ടിജെ ജോസഫ് പ്രവാചക നിന്ദയുടെ ബലിയാടോ?
തിരുവനന്തപുരം: പ്രവാചക നിന്ദയുടെ ബലിയാടാണോ തൊടുപുഴ ന്യൂമാന്‍ കൊളെജിലെ അധ്യാപകനായിരുന്ന ടിജെ ജോസഫ്? മത വര്‍ഗീയ വാദത്തിന്റെ പേരില്‍ ആദ്യം അക്രമികള്‍ വെട്ടിയെറിഞ്ഞത് അദ്ദേഹത്തിന്റെ കൈപ്പത്തിയാരിരുന്നെങ്കില് ഇപ്പോള്‍ തകര്‍ത്തിരിയ്ക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെ തന്നെയാണെന്ന് പറയേണ്ടി വരും. കഴിഞ്ഞ ദിവസം പ്രൊഫസറുടെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ ദുരന്തങ്ങള്‍ വേട്ടയാടിയപ്പോള്‍ പോലും തളര്‍ന്ന് പോകാതെ കരുത്തേകിയ സലോമി(48)യെന്ന സ്ത്രീ ആത്മഹത്യ ചെയ്തതത് എന്തിനായിരുന്നു.
2010 ജൂലൈയിലാണ് ചോദ്യപേപ്പറില്‍ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് തൊടുപുഴ ന്യൂമാന്‍ കൊളെജിലെ അധ്യാപകനായിരുന്ന ജോസഫിന്റെ വലത് കൈപ്പത്തി അക്രമികള്‍ വെട്ടി മാറ്റിയത്. കുടബംത്തിന്റെ ആശ്രയമാരിരുന്ന ജോസഫ് കിടപ്പിലായതും മകന് ക്രൂര മര്‍ദ്ദനത്തിന് ഇരയായതുമൊക്കെ സലോമി എന്ന വീട്ടമ്മയെ തളര്‍ത്തിയില്ല.

സലോമിയെ തളര്‍ത്തിയതും മരണത്തിലേയ്ക്ക് നയിച്ചതും ആരണെന്ന് അന്വേഷിച്ചാല്‍ അതിന്റെ ഉത്തരവാദിത്തതില്‍ നിന്ന് ന്യൂമാന്‍ കൊളെജിന്റെ ഭരണത്തലപ്പത്തുള്ള സഭയ്ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയുമോ. കൈ വെട്ട് കേസില്‍ അകപ്പെട്ടതോടെ സഭയുടെ കൊളെജില്‍ നിന്നും അധ്യാപകനെ പുറത്താക്കി. പുറത്താക്കിയതിന് ശേഷവും ക്രൂരത തുടര്‍ന്നു എന്ന് പറയുന്നതാവും സത്യം.
2014 മാര്‍ച്ച് 31 നാണ് ജോസഫ് വിരമിയ്ക്കേണ്ടിയിരുന്നത്. 28 ന് കൊളെജില്‍ വീണ്ടും ജോയിന്‍ ചെയ്യാനുള്ള അവസരവുമൊരുങ്ങിയിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ചിലരുടെ ഇടപെടല്‍ ഉണ്ടായത് മൂലം അദ്ദേഹത്തിന് കൊളെജില്‍ തിരിച്ച് എത്താന്‍ കഴിയാതെ വന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിയ്ക്കുന്നു. ഒരു പക്ഷേ അദ്ദേഹത്തിന് ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ പെന്ഷന് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളെങ്കിലും ലഭിച്ചേനേ.
അധ്യാപകനും കുടുംബവും ജോലി നഷ്ടമായതോടെ കടുത്ത സാന്പത്തിക പ്രതിസന്ധിയ്ക്ക് നടുവിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. ആകെയുള്ള പ്രതീക്ഷയായിരുന്ന ജോലിയില്‍ തിരികെ പ്രവേശിയ്ക്കാനുള്ള അവസരവും അതിലൂടെ കിട്ടുന്ന പെന്‍ഷനും. ഈ വഴിയും ഇനി തുറക്കില്ലെന്ന് മനസിലായതോടെയാണ് സലോമി ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications