കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ നിധിവേട്ടക്കാര്‍ നോട്ടമിട്ട ഇന്ത്യയിലെ വീണ്ടെടുക്കാത്ത 9 നിധി ശേഖരങ്ങള്‍ കാണൂ

Google Oneindia Malayalam News

നിധി വേട്ടക്കാരും നിധി കണ്ടെത്തലുമൊക്കെ ഹോളിവുഡ് സിനിമകളില്‍ കണ്ട് ശീലിച്ചവരാണ് ഏറെയും. പല രാജവംശങ്ങള്‍ ഭരണം നടത്തിയ ഇന്ത്യയില്‍ ഇതുവരെയും വീണ്ടെടുക്കാനാകാത്ത തരത്തില്‍ കോടികള്‍ വിലവരുന്ന നിധി ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വയ്പ്. ചില മാധ്യമങ്ങളാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ഇതില്‍ പലതും സത്യമാണ്.

നിധിശേഖരങ്ങള്‍ ഉണ്ടെന്ന് അറിയാമിയിരുന്നിട്ടും അവ വീണ്ടെടുക്കാനോ മറ്റും കഴിഞ്ഞിട്ടില്ല. ആരാധാനാലയങ്ങളെ ചുറ്റിപ്പറ്റിയാണ് പലപ്പോഴും ഇത്തരം നിധി ശേഖരങ്ങള്‍ ഒളിപ്പിച്ചിരിയ്ക്കന്നത്.

കേരളത്തില്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ കാര്യം തന്നെ അറിയാമല്ലോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിധി ശേഖരങ്ങളില്‍ ഒന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉള്ളത്. ഇത്തരത്തില്‍ ഇന്ത്യയിലുള്ള ചില നിധി ശേഖരങ്ങളെപ്പറ്റി അറിയാം.

ശ്രീമൂകാംബിക ക്ഷേത്രം, കര്‍ണാടക

ശ്രീമൂകാംബിക ക്ഷേത്രം, കര്‍ണാടക

കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തിനടിയില്‍ വന്‍ നിധിശേഖരം ഫണ്ടെന്നാണ് ക്ഷേത്ര തന്ത്രിമാര്‍ ഉള്‍പ്പടെ വിശ്വസിയ്ക്കുന്നത്. ക്ഷേത്രത്തിലെ നാഗങ്ങളുട രൂപം സൂചിപ്പിയ്ക്കുന്നത് നിധി ശേഖരത്തെയാണെന്നും നിധിയുടെ കാവല്‍ക്കാരായാണ് ഇവ നിലകൊള്ളുന്നതെന്നും പറയുന്നു. നിധി ഉണ്ടോ ഇല്ലയോ എന്ന കാര്യം അവിടെ നില്‍ക്കട്ടേ ക്ഷേത്രത്തിലെ ആഭരണങ്ങള്‍ മാത്രം നൂറ് കോടി രൂപയ്ക്കടുത്തുണ്ട്

കൃഷ്ണ നദിയിലെ നിധി ശേഖരം- ആന്ധ്ര പ്രദേശ്

കൃഷ്ണ നദിയിലെ നിധി ശേഖരം- ആന്ധ്ര പ്രദേശ്

ലോകത്തിലെ തന്നെ മികച്ച വജ്രങ്ങള്‍ ഖനനം ചെയ്‌തെടുക്കുന്നത് ഗുണ്ടൂര്‍ ജില്ലയിലെ കൃഷ്ണ നദിയുടെ കരയില്‍ നിന്നും മറ്റുമാണ്. ഗോല്‍കൊണ്ട രാജവംശത്തിന്റെ നിധി ശേഖരം നദിയുടെ അടിയില്‍ ഉണ്ടെന്നാണ ്‌വിശ്വാസം

ചാര്‍മിനാര്‍ ടണല്‍

ചാര്‍മിനാര്‍ ടണല്‍

ചാര്‍മിനാറും ഗോല്‍കൊണ്ട കോട്ടയും തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന ചാര്‍മിനാര്‍ ടണലില്‍ ആരും കാണാതെ ധാരാളം നിധി ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിശ്വാസം. സുല്‍ത്താന്‍ മുഹമ്മദ് ഖ്വാലി ഖുതുബാ ഷായാണ് ടണല്‍ നിര്‍മ്മിച്ചത്. 1936ല്‍ നിധി ശേഖരത്തെക്കുറിച്ച് പഠിയ്ക്കാനായി നിസാം മിര്‍ ഉസ്മാന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തിയിരുന്നു. ഇന്നും ചാര്‍മിനാര്‍ ടണലില്‍ നിധിയുണ്ടെന്നാണ് കരുതുന്നത്

