കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നട്ടെല്ല് നഷ്ടപ്പെട്ട എസ്എഫ്‌ഐ... അല്ലെങ്കില്‍ അബ്ദുറബ്ബിന്റെ ഭാഗ്യം!!!

  • By Soorya Chandran
Google Oneindia Malayalam News

സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, എസ്എഫ്‌ഐ- ഒരു കാലത്ത് കേരളത്തിലെ വലത് രാഷ്ട്രീയം ഏറ്റവും ഭയന്നിരുന്ന കൂട്ടരാണ് ഇവര്‍. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ മാത്രമല്ല, പൊതുജനങ്ങളുടെ ഏത് പ്രശ്‌നങ്ങളിലും ചുട്‌ചോറ് വാരാന്‍ തയ്യാറായി നിന്നിരുന്ന കൂട്ടര്‍!

അന്നത്തെ വിദ്യാര്‍ത്ഥികളൊക്കെ ഇപ്പോള്‍ വലിയ ആളുകളായിട്ടുണ്ടാകും. പക്ഷേ സംഘടനമാത്രം അത്രയ്ക്കങ്ങ് വളര്‍ന്നില്ലെന്ന് തോന്നുന്നു. കാരണം പത്താംക്ലാസ്സിലെ പരീക്ഷാഫലം ട്രയല്‍ റണ്‍ നടത്തി പ്രസിദ്ധീകരിച്ചിട്ടും അടിമുടി താളം തെറ്റി കിടന്നിട്ടും എസ്എഫ്‌ഐക്കാരെ ആരേയും പുറത്ത് കാണുന്നില്ല.

പണ്ടൊക്കെ എസ്എഫ്‌ഐക്കാരുടെ സമരം ഉണ്ടെന്ന് കേട്ടാല്‍ മന്ത്രിമാര്‍ പോലും പുറത്തിറങ്ങാന്‍ ഒന്ന് ഭയന്നിരുന്നു. ന്യായമുള്ളതായാലും അല്ലെങ്കിലും സമരം ചെയ്താല്‍ വിജയിപ്പിയ്ക്കാനുള്ള ആര്‍ജ്ജവമൊക്കെ ഉണ്ടായിരുന്നു എന്നാണ് 'പഴയ' എസ്എഫ്‌ഐക്കാരെല്ലാം ഇപ്പോഴും പറയുന്നത്.

SFI

മുന്‍ വലത് വിദ്യാഭ്യാസ മന്ത്രിമാരായ നാലകത്ത് സൂപ്പി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരൊക്കെ എസ്എഫ്‌ഐയുടെ സമരത്തിന്റെ ചൂട് നന്നായി അറിഞ്ഞവരാണ്. അവരെ വച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ മന്ത്രി സമരച്ചൂടില്‍ വെന്തുരുകേണ്ടതായിരുന്നു. പക്ഷേ എന്ത് പറയാന്‍... നാല് ആളുകാണുന്ന ഒരു സമരം ചെയ്യാന്‍ എസ്എഫ്‌ഐക്കാര്‍ ഇപ്പോഴും ബോധം ഉദിച്ചിട്ടില്ല.

ബസ്സിന് കല്ലെറിഞ്ഞും, പൊതുമുതല്‍ തീയിട്ടും സമരം ചെയ്തിരുന്നവരാണ്. കുറച്ചായി അതിലൊക്കെ ഇത്തിരി മാറ്റം വന്നിരുന്നു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഉപയോഗിച്ച സമരമുറ രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും മാതൃകയും ആയിരുന്നു. പക്ഷേ എസ്എസ്എല്‍സി വന്നപ്പോള്‍ കാര്യമായൊന്നും കാണുന്നില്ല.

സ്‌കൂളുകളില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിച്ചതുകൊണ്ട് അവരെക്കൊണ്ടിനി കാര്യമില്ലെന്ന് കരുതിയിട്ടെങ്ങാനും ആയിരിയ്ക്കുമോ ഇപ്പോഴത്തെ നിശ്ബദ്തയെന്ന് 'പഴയ' എസ്എഫ്‌ഐക്കാര്‍ ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല കെട്ടോ!

സിപിഎം ആണെങ്കില്‍ കുറച്ചിടെയായി ചെയ്യുന്ന സമരമൊക്കെ പരാജയപ്പെട്ടുപോവുകയാണ്. എന്ത് ചെയ്തിട്ടും ഒന്നും വിജയിക്കുന്നില്ല. ഇനിയിപ്പോള്‍ വല്യേട്ടന്‍മാരുടെ പേടി കുട്ടി സഖാക്കളേയും ബാധിച്ചുപോയോ!

English summary
SFI is not taking a stern stand in SSLC result controversy. The biggest student's organisation didn't conduct protest against the issues regarding SSLC result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X