ത് ചേലനല്‍കി കൃഷ്ണന്‍ വാക്കുപാലിച്ചു.

 വിശ്വാസങ്ങൾ ഇങ്ങനെ

വിശ്വാസങ്ങൾ ഇങ്ങനെ

യമനും യമുനയും- മരണദേവനായ യമന്റെ സഹോദരിയായ യമുന നദിയുമായും രാഖിചാര്‍ത്തല്‍ ചടങ്ങ് ബന്ധപ്പെട്ടുകിടക്കുന്നു. യമുനയുടെ സ്‌നേഹവും തനിക്കുവേണ്ടിയുളള പ്രാര്‍ത്ഥനയും യമന്റെ പ്രീതിക്കുപാത്രമായി. സഹോദരിയെ കാത്തുരക്ഷിക്കുന്ന സഹോദരന് മരണദേവനായ തന്റെ പീഡകള്‍ ഏല്‍ക്കില്ലെന്ന വാഗ്ദാനവും അദ്ധേഹം നല്‍കി.

ഇന്ദ്രനും ഇന്ദ്രാണിയും- അസുരന്മാരുമായുളള യുദ്ധത്തില്‍ പരാജയം അടുത്തെത്തിയപ്പോള്‍ പരിഹാരമായി ശ്രാവണപൂര്‍ണ്ണിമ നാളില്‍ ഇന്ദ്രന് കൈത്തണ്ടയില്‍ ചരടുകെട്ടിക്കൊടുക്കാന്‍ ഇന്ദ്രാണിയെ ഉപദേശിച്ചത് ബൃഹസ്പതിയായരുന്നു. യുദ്ധത്തില്‍ ഇന്ദ്രന്‍ ജയിക്കുകയും ചെയ്തു.

ചരിത്രത്തിലെ രക്ഷാബന്ധൻ

ചരിത്രത്തിലെ രക്ഷാബന്ധൻ

ചരിത്രത്തി ലും രാഖിയെ പരാമര്‍ശ്ശിക്കുന്ന കഥകള്‍ കാണാം. പോറസും അലക്‌സാണ്ടറും- പോറസുമായി അലക്‌സാ്‌സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധം നടത്തിയപ്പാള്‍ പോറസിന്റെ ധീരതയില്‍ ഭയം തോന്നിയ അക്‌സാണ്ടറിന്റെ പത്‌നി റെക്‌സാന രാഖി പോറസിന് അയച്ചുകൊടുത്തു. പോറസ് അലക്‌സാണ്ടറെ പരിക്കേല്‍പ്പിക്കരുത് എന്ന ലക്ഷ്യമായിരുന്നു രാഖികൊടുത്തയച്ചതിനു പിന്നില്‍.

സഹോദരി തുല്യയായ സ്ത്രീയുടെ സുരക്ഷയാണ് രാഖിചടങ്ങിലൂടെ ഉറപ്പാക്കുന്നത്. യുദ്ധക്കളത്തില്‍ അലക്‌സാണ്ടറുമായി ഏറ്റുമുട്ടിയപ്പോള്‍ സ്വന്തം കൈത്തണ്ടയിലെ രാഖിച്ചരട് കണ്ടതോടെ അലക്‌സാണ്ടറെ മുറിവേല്‍പ്പിക്കുന്നതില്‍ നിന്നും പോറസ് പിന്‍മാറുകയായിരുന്നു.

റാണികര്‍ണ്ണാവതിയും ഹുമയൂണും

റാണികര്‍ണ്ണാവതിയും ഹുമയൂണും

ചിറ്റൂര്‍റാണിയായിരുന്ന കര്‍ണ്ണാവതി ബഹദൂര്‍ഷായുടെ അക്രമംതടുക്കാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ ഹുമയൂണിന് രാഖി അയച്ചുകൊടുക്കുകയായിരുന്നു. വിധവ കൂടിയായിരുന്ന റാണിയുടെ രക്ഷക്കായി ഹുമയൂണിന്റെ സൈന്യം എത്തിയെങ്കിലും അതിനോടകം കര്‍ണ്ണാവതി ജോഹാര്‍ അനുഷ്ഠിച്ചിരുന്നു. യുദ്ധത്തില്‍ തോറ്റാല്‍ അപമാനിക്കപ്പെടുമെന്ന അവസ്ഥയില്‍ രജപുത്രസ്തീകള്‍ ആത്മാഹൂതിചെയ്യുന്നതാണ് ജോഹാര്‍. തുടര്‍ന്ന് ഹുമയൂണ്‍ ബഹദൂര്‍ഷായെ അധികാരത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.

ഹിന്ദു, രജപുത്ര,മറാത്ത റാണിമാര്‍ മുഗള്‍രാജാക്കന്മാര്‍ക്ക് രാഖി എത്തിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നു. ഭര്‍ത്താക്കന്മാരുടെ സുരക്ഷയെ കരുതിയാണ് അവര്‍ ഇത്തരത്തില്‍ ചെയ്തിരുന്നത്. ദേശിയപ്രസ്ഥാനത്തില്‍ രക്ഷാബന്ധന്‍- 1905ല്‍ ബംഗാള്‍വിഭജനകാലത്ത് ബ്രിട്ടിഷുകാര്‍ക്കെതിരെ രവീന്ദ്രനാഥടാഗോര്‍ രാഖിയെ പ്രതിരോധമാര്‍ഗ്ഗമായി ഉപയോഗിച്ചിരുന്നു. ഹിന്ദു-മുസ്ലിം ഏകോപനത്തിനായി ടാഗോര്‍ രാഖികെട്ടല്‍ ചടങ്ങ് ആഘോഷകരമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. രാഖി വിദേശികള്‍ക്കെതിരെ ഒന്നിക്കാനുളള മാര്‍ഗ്ഗമാക്കുകയായിരുന്നു.

English summary
Raksha Bandhan is an Indian festival centred around the tying of a thread on the wrist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more