കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീൽ ആരാധകരുടെ ആവേശം.. അര്‍ജന്റീനക്കാരുടെ നിരാശ.. മലപ്പുറത്തെ ഫുട്ബോൾ ചർച്ചകൾ, ചിത്രങ്ങൾ കാണാം..!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബ്രസീലിയന്‍ ആരാധകരുടെ ആവേശവും അര്‍ജന്റീനിയന്‍ ആരാധകരുടെ നിരാശയുമാണ് ഇന്ന് മലപ്പുറത്തെ തെരുവോരങ്ങളിലെ പ്രധാനചര്‍ച്ച. ഓരോ ആരാധകനും ആയിരങ്ങള്‍ മടക്കി തങ്ങളുടെ ഇഷ്ട ടീമിനുവേണ്ടി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇല്ലാത്ത ടൗണുകളും അങ്ങാടികളും ഇന്ന് മലപ്പുറത്ത് കുറവാണ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തമ്മില്‍ ലോകക്കപ്പ് മത്സരം തുടങ്ങും മുമ്പെ മലപ്പുറത്തു കളി ആരംഭിച്ചിരുന്നു.

<strong>അരകളേ നിങ്ങൾ ഇരകളല്ല... മഞ്ഞയിട്ട് ഇറങ്ങല്ലേ, മങ്ങിപ്പോകും.. അർജന്റീന - ബ്രസീൽ ഫാൻസ് യുദ്ധം തെരുവിലേക്ക്.. ഫ്ലക്സ് ബോർഡുകള്‍ കണ്ടാല്‍ നെയ്മറും മെസ്സിയും പോലും ബോധംകെട്ട് വീഴും!!</strong>അരകളേ നിങ്ങൾ ഇരകളല്ല... മഞ്ഞയിട്ട് ഇറങ്ങല്ലേ, മങ്ങിപ്പോകും.. അർജന്റീന - ബ്രസീൽ ഫാൻസ് യുദ്ധം തെരുവിലേക്ക്.. ഫ്ലക്സ് ബോർഡുകള്‍ കണ്ടാല്‍ നെയ്മറും മെസ്സിയും പോലും ബോധംകെട്ട് വീഴും!!

അര്‍ജന്റീനയുടെ ആരാധകരാണ് ടീമിന് വിജയശംസകള്‍ നേര്‍ന്ന് ഫ്‌ളക്‌സ്‌ബോര്‍ഡ് അങ്ങാടിയില്‍ സ്ഥാപിച്ചെതെങ്കില്‍ അവരെക്കാള്‍ വലിയ ഫ്‌ളക്‌സ് സ്ഥാപിച്ച് ബ്രസീല്‍ ഫാന്‍സുകാര്‍ കരുത്തുകാട്ടി. ഇതുപോലെതന്നെയാണ് തിരിച്ച് ആദ്യം ബ്രസീല്‍ഫാന്‍സ് ഫ്‌ളക്‌സ് സ്ഥാപിച്ചാലും. ഇത്തരത്തില്‍ ആവേശം കൊടുമ്പിരിയിലിക്കെയാണു ആദ്യ മത്സരങ്ങളില്‍തന്നെ ഇരുടീമുകളും ആരാധകരെ നിരാശപ്പെടുത്തിയത്.

ആദ്യകളികളിലെ നിരാശ

ആദ്യകളികളിലെ നിരാശ

അര്‍ജന്റീനയുടെ തോല്‍വിയും ഇഷ്ടതാരമായ മെസ്സിയുടെ ഫോമില്ലായ്മയും ആരാധകരെ നിരാശയിലാക്കിയപ്പോള്‍ ഇതെ അവസ്ഥ തന്നെയാണ് ആദ്യകളിയില്‍ ബ്രസീലിന്റേയും നെയ്മറിന്റേയും അവസ്ഥ. രണ്ടാംമത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടതോടെ മെസ്സിയേയുംഅര്‍ജന്റീനയേയും കരിവാരിത്തേക്കുകയും ആരാധകരെ ട്രോളിയും ബ്രസീല്‍ഫാന്‍സുകാര്‍ രംഗത്തുവന്നത്.

ഇതോടെ രണ്ടാംമത്സരത്തില്‍ ബ്രസീല്‍ പരാജയപ്പെടുന്നതും കാത്തിരുന്ന അര്‍ജന്റീനിയില്‍ അരാധകരെ നിരാശരാക്കി അവസാന നിമിഷം ഇരട്ടഗോളുമായി ഇന്നലെ ബ്രസീല്‍ വിജയിച്ചതോടെയാണു ബ്രസീലിയന്‍ ആരാധാകരുടെ ആവേശവും അര്‍ജന്റീനിയന്‍ ആരാധകരുടെ നിരാശയും ട്രോളുകളായും ആഘോഷങ്ങളായും ഉയര്‍ന്നത്.

