മേക്കപ്പ് ഇട്ട് ഉറങ്ങാറുണ്ടോ! നിങ്ങളുടെ കണ്ണുകൾ അപകടത്തിൽ... സ്ത്രീകളുടെ അഞ്ച് മോശപ്പെട്ട ശീലങ്ങൾ

  • Posted By:
Subscribe to Oneindia Malayalam

ഇന്നത്തെ സ്ത്രീകൾ ആരോഗ്യ കാര്യത്തിൽ വളരെ ഏറെ ശ്രദ്ധ പുലർത്തുന്നവരാണ്. എന്നാൽ അറിഞ്ഞോ അറിയാതേയോ സ്ത്രീകൾ തന്നെ അവരുടെ ആരോഗ്യ കാര്യങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. അതിൽ കൂടുതലും അറിവില്ലായ്മ കൊണ്ടു സംഭവിക്കുന്നതാണ്.

ആദ്യം തള്ളി ഇപ്പോൾ പിന്തുണച്ച് ട്രംപ്; റഷ്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ച നിയമപരം

വീട്ടിലുള്ള മാറ്റു അംഗങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് സ്ത്രീകളാണ്. എന്നാൽ അവരുടെ കാര്യങ്ങളിൽ വേണ്ടവിധം പരിഗണന കൊടുക്കാറില്ല. സ്ത്രീകളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്.

ഉയരമുള്ള ചെറുപ്പുകൾ

ഉയരമുള്ള ചെറുപ്പുകൾ

ഇന്നത്തെ പെൺകുട്ടികളിൽ അധികവും ഉയരമുള്ള ചെരുപ്പുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം ചെറുപ്പുകൾ ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തെ വളരെ മോശമായി ബാധിക്കും. ചെറുപ്പത്തിലെ ഹീൽസ് ഉപയോഗിച്ചു തുടങ്ങിയാൽ നടുവേദന, പേശികൾക്ക് ക്ഷതം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

 ഭാരമുള്ള ബാഗുകൾ

ഭാരമുള്ള ബാഗുകൾ

സ്ത്രീകളേയും കുട്ടികളേയും ഒരു പോലെ ബാധിക്കുന്ന പ്രശ്നമാണിത്. സ്ഥിരമായി ഭാരമുള്ള ബാഗുകൾ തോളിൽ തൂക്കുന്നതു മൂലം നടുവേദന കഴുത്തു വേദന എന്നീ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ സ്ത്രീകളുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കും. ഉറക്കമില്ലായ്മ ഹൃദ്രോഹത്തിനു വരെ കരണമാകുന്നു. പുരുഷന്മാരെ കാലും ഈ പ്രശ്നം ഗുരുതരമായി ബാധിക്കുന്നത് സ്ത്രീകളെയാണ്. ഉറക്കാമില്ലായ്മ സ്ത്രീകളിൽ രക്ത സമ്മർദ്ദം കൂട്ടുന്നു.

മേക്കപ്പ് ഇട്ട് ഉറങ്ങുക

മേക്കപ്പ് ഇട്ട് ഉറങ്ങുക

ഇന്നത്തെ സ്ത്രീകളിൽ കണ്ടു വരുന്ന ഒരു പ്രവണതയാണ് മേക്ക് ആപ്പ് ഇട്ട് ഉറങ്ങുക . രാത്രിയിൽ ഉള്ള പാർട്ടികൾക്ക് ശേഷം മേക്കപ്പ് അഴിക്കാതെ തന്നെ കിടന്നുറങ്ങും. ഇത് ചർമ്മത്തെ ദേഷമായി ബാധിക്കും. ചർമ്മത്തിലെ സുഷിരങ്ങൾ അടക്കുകയും മുഖകുരു പോലുള്ള പാടുകൾ ഉണ്ടാകാനും ഇതു കാരണമാകുന്നു. മസ്കാര ഒഴിവാക്കാതെ ഉറങ്ങുന്നത് കണ്ണിൽ അണു ബാധയുണ്ടാക്കുന്നു

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്നമാണ്. പുരുഷന്മാരെക്കാലും സ്ത്രീകളെയാണ് ഈ പ്രശ്നം ബാധിക്കുന്നത്. ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠയും അമിതമായ ടെൻഷനും സ്ത്രീകളുടെ ആരോഗ്യത്തെ തകരാറിലാക്കും. അമിത ടെൻഷനിടിച്ച് ആരോഗ്യം വഷളാക്കുന്നതിൽ സ്ത്രീകൾ പുരുഷൻമാരെക്കാലും മുന്നിൽ.

English summary
From workouts to healthy diets, many of us make an effort to look after ourselves. However, we could be compromising our health on a daily basis without even knowing it. From carrying heavy handbags to wearing crippling heels, here are the top 10 female habits you should try to break.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്