നാദിര്‍ഷായുടെ നിധി

നാദിര്‍ഷായുടെ നിധി

1739ലാണ് പേര്‍ഷ്യക്കാരനായ നാദിര്‍ഷ ഇന്ത്യയെ ആക്രമിച്ചത്. ദില്ലിയ കൊള്ളയടിച്ച ഇദ്ദേഹം 150 മൈല്‍ സഞ്ചരിച്ച് ഇറാനിലേയ്ക്ക് കടന്നു.ലക്ഷക്കണക്കിന് സ്വര്‍ണനാണയങ്ങളും ആഭരണങ്ങളും മയൂര സിംഹാസനവും കൊഹിനൂര്‍ രത്‌നം പതിച്ച ബ്രിട്ടീഷ് കിരീടവും നാദിര്‍ഷാ കൊള്ളയടിച്ചു

സോന്‍ഭണ്ഡാര്‍ ഗുഹകള്‍-ബീഹാര്‍

സോന്‍ഭണ്ഡാര്‍ ഗുഹകള്‍-ബീഹാര്‍

ബിംബിസാര രാജാവിന്റെ നിധി ശേഖരം ബീഹാറിലെ രാജ്്ഗീറിലുള്ള സോന്‍ഭണ്ഡാര്‍ ഗുഹകളില്‍ ഉണ്ടെന്നാണ് വിശ്വാസം

മിര്‍ ഒസ്മാന്‍ അലിയുടെ നിധി-ഹൈദരാബാദ്

മിര്‍ ഒസ്മാന്‍ അലിയുടെ നിധി-ഹൈദരാബാദ്

ഹൈദരാബാദിലെ അവസാനത്തെ നൈസാമായിരുന്ന മിര്‍ ഒസ്മാന്‍ അലിയുടെ സ്വത്തുക്കള്‍ അദ്ദേഹം തന്റെ ജീവിതത്തില്‍ ഏറെക്കാലം ചെലവഴിച്ച കിംഗ് കോതി പാലസ് (ഹൈദരാബാദ്) ഉണ്ടെന്നാണ് വിശ്വാസം. ലോകത്തില്‍ ഏക്കാലത്തെയും വലിയ അഞ്ചാമത്തെ ധനികനായിട്ടാണ് ഫോബ്‌സ് മാഗസിന്‍ 2008 ല്‍ മിര്‍ ഒസ്മാന്‍ അലിയെ വിശേഷിപ്പിച്ചത്

ആല്‍വാറിലെ മുഗള്‍ നിധി

ആല്‍വാറിലെ മുഗള്‍ നിധി

ദില്ലിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ രാജസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ആള്‍വാര്‍ കോട്ടയാണ ്‌നിധിയുടെ മറ്റൊരു ശേഖരമായി പറയപ്പെടുന്നത്. ജഹാംഗീര്‍ അഭയാര്‍ത്ഥികളെ ഇവിടെയാണ് പാര്‍പ്പിച്ചിരുന്നതെന്നാണ് വിശ്വാസം. പിന്നീട് നാടുവിട്ടപ്പോള്‍ സ്വത്തുക്കള്‍ മുഴുവന്‍ ഇവിടെ ഒളിപ്പിച്ചെന്നാണ ്‌വി ശ്വാസം

മാന്‍സിങ് ഒന്നാമന്റെ നിധി

മാന്‍സിങ് ഒന്നാമന്റെ നിധി

അക്ബറിന്റെ സൈന്യാധിപനായിരുന്ന മാന്‍ സിങ് ഒന്നാമന്‍ തന്റെ വിലമതിയ്ക്കാനാവാത്ത നിധി ശേഖരങ്ങള്‍ ജയ്ഗഡ് കോട്ടയുടെ മുറ്റത്ത് കുഴിച്ചിട്ടുവെന്നാണ് വിശ്വാസം. അഫ്ഗാനിസ്ഥാന്‍ ആക്രമിച്ച അക്ബറിനൊപ്പം മാന്‍സിങും ഉണ്ടായിരുന്നു. എന്നാല്‍ കൊള്ള മുതലൊന്നും അദ്ദേഹം അക്ബറുമായി പങ്കുവച്ചിരുന്നില്ല. ഈ കഥയൊക്കെ കേട്ടറിഞ്ഞ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിധിയെപ്പറ്റി പഠനം നടത്തുകയും അടിയന്തരാവസ്ഥക്കാലത്ത് ഈ നിധി സ്വന്തമാക്കിയെന്നും വരെ കഥകള്‍ പ്രചരിയ്ക്കുന്നുണ്ട്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം-കേരളം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം-കേരളം

2011 ലാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ എ നിലവറ തുറന്നത്. കോടിക്കണക്കിന് രൂപയുടെ നിധി ശേഖരമാണ് ഇവിടെ ഉണ്ടായിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിധി ശേഖരങ്ങളില്‍ ഒന്നായിട്ടാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ വിശേഷിപ്പിയ്ക്കുന്നത്.

English summary
India, Treasure, Haunters, Look, 9, Sites, Kerala, Sreepadmanabhaswamy Temple, Sri Mukambika Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X