• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമലയില്‍ വിടി ബല്‍റാമിന്റെ അടി കോണ്‍ഗ്രസിന്റെ മണ്ടയ്ക്ക്! വെല്ലുവിളി സിപിഎമ്മിന്... അടിമുടി കണ്‍ഫ്യൂഷന്‍

തൃത്താല എംഎല്‍എ വിടി ബല്‍റാം എക്കാലത്തും കോണ്‍ഗ്രസിനുള്ളിലെ വേറിട്ട ശബ്ദമാണ്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നതില്‍ മാത്രമല്ല അത്. കോണ്‍ഗ്രസ് നേതാക്കള്‍ പോലും ബഹുമാനത്തോടെ കാണുന്ന എകെ ഗോപാലന്‍ എന്ന എകെജിയെ അധിക്ഷേപിക്കുന്ന കാര്യത്തിലും ഈ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് ബല്‍റാം.

എന്‍സിപി വിട്ട് കോണ്‍ഗ്രസില്‍ പോയവര്‍ക്ക് സംഭവിച്ച ദുരന്തങ്ങള്‍... കാപ്പന്റെ വിധിയെന്ത്? അറിയാം...

മോദിക്കൊപ്പം ഫോട്ടോ... സുരേന്ദ്രനും മുരളീധരനും പൊങ്കാല; ഈ ചോദ്യത്തിന് ഉത്തരം വേണം

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്കെത്തുമ്പോള്‍ യുഡിഎഫും കോണ്‍ഗ്രസും വീണ്ടും ശബരിമല സ്ത്രീ പ്രവേശനവിവാദം കത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വിടി ബല്‍റാമിന് ചില അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ട്. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പരിപാടിയില്‍ ബല്‍റാം പറഞ്ഞത് ശരിക്കും കോണ്‍ഗ്രസനെ വെട്ടിലാക്കുന്നവ ആയിരുന്നു. വിശദാംശങ്ങളും വിലയിരുത്തലുകളും...

ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം

ബല്‍റാമിന്റെ നിലപാട്

ബല്‍റാമിന്റെ നിലപാട്

ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കേണ്ടതില്ല എന്നതാണ് വിടി ബല്‍റാമിന്റെ നിലപാട്. സുപ്രീം കോടതി വിധി വന്നപ്പോഴും അത് നടപ്പിലാക്കുന്നതിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടന്നപ്പോഴും എല്ലാം ബല്‍റാം ഈ നിലപാട് തിരുത്തിയിരുന്നില്ല. ഇപ്പോഴും അതേ നിലപാടില്‍ തന്നെയാണ് താന്‍ എന്നാണ് ബല്‍റാം പറയുന്നത്.

യുഡിഎഫിന്റെ നയം?

യുഡിഎഫിന്റെ നയം?

എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വിഭിന്നമായ നയമാണ് യുഡിഎഫിന്റേത്. ശബരിമല ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്നതാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്. അങ്ങനെയൊരു നിയമത്തിന്റെ കരട് പോലും അവര്‍ പുറത്ത് വിടുകയും ചെയ്തു. അപ്പോള്‍, ഈ നിയമത്തെ വിടി ബല്‍റാം പിന്തുണയ്ക്കുമോ എന്നതാണ് ചോദ്യം.

അംഗീകരിക്കില്ലെന്ന് ബല്‍റാം

അംഗീകരിക്കില്ലെന്ന് ബല്‍റാം

ആചാര ലംഘനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കും എന്നാണ് യുഡിഎഫിന്റെ കരട് നിമയത്തില്‍ പറയുന്നത്. അങ്ങനെയൊരു നിയമത്തെ താന്‍ വ്യക്തിപരമായി അംഗീകരിക്കില്ലെന്നാണ് വിടി ബല്‍റാം ഏഷ്യാനെറ്റ് ന്യൂസിന്റെ പരിപാടിയില്‍ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിനേതാവ് എന്ന നിലയില്‍ അംഗീകരിക്കേണ്ടി വരികയും ചെയ്യും.

എന്ത് പറഞ്ഞ് വോട്ട് തേടും

എന്ത് പറഞ്ഞ് വോട്ട് തേടും

ഇത്തവണ യുഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം ശബരിമല ആയിരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. തൃത്താലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാം ആയിരിക്കുമെന്നും ഉറപ്പാണ്. അപ്പോള്‍, താന്‍ അംഗീകരിക്കാത്ത ഒരു വിഷയം ഉന്നയിച്ചാണോ വിടി ബല്‍റാം വോട്ട് തേടുക എന്ന ചോദ്യവും ഉയരുന്നുണ്ട്.

മാറ്റം വരും?

മാറ്റം വരും?

യുഡിഎഫിന്റെ കരട് നിയമത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രത്യാശയും വിടി ബല്‍റാം പങ്കുവയ്ക്കുന്നുണ്ട്. മൗലികാവകാശങ്ങളും വിശ്വാസികളുടെ അവകാശങ്ങളും സമന്വയിപ്പിക്കുകയാണ് ശബരിമല പോലെയുള്ള വിഷയങ്ങളില്‍ വേണ്ടത് എന്നാണ് ബല്‍റാമിന്റെ അഭിപ്രായം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍, കോണ്‍ഗ്രസും യുഡിഎഫിനും മുന്‍ഗണന നല്‍കുന്നത് വിശ്വാസികളുടെ അവകാശങ്ങള്‍ക്ക് മാത്രമാണ്.

പിന്തിരിപ്പന്‍ കോണ്‍ഗ്രസ്

പിന്തിരിപ്പന്‍ കോണ്‍ഗ്രസ്

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് പിന്തിരിപ്പന്‍ നിലപാടാണെന്ന് പറയാതെ പറയുകയാണ് യഥാര്‍ത്ഥത്തില്‍ വിടി ബല്‍റാം ചെയ്യുന്നത്. ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ തന്റെ നിലപാടില്‍ നിന്ന് അല്‍പം പോലും പിറകോട്ട് പോയിട്ടില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ട് അദ്ദേഹം. ഇതിനെ പൂര്‍ണമായും തള്ളുന്നതാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട്.

സിപിഎമ്മാണ് പ്രശ്‌നം

സിപിഎമ്മാണ് പ്രശ്‌നം

ലിംഗസമത്വത്തിന്റെ കാര്യത്തിലും ഭരണഘടനാ പരമായ അവകാശങ്ങളുടെ കാര്യത്തിലും എന്തുകൊണ്ട് കോണ്‍ഗ്രസ് പുരോഗമനാത്മകമായ നിലപാട് സ്വീകരിക്കുന്നില്ല എന്ന ചോദ്യം ബല്‍റാം ഉയര്‍ത്തുന്നില്ല. അതേസമയം, സിപിഎം ആ നിലപാടുകളില്‍ നിന്ന് പിറകോട്ട് പോയി അന്ന ആക്ഷേപം അദ്ദേഹം ഉയര്‍ത്തുന്നും ഉണ്ട്.

യുഡിഎഫിന്റെ വ്യക്തത

യുഡിഎഫിന്റെ വ്യക്തത

ഇങ്ങനെയൊക്കെ ആണെങ്കിലും ശബരിമല വിഷയത്തില്‍ യുഡിഎഫ് സ്വീകരിച്ച നിലപാടുകള്‍ക്ക് വ്യക്തതയുണ്ട് എന്ന അഭിപ്രായവും വിടി ബല്‍റാം തന്നെ പങ്കുവയ്ക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ അത് ശരിയെന്നും പറയാം. കാരണം, ആദ്യം മുതല്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിട്ടുള്ളത്.

'തിരുനക്കര കൊച്ചുകൊമ്പന്‍' കാപ്പന്‍! ജോസിനേയും സിപിഎമ്മിനേയും വിറപ്പിക്കാന്‍ ശക്തിപ്രകടനം... യുഡിഎഫില്‍

'രമേശേട്ടാ... ഒരു വാക്കുതരണം'! പിണറായിയേക്കാള്‍ നല്ലത് ചെന്നിത്തല, നന്ദിയില്ലാത്ത ബിജെപി! എന്തുകൊണ്ട് മേജർ രവി

സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

cmsvideo
  എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

  English summary
  VT Balram says he is still with gender equality in Sabarimala issue, but it us completely against UDF stand
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X