കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16മാസം മാത്രം... സൗമ്യയെ കൊന്ന ഗോവിന്ദച്ചാമി പുറത്തിറങ്ങും, ആളൂരിന്റെ മിടുക്കോ സര്‍ക്കാരിന്റെ ഉഴപ്പോ

Google Oneindia Malayalam News

ബലാത്സംഗക്കുറ്റം മാത്രമേ ഗോവിന്ദച്ചാമിയ്‌ക്കെതിരെ നിലനില്‍ക്കൂ എന്നാണ് സുപ്രീം കോടതി പറയുന്നത്. കൊലപാതകക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഗോവിന്ദച്ചാമിക്ക് ഇന്ത്യന്‍ നിയമം അനുസരിച്ച് സംശയത്തിന്റെ ആനുകൂല്യം ലഭിക്കും.

Read Also: ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ കൊന്നത്... ഇതാ തെളിവുകള്‍Read Also: ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ കൊന്നത്... ഇതാ തെളിവുകള്‍

ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതിലൂടെ സൗമ്യക്ക് നീതി കിട്ടുമെന്നോ, ഇനി സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നോ പറയാന്‍ കഴിയില്ല. പക്ഷേ നമ്മുടെ നിയമ വ്യവസ്ഥിതി ശക്തമാണെന്ന് തെളിയിക്കാനെങ്കിലും അത് ഉപകരിച്ചേനെ.

ബിഎ ആളൂര്‍ എന്ന പ്രസിദ്ധനായ ക്രിമിനല്‍ അഭിഭാഷകനാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി എല്ലാ കോടതികളിലും ഹാജരായിട്ടുള്ളത്. ഇപ്പോള്‍ സംഭവിച്ചത് ബിഎ ആളൂര്‍ എന്ന വക്കീലിന്റെ വിജയമാണോ അതോ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകരുടെ പിടിപ്പുകേടാണോ? ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ആളൂരിനെ പോലുള്ള ഒരു അഭിഭാഷകന്‍ എങ്ങനെയാണ് ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായത്?

സ്വതന്ത്രനാകുന്നു

സ്വതന്ത്രനാകുന്നു

ഏഴ് വര്‍ഷം കഠിന തടവാണ് ഇപ്പോള്‍ ഗോവിന്ദച്ചാമിക്ക് സുപ്രീം കോടതി വിധിച്ചിട്ടുള്ളത്. കൊലപാതകക്കുറ്റം നിലനില്‍ക്കില്ല, ബലാത്സംഗത്തിന് മാത്രമാണ് ശിക്ഷ.

എത്ര നാള്‍

എത്ര നാള്‍

ഇനി എത്ര നാള്‍കൂടി ഗോവിന്ദച്ചാമി ശിക്ഷ അനുഭവിക്കണം? 2011 ഫെബ്രുവരി 2 നാണ് ഇയാള്‍ പിടിയിലാകുന്നത്. ഇത്രനാളും ജയിലില്‍ തന്നെ ആയിരുന്നു. ആ കാലം കൂടി ശിക്ഷാകാലമായി കണക്കാക്കും. വെറും 16 മാസം കൊണ്ട് ഗോവിന്ദച്ചാമി പുറത്തിറങ്ങും.

 ആളൂരിന്റെ മിടുക്കോ?

ആളൂരിന്റെ മിടുക്കോ?

ബിഎ ആളൂര്‍ എന്ന അഭിഭാഷകനാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത്. വിചാരണ കോടതി മുതല്‍ ആളൂര്‍ തന്നെയാണ് ഗോവിന്ദച്ചാമിയുടെ വക്കീല്‍. ആളൂരിന്റെ മിടുക്കാണോ ഇപ്പോള്‍ കണ്ടത്?

ക്രിമിനല്‍ അഭിഭാഷകന്‍

ക്രിമിനല്‍ അഭിഭാഷകന്‍

പേരെടുത്ത ക്രിമിനല്‍ അഭിഭാഷകനാണ് ബിഎ ആളൂര്‍. മുഴുവന്‍ പേര് ബിജു ആന്റണി ആളൂര്‍. ബോംബെ ഹൈക്കോടതിയിലായിരുന്നു ഇദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നത്.

രംഗപ്രവേശനം

രംഗപ്രവേശനം

ഞെട്ടിപ്പിക്കുന്ന രംഗപ്രവേശനം ആയിരുന്നു ബിഎ ആളൂരിന്റേത്. സിറ്റിങ്ങിന് ലക്ഷങ്ങള്‍ വാങ്ങിക്കുന്ന ആളൂര്‍ അഞ്ച് കാശിന് വകയില്ലാത്ത ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി. പ്രശസ്തിക്ക് വേണ്ടിയാണ് താന്‍ കേസ് ഏറ്റെടുക്കുന്നത് എന്നായിരുന്നു ആളൂരിന്റെ വാദം.

കെട്ടിച്ചമച്ച കഥ

കെട്ടിച്ചമച്ച കഥ

ഗോവിന്ദച്ചാമിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ആളൂരിന്റെ വാദം. തന്റെ കക്ഷി മാധ്യമ വിചാരണയുടെ ഇരയാണെന്നും ആളൂര്‍ വാദിച്ചു.

വെറും അപകടമരണം

വെറും അപകടമരണം

സൗമ്യയുടേത് അപകടമരണമാണെന്നാണ് ആളൂര്‍ വാദിച്ചത്. ഗോവിന്ദച്ചാമിക്ക് കൊലപാതകവുമായി ഒരു ബന്ധവും ഇല്ലെന്നും വാദിച്ചു.

ഉത്തരംമുട്ടി

ഉത്തരംമുട്ടി

ആളൂരിന്റെ വാദങ്ങള്‍ അങ്ങനെ തള്ളിക്കളയാന്‍ കോടതി തയ്യാറായില്ല. സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്ന് തള്ളി താഴെയിട്ടതിന് തെളിവുണ്ടോ എന്ന ചോദ്യത്തിന് മുന്നില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തളര്‍ന്നു.

അവരും മോശക്കാരല്ല

അവരും മോശക്കാരല്ല

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ആരും തന്നെ മോശക്കാരായിരുന്നില്ല. ഹൈക്കോടതി മുന്‍ ജഡ്ജി തോമസ് പി ജോസഫ് ആയിരുന്നു സര്‍ക്കാര്‍ അഭിഭാഷകരില്‍ ഒരാള്‍. സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയ നിഷേ രാജന്‍ ശങ്കറും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായി.

കുറ്റപത്രം

കുറ്റപത്രം

പോലീസ് തയ്യാറാക്കിയ കുറ്റപത്രം ആണ് ഇങ്ങനെ ഒരു വഴിത്തിരിവിന് വഴിവച്ചത്. ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളി താഴെയിട്ടത് എന്നത് തെളിയിക്കുന്ന ഒന്നും തന്നെ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ലേ...

English summary
Soumya Murder Case: How Govindachami escaped from death sentence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X