കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള മന്ത്രിസഭയിലെ ആര്‍എസ്എസ്സുകാരന്‍ ഉമ്മന്‍ ചാണ്ടിയോ...

  • By Soorya Chandran
Google Oneindia Malayalam News

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ ചര്‍ച്ച ഇതായിരുന്നു... ആരാണ് കേരള മന്ത്രിസഭയിലെ ആര്‍എസ്എസ്സുകാരന്‍! ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആദ്യം തന്നെ പറഞ്ഞു- താനല്ല ആര്‍എസ്എസ്. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു, താനല്ലെന്ന്.

പിന്നെ ആരാണ് ആ ആര്‍എസ്എസ്സുകാരന്‍ എന്നായി ചര്‍ച്ചകള്‍. തിരുവഞ്ചൂര്‍ തന്നെ ന്യായീകരിച്ചതിന് പിറകേ മുഖ്യമന്ത്രിക്കിട്ട് ഒരു താങ്ങുകൂടി താങ്ങിയിട്ടാണ് നിര്‍ത്തിയത്. ഫയലു നോക്കിയാള്‍ ആളെ പിടിക്കാമെന്ന്... ഒടുവില്‍ മാധ്യമങ്ങള്‍ കണ്ടുപിടിച്ചു ആരാണ് ആ ആര്‍എസ്എസ്സുകാരനെന്ന്. മറ്റാരുമല്ലത്... മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ.

Oommen Chandy

തിരുവനന്തപുരം എംജി കോളേജില്‍ നടന്ന അക്രമത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. കേസിലെ പ്രതികളെല്ലാം തന്നെ എബിവിപി -ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. കൂട്ടത്തില്‍ ഒരു പ്രതി നല്‍കിയ അപേക്ഷയെ തുടര്‍ന്ന് എല്ലാ പ്രതികള്‍ക്കും എതിരരെയുള്ള കേസ് പിന്‍വലിക്കാണ് ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചത്.

എന്തായാലും ഉമ്മന്‍ ചാണ്ടി ഈ വിഷയത്തില്‍ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. സിപിഎം ഭരിക്കുമ്പോള്‍ എത്ര കേസുകള്‍ ഇങ്ങനെ പിന്‍വലിച്ചിട്ടുണ്ടെന്നാണ് ചാണ്ടി വിഭാഗക്കാര്‍ ചോദിക്കുന്നത്. സിപിഎമ്മുകാരാണെങ്കില്‍ ഇത് നിഷേധിക്കുന്നില്ല കെട്ടോ. എന്നാല്‍ തങ്ങള്‍ പിന്‍വലിച്ചതില്‍ അധികവും സിപിഎമ്മുകാര്‍ക്കെതിരെയുള്ള കേസുകളായിരുന്നു എന്നാണ് വാദം. ഇതിപ്പോള്‍ അങ്ങനെയല്ലല്ലോ...

കണ്ണൂര്‍ കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് കേരളത്തിലെ സിപിഎമ്മുകാരുടെ സംശയം. കേരള സര്‍ക്കാരില്‍ ആര്‍എസ്എസ്സുകാരുണ്ട്. യുഎപിഎ വകുപ്പാണല്ലോ മനോജ് വധത്തില്‍ ചുമത്തിയിരിക്കുന്നത്.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം മറ്റ് പലരും ഇതേ സംശയം ചോദിച്ചിട്ടുണ്ട് കെട്ടോ... മോദിക്കെതിരെ പരാമര്‍ശമുള്ള മാഗാസിനുകള്‍ക്കെതിരെ കേസെടുക്കുക, ഫേസ്ബുക്കില്‍ അഭിപ്രായം പറയുന്നവരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ തുടങ്ങിയിട്ട് കുറച്ച് നാളായി.

എന്തായാലും ചെന്നിത്തലയും തിരുവഞ്ചൂരും തങ്ങളുടെ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കി കഴിഞ്ഞു. എല്ലാ കറയും ഇനി ഉമ്മന്‍ ചാണ്ടിയുടെ കയ്യിലാണ്. കറ നല്ലതാണെന്നൊക്കെ പരസ്യത്തില്‍ പറയാം. ആര്‍എസ്എസ്സുകാരുടെ കേസ് പിന്‍വലിച്ച കേസില്‍ ഉമ്മന്‍ ചാണ്ടി ഇനി എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം. സോളാറും ടൈറ്റാനിയവും പ്ലസ്ടുവും ഒക്കെ വന്നിട്ട് അനങ്ങാത്ത കക്ഷിയാണ്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ പറ്റുമോ....

English summary
Chief Minister Oommen Chandy gave direction to withdraw case against RSS workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X