നെഞ്ചകം തകര്‍ന്ന് അര്‍ജന്റീന ആരാധകര്‍

നെഞ്ചകം തകര്‍ന്ന് അര്‍ജന്റീന ആരാധകര്‍

അര്‍ജന്റീനയുടെ വലയില്‍ ഗോള്‍മഴ പെയ്തപ്പോള്‍ കേരളത്തില്‍ ട്രോള്‍മഴതന്നെയായിരുന്നു. ആരാധകരുടെ നെഞ്ചകം തകര്‍ത്താണ് ക്രൊയേഷ്യ അര്‍ജന്റീനന്‍ ഗോള്‍ പോസ്റ്റിലേക്ക് മൂന്നു ഗോളുകള്‍ തൊടുത്തത്. ആരാധകരുടെ കണ്ണുനീര്‍ വീണ ആ പരാജയം പക്ഷേ, കേരളത്തിലെ ട്രോളര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി അവസാനിക്കുമ്പോള്‍ തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീനയെ പരിഹസിച്ചും മെസ്സിയെ ദുരന്ത നായകനാക്കിയും നിരവധി ട്രോളുകളാണ് പ്രചരിച്ചത്. മിക്ക ട്രോളുകളിലും ടീമിനപ്പുറം ലയണല്‍ മെസ്സി തന്നെയായിരുന്നു കൂടുതല്‍ ആക്രമിക്കപ്പെട്ടതും.

ചെലവഴിക്കുന്നത് ലക്ഷങ്ങൾ

ചെലവഴിക്കുന്നത് ലക്ഷങ്ങൾ

ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ആരാധകള്‍ ഫല്‍ക്സ് ബോര്‍ഡുകളും കട്ടൗട്ടുകളും കൊടിതോരണങ്ങളും കൊണ്ട് വിവിധ പ്രദേശങ്ങള്‍ അലങ്കരിച്ചത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള മെസ്സിയുടെ ടീമിന്റെ തോല്‍വിയില്‍ പലരും കണ്ണീരൊഴുക്കിയാണ് മടങ്ങിയത്. തങ്ങളുടെ ഇഷ്ട ടീം ജയിക്കുന്നത് കാണാന്‍ ഏറെ പ്രതീക്ഷയോടെയാണ് പലരും ക്ലബ്ബുകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ച ബിഗ് സ്‌ക്രീനിന് മുന്നിലെത്തിയത്.

എന്നാൽ ടീമിന്റെ പ്രകടനത്തിനു മുമ്പില്‍ ആരാധകര്‍ തുടക്കംമുതല്‍ തന്നെ നിരാശരായിരുന്നു. എതിര്‍ ടീമിന്റെ ആരാധകരുടെ കുത്തുവാക്കുകളും ട്രോളുകളും തെറിവിളികളും പരിഹാസങ്ങളുമെല്ലാം അടക്കിപ്പിടിച്ച ദുഃഖങ്ങള്‍ക്കുള്ളില്‍ ഒതുക്കിയാണ് പലരും മല്‍സരം കണ്ടത്.

നെയ്മര്‍ മികച്ച നടനെന്ന്

നെയ്മര്‍ മികച്ച നടനെന്ന്

സമനിലയില്‍ കശാലിക്കുമെന്നു കരുതിയ മത്സരത്തില്‍ അവസാന നിമിഷം ബ്രസീല്‍ രണ്ടുഗോളിന് വിജയിക്കുകയും നെയ്മര്‍ ഗോള്‍ നേടുകയും ചെയ്‌തെങ്കിലും തങ്ങളുടെ നെയ്മര്‍ മികച്ച നടനാണെന്നു ട്രോളിയാണു അര്‍ജന്റീന ആരാധകര്‍ മനസ്സമാധാനം കണ്ടെത്തുന്നത്.

ഫൗള്‍ചെയ്യുംമുമ്പെവീഴുകയും അഭിനയിക്കുകയുമാണ് നെയ്മര്‍ ചെയ്യുന്നതെന്നാണ് ഇവരുടെ ആരോപണം. ഇതിനായി കളിക്കിടെ നെയ്മര്‍ വീണുകിടക്കുന്ന നെയ്മറുടെ ഫോട്ടോകളും ഉപയോഗിക്കുന്നുണ്ട്.

അവസാനം ബ്രസീൽ തന്നെ

അവസാനം ബ്രസീൽ തന്നെ

ഗ്രൂപ്പ് ഇയില്‍ കോസ്റ്ററിക്കക്കെതിരെ ഇന്നലെ നടന്ന മത്സരത്തിലാണ് മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുട്ടീഞ്ഞോയും സൂപ്പര്‍താരം നെയ്മറും ഇഞ്ചുറിടൈമില്‍ ലക്ഷ്യംകണ്ടത്തി വിജയത്തിലേക്ക് നയിച്ചത്. ഇതോടെ എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീല്‍ വിജയിച്ചു.

കളിതീരാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ഇഞ്ചുറി ടൈമില്‍ ബ്രസീല്‍ രണ്ട് ഗോളുകള്‍ കോസ്റ്ററിക്കന്‍ ഗോള്‍ വലയിലേക്ക് അടിച്ചുകയറ്റിയത്.

English summary
World Cup Football 2018: Argentina, Brazil fans reactions from Malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X