
ഓൺലൈൻ ഗെയിമുകൾ മരണക്കളിയാകുമ്പോൾ; ശ്രദ്ധിക്കേണ്ടത് ഇതൊക്കെ!
തിരുവനന്തപുരം: ഓൺലൈൻ ഗെയിമുകളിലെ ചതിക്കുഴികളെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ഇനിയും ബോധവാന്മാരല്ല. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന സാമൂഹികവിപത്തായി ഗെയിമിങ്ങിംഗ് രീതികള്‍ മാറിക്കഴിഞ്ഞു. ഇതിന് ആരാണ് ഉത്തരവാദിയെന്ന് നാം സ്വയം വിലയിരുത്തണം. മനപ്പൂർവ്വം ചതിക്കുഴികളിൽ വീണുപോകാൻ സാധ്യതയുള്ള ആധുനികകാലത്ത് കുട്ടികൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ഗെയിമുകളെ കൈകാര്യം ചെയ്യുമ്പോൾ മനസ്സിലാക്കേണ്ടത് എന്തൊക്കെയെന്നുള്ളതാണ് ഇതിലുള്ളത്. വിശദാംശങ്ങൾ ഇങ്ങനെ...

ഓൺലൈൻ പഠന രീതി
പ്രതികൂല സാഹചര്യത്തിൽ വീടുകളിൽ കുട്ടികൾ ഓൺലൈൻ പഠനരീതി പിന്തുടരുന്നതിനാൽ മൊബൈൽഫോൺ, ടാബുകൾ അടക്കമുള്ള ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങൾ ഒഴിവാക്കുന്നതിന് പരിമിതിയുണ്ട്. സർക്കാർ തലത്തിൽ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള ഉപാധികളായി കണ്ടു പരമാവധി ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് വേണ്ടതെന്ന് മാനസികാരോഗ്യ വിദഗ്ധർ പോലും സാക്ഷ്യപ്പെടുത്തുന്നു.

ഓൺലൈൻ ഗെയിമുകളിലെ ചതിക്കുഴികൾ
കുട്ടികളിൽ ശാരീരികവും മാനസികവും ഭൗതികവുമായ ജീവിതരീതി ആവിഷ്കരിക്കുകയെന്നതാണ് ഓൺലൈൻ ഗെയിമുകളിലെ ചതിക്കുഴി മാറ്റാനുള്ള മികച്ച രീതി.സ്വന്തമായി മൊബൈൽ ഫോണുകളുള്ള കുട്ടികളാണ് ഇന്നേറെയുമുള്ളത്.എങ്ങനെയാണ് ഉത്തരവാദിത്വത്തോടെ മൊബൈൽഫോണുകള്‍ ഉപയോഗിക്കേണ്ടത് എന്ന് കുട്ടികളെ രക്ഷിതാക്കള്‍ പഠിപ്പിക്കണം.പലപ്പോഴും തിരക്കുപിടിച്ച ജീവിതങ്ങൾക്കിടയിൽ ഇതിനൊന്നും രക്ഷിതാക്കൾ മുതിരുന്നില്ല എന്നുള്ളതാണ് വാസ്തവം.

ഗെയിമുകൾ മരണക്കളിയിലേക്ക് നീങ്ങുമ്പോൾ
ഫോൺ ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ചും നല്ല വശങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ മനസ്സിലാക്കാൻ തയ്യാറാകണം.അതിനുള്ള ഉത്തരവാദിത്വം രക്ഷിതാക്കൾക്കുണ്ട്. ഫോണുകൾ കൈമാറുമ്പോൾ ഉപദേശനിർദ്ദേശങ്ങൾ തങ്ങളുടെ കുട്ടികൾക്ക് ഇവർ നൽകാറുമില്ല. ഇതാണ് പലപ്പോഴും മരണക്കളിയിലേക്ക് നീങ്ങാറുള്ളത്. തങ്ങളുടെ കുട്ടിക്ക് മോശം അവസ്ഥ വരില്ലെന്ന തെറ്റായ ധാരണയിലാണവര്‍. മരണക്കളികളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ് പലരും വിഷയത്തില്‍ ബോധവാന്‍മാരാകുന്നതെന്ന് ചുരുക്കം.

റീസണിംഗ്-മെന്റല്‍ എബിലിറ്റി വര്‍ധിപ്പിക്കുന്ന ഗെയിമുകൾ
റീസണിംഗ്-മെന്റല്‍ എബിലിറ്റി വര്‍ധിപ്പിക്കുന്ന ഗെയിമുകളുടെ പ്രചാരണമാണ് മരണക്കളികളില്‍ നിന്നും കുട്ടികളെ രക്ഷിച്ചെടുക്കാനുള്ള മാർഗം.സുഡോക്കൂ, വേഡ് സെര്‍ച്ച്, ഡോട്ട് കണക്ഷന്‍ തുടങ്ങിയ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ചെയ്യാവുന്ന ഗെയിമുകള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ടതും അതാവശ്യമാണ്.ബൗദ്ധികമായ അധ്വാനമായതിനാൽ, ശരീരം പെട്ടന്ന് ക്ഷീണിക്കുകയും ഇത്തരം ഗെയിം വിട്ട് പോകാന്‍ കുട്ടികള്‍ നിര്‍ബന്ധിതമാവുകയും ചെയ്യപ്പെടുന്ന സാഹചര്യവും പലയിടങ്ങളിലുമുള്ളതായും വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.

ഗെയിമുകളിൽ ഉയർന്ന നിലവാരം പുലർത്തുന്ന സ്ക്രിപ്റ്റിംഗുകൾ
ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്‌ക്രിപ്റ്റിംഗും ഗ്രാഫിക്കല്‍ ഡിസൈനുകളും, റീസണിംഗ്-മെന്റല്‍ എബിലിറ്റി വര്‍ധിപ്പിക്കുന്ന ഗെയിമുകളിലും ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നത്. ഫ്രീ ഫയര്‍, പബ്ജി പോലുള്ള ഗെയിമുകളുടെ പ്രത്യേകത, അതിന്റെ സ്‌ക്രിപ്റ്റിംഗാണ്.ഉപഭോക്താവിനെ ഗെയിമുകള്‍ക്കുള്ളില്‍ കൂടുതല്‍ നേരം പിടിച്ചു നിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഗെയിമുകളുടെ രൂപകൽപ്പനയെന്നതും ശ്രദ്ധേയമാണ്.

രക്ഷിതാക്കളുടെ ഇടപെടൽ പ്രധാനം
സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ മുഖേനയും മാനസികാരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശങ്ങളിലൂടെയും ഒരു പരിധി വരെ ഇതിന് തടയിടാൻ കഴിഞ്ഞേക്കും. രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പഠനത്തോടൊപ്പം തന്നെ തങ്ങളുടെ കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കാനും ഇത്തരത്തിലുള്ള ഗെയിമിംഗ് ചതിക്കുഴികളിൽ വീണുപോകാതിരിക്കാനുള്ള നിർദ്ദേശങ്ങളും കൃത്യമായ ഇടവേളകളിൽ തന്നെ കുട്ടികൾക്ക് നൽകുന്നത് അനിവാര്യമാണ്.
അതിരപ്പള്ളിയില്‍ മഴ നനഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